TVK Party Conference: മാസ് എന്‍ട്രിയിൽ വിജയ്; കരഘോഷം മുഴക്കി പതിനായിരങ്ങള്‍ ; വിക്രവാണ്ടിയിൽ ടിവികെയുടെ പ്രഥമ സംസ്ഥാന സമ്മേളനം തുടങ്ങി
TVK Party Conference: പതിനായിര കണക്കിനു ജനങ്ങളെ അഭിവാദ്യം ചെയ്താണ് വിജയ് വേദിയിലെത്തിയത്. പാര്‍ട്ടിയുടെ ഗാനവും വേദിയിൽ അവതരിപ്പിച്ചു. 100 അടി ഉയരമുള്ള കൊടിമരത്തിൽ ചുവപ്പും മഞ്ഞയും കലർന്ന പാർട്ടി പതാകയും വിജയ് ഉയര്‍ത്തി.
ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. വില്ലുപുരം വിക്രവണ്ടിയില്‍ വൈകീട്ട് നാല് മണിക്ക് സമ്മേളനം ആരംഭിച്ചു. പതിനായിര കണക്കിനു ജനങ്ങളെ അഭിവാദ്യം ചെയ്താണ് വിജയ് വേദിയിലെത്തിയത്. പാര്‍ട്ടിയുടെ ഗാനവും വേദിയിൽ അവതരിപ്പിച്ചു. 100 അടി ഉയരമുള്ള കൊടിമരത്തിൽ ചുവപ്പും മഞ്ഞയും കലർന്ന പാർട്ടി പതാകയും വിജയ് ഉയര്‍ത്തി.
വൻ ജനാവലിയോടെയാണ് സമ്മേളനം ആരംഭിച്ചത്. തിരക്കിനിടെ നിര്‍ജലീകരണത്തെ തുടര്‍ന്ന് നൂറിലധികം പേര്‍ കുഴഞ്ഞുവീണു. 35ലധികം ഡോക്ടര്‍മാരെ സമ്മേളന സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. വൈകിട്ടാണ് സമ്മേളനം ആരംഭിക്കുന്നതെങ്കിലും നേരത്തെ തന്നെ വേദിയിൽ കലാപരിപാടികള്‍ ഉള്‍പ്പെടെ ആരംഭിച്ചിരുന്നു.
#WATCH | Tamil Nadu: Visuals from the first conference of Actor Vijay’s party Tamilaga Vettri Kazhagam in the Vikravandi area of Viluppuram district.
(Source: TVK) pic.twitter.com/N04Obp6XKh
— ANI (@ANI) October 27, 2024
വേദിയിലെത്തിയ വിജയ് തമിഴ് മണ്ണിൽ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ വീരർക്കു ആദരമർപ്പിച്ചു. ഇന്ത്യൻ ഭരണഘടനയിൽ പറയുന്ന സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയ്ക്കായി പാർട്ടി പ്രവർത്തിക്കും. ജാതി, മതം, ജനിച്ച സ്ഥലം എന്നിവയ്ക്ക് അതീതമായി സമത്വം നടപ്പാക്കാൻ ലക്ഷ്യമിടുമെന്നു ദൃഢപ്രതിജ്ഞ. നാടിന്റെ നന്മയ്ക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നും ദൃഢപ്രതിജ്ഞയെടുത്തു. ടിവികെ ട്രഷറർ വെങ്കട്ടരാമൻ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ പാർട്ടി പ്രവർത്തകരും അനുഭാവികളും ഏറ്റുചൊല്ലി.
Crowd at the start of event 🙏
Almost lakhs of people are yet to arrive at the venue still 🔥🔥 #TVKVijayMaanadu pic.twitter.com/4OnmmahgZ2— Vijay Fans Trends 🐐 (@VijayFansTrends) October 27, 2024
അതേസമയം 85 ഏക്കറിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക വേദിയിലാണ് സമ്മേളനം നടക്കുന്നത്. 110 അടി ഉയരമുള്ള കൊടിമരത്തിൽ റിമോട്ട് ഉപയോഗിച്ചാണ് വിജയ് പാർട്ടി പതാക ഉയർത്തുക. 600 മീറ്റർ നീണ്ട റാംപിലൂടെ നടന്ന് വിജയ് ആദ്യം പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷം വേദിയിലെത്തി സംസാരിക്കും. സുരക്ഷയ്ക്കായി 5000 പോലീസുകാർ സ്ഥലത്തുണ്ടാകും. ഇതിനു പുറമെ, വിജയ്ക്കും മറ്റ് വിശിഷ്ട അതിഥികൾക്കുമായി അഞ്ച് കാരവാനുകളും സജ്ജീകരിച്ചിട്ടുണ്ട്.