Actor Vijay: സ്ക്രീനിലല്ല ഇനി നേരിട്ട് അരസിയൽ; തമിഴക വെട്രി കഴകം പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം

Tamilaka Vetri Kazhakam Party: 2026-ലെ തമിഴ്‌നാട്‌ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണ് വിജയ് നടത്തുന്നതെന്നാണ് നിലവിലുള്ള അഭ്യൂഹങ്ങൾ.

Actor Vijay: സ്ക്രീനിലല്ല ഇനി നേരിട്ട് അരസിയൽ; തമിഴക വെട്രി കഴകം പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം

vijay

Updated On: 

08 Sep 2024 15:10 PM

ചെന്നൈ: വിവാദങ്ങൾക്കിടെ തമിഴക വെട്രി കഴകം പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചു. നടൻ വിജയ് തന്നെയാണ് വിവരം പങ്കുവച്ചത്. ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും വിജയ് കൂട്ടിച്ചേർത്തു. ഫെബ്രുവരി രണ്ടിനാണ് പാർട്ടി അംഗീകാരത്തിന് വേണ്ടി അപേക്ഷ സമർപ്പിച്ചത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെയാണ് അപേക്ഷിച്ചത്. തുടർന്ന് നടത്തിയ നിയമപരമായ പരിശോധനകൾക്ക് ശേഷം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകാരം നൽകിയെന്ന് വിജയ് പ്രതികരിച്ചു.

ആദ്യവാതിൽ തുറന്നെന്നും ഇനി വിവിധ മേഖലകളിൽ വിജയം കൈവരിക്കാനാകുമെന്നും വ്യക്തമാക്കി. പാർട്ടിയുടെ ആദ്യ സമ്മേളനം ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. രണ്ടാഴ്ച മുമ്പാണ് പാർട്ടിയുടെ ഔദ്യോഗിക പതാക പുറത്തിറക്കിയത്. ഇത് ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. മുകളിലും താഴെയും കുങ്കുമ നിറവും മധ്യത്തിൽ മഞ്ഞ നിറവുമാണ് കൊടിയുടേത്, മധ്യത്തിൽ ഇരു വശങ്ങളിലുമായി രണ്ട് ആനകളും ഉണ്ട്.

ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി എന്നിവയിൽ ഉറച്ചനിൽകുമെന്ന് പറഞ്ഞ വിജയ് ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമുണ്ടെന്നും കൂട്ടിച്ചേർത്തു. പാർട്ടി രൂപീകരിച്ച ശേഷമുള്ള ആദ്യ രാഷ്ട്രീയ ചടങ്ങിലാണ് പതാക പുറത്തിറക്കിയത്.

2026-ലെ തമിഴ്‌നാട്‌ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണ് വിജയ് നടത്തുന്നതെന്നാണ് നിലവിലുള്ള അഭ്യൂഹങ്ങൾ. ഈ വർഷം ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകമെന്ന പാർട്ടി പ്രഖ്യാപിച്ചത്. തന്റെ സിനിമ യാത്ര നിർത്തുകയാണെന്നും 2026ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും പ്രസ്താവനയിലൂടെ താരം അന്ന് അറിയിച്ചിരുന്നു.

പാർട്ടി പ്രഖ്യാപിച്ചത് മുതൽ വിജയും, വിജയ് ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കവും സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ്. ഇതിന്റെ ഭാഗമായി തമിഴക വെട്രി കഴകം, മികച്ച പ്രകടനം കാഴ്ചവെച്ച 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകിയിരുന്നു.

Related Stories
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ആര്‍.ജി. കര്‍ കൊലക്കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്‌ച
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Indians In Russian Army Missing: മലയാളിയടക്കം 12 പേർ കൊല്ലപ്പെട്ടു; 16 പേരെ കാണാനില്ല: റഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യക്കാരെപ്പറ്റി കേന്ദ്രം
Kolkata RG Kar Doctor Case: ആർ.ജി.കർ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടരുടെ കൊലപാതകം; കേസിൽ വിധി ഇന്ന്
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