5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral Video: ആഹാ കളറായിട്ടുണ്ടല്ലോ! ലോക്കല്‍ ട്രെയിന്‍ തോറ്റുപോകും വിമാനയാത്ര; ഇന്ത്യക്കാരെ സമ്മതിക്കണം

Indian's Video From Thailand Flight Gone Viral: വീഡിയോ പങ്കുവെച്ച് നിമിഷ നേരം കൊണ്ട് തന്നെ നിരവധി പേരാണ് കണ്ടത്. ഇതിനോടകം 15 ലക്ഷം പേര്‍ വീഡിയോ കണ്ട് കഴിഞ്ഞു. ആയിരക്കണക്കിന് അടി ഉയരത്തില്‍ വിമാനം പറക്കുന്നതിനിടെയുള്ളതാണ് ദൃശ്യങ്ങള്‍. അത് വ്യക്തമാക്കുന്നതിനായി വിമാനത്തിന്റെ വിന്‍ഡോയിലൂടെയുള്ള ദൃശ്യങ്ങളും അങ്കിത് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Viral Video: ആഹാ കളറായിട്ടുണ്ടല്ലോ! ലോക്കല്‍ ട്രെയിന്‍ തോറ്റുപോകും വിമാനയാത്ര; ഇന്ത്യക്കാരെ സമ്മതിക്കണം
വിമാനത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ Image Credit source: Instagram
shiji-mk
SHIJI M K | Published: 21 Dec 2024 07:56 AM

വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. ജീവിതത്തില്‍ എപ്പോഴെങ്കിലും വിമാനത്തില്‍ യാത്ര ചെയ്യണമെന്നാണ് ഒരുവിധം എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അതിന് സാധിക്കാതെ വരും. പക്ഷെ ട്രെയിനില്‍ യാത്ര ചെയ്യാത്തവര്‍ വളരെ ചുരുക്കമാണ്. സ്വാഭാവികമായും നമ്മുടെ രാജ്യത്തെ ഒട്ടുമിക്ക ആളുകളും ദീര്‍ഘദൂര യാത്രകള്‍ക്കായി ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്.

ട്രെയിനുകളെ ആശ്രയിക്കുന്നതിന് പ്രധാന കാരണം ചെലവ് കുറവാണ് എന്നതാണ്. വിമാനങ്ങളെ അപേക്ഷിച്ച് കുറച്ചുകൂടി കുറഞ്ഞ ചെലവില്‍ നമുക്ക് ട്രെയിനില്‍ യാത്ര ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഈ രണ്ട് യാത്രകളും ഏറെ വ്യത്യസ്തമാണ്. ട്രെയിനുകള്‍ പലപ്പോഴും വൃത്തിയുടെ കാര്യത്തില്‍ നമ്മളെ നിരാശരാക്കുമ്പോള്‍ വിമാനങ്ങള്‍ അങ്ങനെയല്ല. അവ വൃത്തിയുടെയും യാത്ര സൗകര്യത്തിന്റെയും കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുന്നു.

നമ്മുടെ ഇന്ത്യയില്‍ നിന്ന് തായ്‌ലന്‍ഡിലേക്ക് വിമാനത്തില്‍ യാത്ര ചെയ്തിട്ടുള്ളവരാണോ നിങ്ങള്‍? ആ യാത്ര ആരെയും അമ്പരിപ്പിക്കുന്നത് തന്നെയാണല്ലേ? സാധാരണ വിമാനയാത്രകള്‍ ദൃശ്യ മനോഹാരിത കൊണ്ടാണ് ഓരോരുത്തരെയും അമ്പരിപ്പിക്കാറുള്ളതെങ്കിലും ഇപ്പോഴിതാ കുറച്ച് ആളുകളുടെ പ്രവൃത്തി കൊണ്ടാണ് മൂക്കത്ത് വിരല്‍ വെക്കേണ്ടി വന്നിരിക്കുന്നത്.

വിമാനത്തില്‍ സഞ്ചരിക്കുന്ന ഇന്ത്യക്കാരുടെ പ്രവൃത്തി ഒരു ലോക്കല്‍ ട്രെയിനിനെ ഓര്‍മപ്പെടുത്തുന്നതാണ്. തായ്‌ലാന്‍ഡ് സീരീസ് പാര്‍ട്ട് ഒന്ന് എന്ന തലക്കെട്ടില്‍ സര്‍ക്കാസം വിത്ത് അങ്കിത് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നുള്ള വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

