മാസ് എന്‍ട്രിയിൽ വിജയ്; കരഘോഷം മുഴക്കി പതിനായിരങ്ങള്‍ ; വിക്രവാണ്ടിയിൽ ടിവികെയുടെ പ്രഥമ സംസ്ഥാന സമ്മേളനം തുടങ്ങി | Actor Vijay’s Tamilaga Vettri Kazhagam First State conference begins in Vikravandi Malayalam news - Malayalam Tv9

TVK Party Conference: മാസ് എന്‍ട്രിയിൽ വിജയ്; കരഘോഷം മുഴക്കി പതിനായിരങ്ങള്‍ ; വിക്രവാണ്ടിയിൽ ടിവികെയുടെ പ്രഥമ സംസ്ഥാന സമ്മേളനം തുടങ്ങി

TVK Party Conference: പതിനായിര കണക്കിനു ജനങ്ങളെ അഭിവാദ്യം ചെയ്താണ് വിജയ് വേദിയിലെത്തിയത്. പാര്‍ട്ടിയുടെ ഗാനവും വേദിയിൽ അവതരിപ്പിച്ചു. 100 അടി ഉയരമുള്ള കൊടിമരത്തിൽ ചുവപ്പും മഞ്ഞയും കലർന്ന പാർട്ടി പതാകയും വിജയ് ഉയര്‍ത്തി.

TVK Party Conference: മാസ് എന്‍ട്രിയിൽ വിജയ്; കരഘോഷം മുഴക്കി പതിനായിരങ്ങള്‍ ; വിക്രവാണ്ടിയിൽ ടിവികെയുടെ പ്രഥമ സംസ്ഥാന സമ്മേളനം തുടങ്ങി

വിജയ് (​image credits: twitter,X)

Published: 

27 Oct 2024 17:19 PM

ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. വില്ലുപുരം വിക്രവണ്ടിയില്‍ വൈകീട്ട് നാല് മണിക്ക് സമ്മേളനം ആരംഭിച്ചു. പതിനായിര കണക്കിനു ജനങ്ങളെ അഭിവാദ്യം ചെയ്താണ് വിജയ് വേദിയിലെത്തിയത്. പാര്‍ട്ടിയുടെ ഗാനവും വേദിയിൽ അവതരിപ്പിച്ചു. 100 അടി ഉയരമുള്ള കൊടിമരത്തിൽ ചുവപ്പും മഞ്ഞയും കലർന്ന പാർട്ടി പതാകയും വിജയ് ഉയര്‍ത്തി.

വൻ ജനാവലിയോടെയാണ് സമ്മേളനം ആരംഭിച്ചത്. തിരക്കിനിടെ നിര്‍ജലീകരണത്തെ തുടര്‍ന്ന് നൂറിലധികം പേര്‍ കുഴഞ്ഞുവീണു. 35ലധികം ഡോക്ടര്‍മാരെ സമ്മേളന സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. വൈകിട്ടാണ് സമ്മേളനം ആരംഭിക്കുന്നതെങ്കിലും നേരത്തെ തന്നെ വേദിയിൽ കലാപരിപാടികള്‍ ഉള്‍പ്പെടെ ആരംഭിച്ചിരുന്നു.

 

Also read-TVK Party Conference: വിജയുടെ തമിഴക വെട്രികഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്; 85 ഏക്കറിൽ പടുകൂറ്റൻ പന്തലും, 600 മീറ്റർ റാംപും തയ്യാർ

വേദിയിലെത്തിയ വിജയ് തമിഴ് മണ്ണിൽ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ വീരർക്കു ആദരമർപ്പിച്ചു. ഇന്ത്യൻ ഭരണഘടനയിൽ പറയുന്ന സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയ്ക്കായി പാർട്ടി പ്രവർത്തിക്കും. ജാതി, മതം, ജനിച്ച സ്ഥലം എന്നിവയ്ക്ക് അതീതമായി സമത്വം നടപ്പാക്കാൻ ലക്ഷ്യമിടുമെന്നു ദൃഢപ്രതിജ്ഞ. നാടിന്റെ നന്മയ്ക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നും ‍ദൃഢപ്രതിജ്ഞയെടുത്തു. ടിവികെ ട്രഷറർ വെങ്കട്ടരാമൻ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ പാർട്ടി പ്രവർത്തകരും അനുഭാവികളും ഏറ്റുചൊല്ലി.

 

അതേസമയം 85 ഏക്കറിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക വേദിയിലാണ് സമ്മേളനം നടക്കുന്നത്. 110 അടി ഉയരമുള്ള കൊടിമരത്തിൽ റിമോട്ട് ഉപയോഗിച്ചാണ് വിജയ് പാർട്ടി പതാക ഉയർത്തുക. 600 മീറ്റർ നീണ്ട റാംപിലൂടെ നടന്ന് വിജയ് ആദ്യം പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷം വേദിയിലെത്തി സംസാരിക്കും. സുരക്ഷയ്ക്കായി 5000 പോലീസുകാർ സ്ഥലത്തുണ്ടാകും. ഇതിനു പുറമെ, വിജയ്ക്കും മറ്റ് വിശിഷ്ട അതിഥികൾക്കുമായി അഞ്ച് കാരവാനുകളും സജ്ജീകരിച്ചിട്ടുണ്ട്.

Related Stories
TVK Party: ജാതി സെൻസസ് നടത്തണം; ഡിഎംകെ രാഷ്ട്രീയ എതിരാളി, പാർട്ടിയുടെ രാഷ്ട്രീയ നയങ്ങൾ വ്യക്തമാക്കി വിജയ്
TVK Party Conference: വിജയ്‌യുടെ പാര്‍ട്ടി സമ്മേളനത്തിന് പോയ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് രണ്ടു മരണം; മൂന്നുപേര്‍ക്ക്‌ പരിക്ക്
Bandra Stampede: ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനില്‍ തിരക്കില്‍പ്പെട്ട് അപകടം; നിരവധി പേര്‍ ചികിത്സയില്‍
TVK Party Conference: വിജയുടെ തമിഴക വെട്രികഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്; 85 ഏക്കറിൽ പടുകൂറ്റൻ പന്തലും, 600 മീറ്റർ റാംപും തയ്യാർ
Viral Video: യുവതിയെ കടന്നുപിടിച്ച് ബലമായി ചുംബിച്ച് വനിത എഎസ്ഐ; വീഡിയോ വൈറൽ, ഒടുവിൽ സസ്പെൻഷൻ
Diwali 2024: വാരണസിയും അയോദ്ധ്യയും! ദീപാവലി കളറാക്കാം.. വിട്ടോ വണ്ടി ഇവിടങ്ങിലേക്ക്..
കുടിക്കാൻ ബെസ്റ്റ് ചൂടുവെള്ളമോ പച്ചവെള്ളമോ?
വിവാഹ നിശ്ചയ ചിത്രങ്ങളുമായി നടി അഞ്ജു കുര്യന്‍
ദഹനപ്രശ്നമുണ്ടോ? പുതിന ചായ ബെസ്റ്റാണ് ....
വാഴപ്പഴം എന്നും കഴിക്കൂ.. കാരണം ഇങ്ങനെ...