5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Delhi’s SAU Students clash: ശിവരാത്രിയിൽ കാന്റീനിൽ മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം; സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐ-എബിവിപി സംഘർഷം

ABVP -SFI Clash over at Delhi's South Asian University: ശിവരാത്രി ദിനമായതിനാൽ മാംസാഹാരം നൽകാൻ പാടില്ലെന്ന് എബിവിപി ആവശ്യപ്പെട്ടുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം.  സംഭവത്തിൽ ഒരു വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Delhi’s SAU Students clash: ശിവരാത്രിയിൽ കാന്റീനിൽ മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം;  സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐ-എബിവിപി സംഘർഷം
Sfi Abvp Clash
sarika-kp
Sarika KP | Published: 27 Feb 2025 07:44 AM

ന്യൂഡൽഹി: ഡൽഹി സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ (എസ് എ യു ) എസ്എഫ്ഐ – എബിവിപി സംഘർഷം. കോളേജ് ക്യാന്റീനിൽ മാംസാഹാരം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമായത് എന്നാണ് സൂചന. ശിവരാത്രി ദിനമായതിനാൽ മാംസാഹാരം നൽകാൻ പാടില്ലെന്ന് എബിവിപി ആവശ്യപ്പെട്ടുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം.  സംഭവത്തിൽ ഒരു വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ശിവരാത്രിയോട് അനുബന്ധിച്ച് മാംസാഹാരം വിളമ്പരുതെന്ന് എബിവിപി ഭീഷണിപ്പെടുത്തിയെന്നാണ് എസ്എഫ്ഐയുടെ ആരോപണം. മെസിൽ പട്ടിക പ്രകാരം ഇന്ന് മാംസാഹാരം നൽകുന്ന ദിവസമാണ്. എന്നാൽ ഇത് എബിവിപി പ്രവർത്തകർ തടയുകയായിരുന്നു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് ഇടതു വിദ്യാർത്ഥി സംഘടനകൾ പറയുന്നത്. എന്നാൽ ഉപവാസത്തിലായിരുന്ന 110 വിദ്യാർത്ഥികളെ കൊണ്ട് എസ്എഫ്ഐ പ്രവർത്തകർ നിർബന്ധിച്ച് മാംസാഹാരം കഴിപ്പിക്കാൻ ശ്രമിപ്പിച്ചെന്നാണ്
എബിവിപി പറയുന്നത്.

 

Also Read:ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ്

സംഭവത്തിൽ സർവകാലാശാല പ്രോക്ടർക്ക് പരാതി നൽകിയതായും എബിവിപി അറിയിച്ചു. ക്യാമ്പസിലെ വ്രതം അനുഷ്ഠിക്കുന്ന വിദ്യാർത്ഥികൾക്ക് സാത്വിക ഭക്ഷണം ക്രമീകരിക്കാൻ കാന്റീൻ അഡ്മിനിസ്ട്രേഷനോട് അഭ്യർത്ഥിച്ചിരുന്നെന്നും എബിവിപി പറയുന്നു. ഇത് പ്രകാരം രണ്ട് മെസ്സുകളിൽ ഒന്നിൽ ഇതിനായി സൗകര്യം ഒരുക്കി. എന്നാൽ ഇത് തടയാൻ ചില ഇടത് പക്ഷ ​ഗുണ്ടകൾ ശ്രമിച്ചെന്നും എബിവിപി പറയുന്നു. വ്രതം എടുക്കുന്ന വിദ്യാർത്ഥികൾക്കായി ഒരുക്കിയ മെസ്സിൽ നോൺ വെജ് വിളമ്പാൻ ശ്രമിച്ചുവെന്നും എബിവിപി പറഞ്ഞു.

അതേസമയം എബിവിപി പ്രവർത്തകർ മർദിച്ചെന്നാരോപിച്ച വിദ്യാർത്ഥിനി പോലീസിൽ പരാതി നൽകി. സംഭവത്തിൽ കർശന നടപടിയെടുക്കണമെന്ന് എസ്എഫ്ഐ ഡൽഹി സ്റ്റേറ്റ് കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കാന്റിനിൽ ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ഡൽഹി പോലീസ് പറഞ്ഞു. അതേസമയം എബിവിപിയുടെ മർ‌ദ്ദനമേറ്റ വിദ്യാർത്ഥിനിയാണ് പി സി ആർ കോളിലൂടെ പോലീസിനെ വിവരം അറിയിച്ചത്.നിലവിൽ മർദ്ദനമേറ്റ വിദ്യാർത്ഥിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.