5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jaipur Accident: എല്‍പിജി-സിഎന്‍ജി ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; അഞ്ച് മരണം

LPG-CNG Truck Accident in Jaipur: ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് പരിസരത്തുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കുന്നതിനായി പോലീസും അഗ്നിശമന സേനയും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Jaipur Accident: എല്‍പിജി-സിഎന്‍ജി ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; അഞ്ച് മരണം
ജയ്പൂര്‍ അപകടത്തില്‍ തീ നിയന്ത്രണവിധേയമാക്കുന്നു Image Credit source: X (Twitter)
shiji-mk
Shiji M K | Updated On: 20 Dec 2024 19:47 PM

ജയ്പൂര്‍: രാജസ്ഥാനില്‍ എല്‍പിജി ട്രക്കും സിഎന്‍ജി ട്രക്കും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ജയ്പൂരിലെ അജ്മീര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് വിവരം. 20 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് പരിസരത്തുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കുന്നതിനായി പോലീസും അഗ്നിശമന സേനയും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

24 ഓളം പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. ഇവരെ സവായ് മാന്‍ സിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ 40 ഓളം വാഹനങ്ങള്‍ക്ക് തീപിടിച്ചതായി ജയ്പൂര്‍ ഡിഎം ജിതേന്ദ്ര സോണി പറഞ്ഞു.

സംഭവം നടന്ന ഉടന്‍ തന്നെ അഗ്നിശമന സേനയും ആംബുലന്‍സും സ്ഥലത്തെത്തിയിരുന്നു. നിലവില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. 1-2 വാഹനങ്ങളില്‍ തീപിടിച്ചത് നിയന്ത്രണവിധേയമാക്കാനുള്ള ശ്രമിത്തിലാണെന്നും ഡിഎം വ്യക്തിമാക്കി.

ജയ്പൂരിലെ ഭാന്‍ക്രോട്ട മേഖലയിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെയാണ് സംഭവം നടന്നത്. നിരവധി ട്രക്കുകളും ട്രോളികളും തീപിടിത്തത്തില്‍ കത്തിനശിച്ചുവെന്ന് പോലീസ് സൂപ്രണ്ട് അമിത് കുമാര്‍ എഐന്‍ഐയോട് പറഞ്ഞു. വാഹനങ്ങള്‍ ഒന്നിനെ പുറകെ ഒന്നായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് തീ പടര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Mumbai Boat Accident: മുംബൈ ബോട്ടപകടം: മരിച്ചവരുടെ എണ്ണം 13 ആയി; കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ ആശുപത്രിയിലെത്തി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തി. ജയ്പൂര്‍-അജ്മീര്‍ ദേശീയപാതയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ മരണം സംഭവിച്ചതില്‍ അദ്ദേഹം എക്‌സിലൂടെ വേദന രേഖപ്പെടുത്തുകയും ചെയ്തു.

അപകടത്തെ കുറിച്ച് വിവരം ലഭിച്ചയുടന്‍ തന്നെ താന്‍ എസ്എംഎസ് ആശുപത്രിയിലെത്തി. പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാനുള്ള എല്ലാ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മരണപ്പെട്ടവരുടെ കുടുംബത്തിന് എല്ലാവിധ ശക്തിയും നല്‍കാനും പരിക്കേറ്റവര്‍ ഉടനടി സുഖം പ്രാപിക്കാനും താനും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതായും ശര്‍മ എക്‌സില്‍ കുറിച്ചു.