വീഡിയോ പങ്കുവെച്ച് നിമിഷ നേരം കൊണ്ട് തന്നെ നിരവധി പേരാണ് കണ്ടത്. ഇതിനോടകം 15 ലക്ഷം പേര്‍ വീഡിയോ കണ്ട് കഴിഞ്ഞു. ആയിരക്കണക്കിന് അടി ഉയരത്തില്‍ വിമാനം പറക്കുന്നതിനിടെയുള്ളതാണ് ദൃശ്യങ്ങള്‍. അത് വ്യക്തമാക്കുന്നതിനായി വിമാനത്തിന്റെ വിന്‍ഡോയിലൂടെയുള്ള ദൃശ്യങ്ങളും അങ്കിത് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Also Read: Viral News: ഇതല്‍പം കടന്നുപോയില്ലേ! വധു ചോദിച്ച കാര്യങ്ങള്‍ കേട്ട് വിവാഹത്തില്‍ നിന്ന് പിന്മാറി വരന്‍

മറ്റ് യാത്രക്കാര്‍ സ്വസ്ഥമായി അവരവരുടെ സീറ്റുകളില്‍ ഇരിക്കുമ്പോള്‍ കുറച്ചാളുകള്‍ വിമാനത്തിനുള്ളില്‍ നിന്നുകൊണ്ട് ഭക്ഷണം കഴിക്കുകയും നടക്കുകയും ഒരു സീറ്റില്‍ നിന്ന് മറ്റൊന്നിലേക്ക് എത്തി നോക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. ഈ കാഴ്ച കണ്ടാല്‍ ഈ യാത്രക്കാര്‍ ഏതോ ലോക്കല്‍ ട്രെയിനില്‍ സഞ്ചരിക്കുന്നത് പോലെയുണ്ട്. എന്നാല്‍ അവര്‍ നില്‍ക്കുന്ന വിമാനം ആയിരക്കണക്കിന് അടി ഉയരത്തില്‍ പറന്നുകൊണ്ടിരിക്കുകയാണെന്ന് അങ്കിത് വീഡിയോയില്‍ പറയുന്നു.

ബസുകളിലെല്ലാം യാത്ര ചെയ്യുമ്പോള്‍ ആളുകള്‍ ചെയ്യുന്നത് പോലെ ഒരു യാത്രക്കാരന്‍ പുറകിലെ സീറ്റിലിരിക്കുന്ന ആളോട് എന്തോ പറയാനായി സീറ്റിന് മുകളിലേക്ക് എഴുന്നേറ്റ് നില്‍ക്കുന്ന കാഴ്ചയും വീഡിയോയില്‍ കാണാവുന്നതാണ്. റോഡ് സൈഡില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് പോലെ വിമാനത്തിനുള്ളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവരുമുണ്ട്.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഇവര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. നിങ്ങളുടെ കയ്യിലെ പണം നിങ്ങളെ ഒരിക്കലും സംസ്‌കാര സമ്പന്നന്‍ ആക്കില്ലെന്നായിരുന്നു ഒരാള്‍ വീഡിയോക്ക് താഴെ കുറിച്ചത്. ഇന്ത്യക്കാര്‍ എല്ലായിടത്തും സ്വയം അപമാനിതരാകുന്നത് ആസ്വദിക്കുന്നുവെന്ന് മറ്റൊരാള്‍ വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്.

 

View this post on Instagram

 

A post shared by Ankit Kumar (@sarcasm.with.ankit)

ആളുകള്‍ക്കിടയിലേക്ക് പോകുമ്പോള്‍ എങ്ങനെ പെരുമാറണമെന്ന് ഇന്ത്യക്കാര്‍ പഠിക്കേണ്ടതുണ്ട്. ഞാനൊരു ഇന്ത്യക്കാരനാണ്, പക്ഷെ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന കാര്യം എനിക്കറിയില്ല, എന്നാല്‍ ഈ ആളുകള്‍ വേറെ ലെവലാണ്. ഈ ആളുകള്‍ക്ക് സമൂഹത്തില്‍ എങ്ങനെ പെരുമാറണമെന്ന് അറിയില്ല. ഇന്ത്യക്കാര്‍ക്ക് എങ്ങനെ മര്യാദയായി പെരുമാറണമെന്ന് അറിയില്ല, ഞാന്‍ ക്രൂയിസ് ഷിപ്പിലായിരുന്നു ജോലി ചെയ്തിരുന്നത് എന്നാല്‍ ഇന്ത്യക്കാരായ യാത്രക്കാര്‍ കപ്പലില്‍ കയറുമ്പോള്‍ എന്റെ സഹപ്രവര്‍ത്തകര്‍ എപ്പോഴും പരാതികള്‍ ഉന്നയിക്കുമായിരുന്നു.

ഈ വിമാനം ഇപ്പോള്‍ ഇന്ത്യയിലെ ലോക്കല്‍ ട്രെയിന്‍ ആയല്ലോ. ട്രെയിനില്‍ അവര്‍ സീറ്റിന് വേണ്ടി യുദ്ധം ചെയ്യുന്നു. നിങ്ങളൊന്ന് ഇരിക്കൂ, പൈലറ്റ് ഇപ്പോഴൊന്നും ഡോര്‍ തുറക്കില്ല, തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് താഴെയെത്തുന്നത്.

Latest News