5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Saurabh Bharadwaj; ‘തൊഴിൽരഹിതനായ രാഷ്ട്രീയക്കാരൻ’; തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യൂട്യൂബ് ചാനൽ തുടങ്ങി എഎപി നേതാവ്

AAP Leader Saurabh Bharadwaj YouTube Channel: പൊതുജനങ്ങളുമായി ദിനംപ്രതി സംവദിക്കാനുള്ള ഒരു വേദിയായാണ് യൂട്യൂബ് ചാനലിനെ കാണുന്നതെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു.

Saurabh Bharadwaj; ‘തൊഴിൽരഹിതനായ രാഷ്ട്രീയക്കാരൻ’; തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യൂട്യൂബ് ചാനൽ തുടങ്ങി എഎപി നേതാവ്
സൗരഭ് ഭരദ്വാജ്Image Credit source: PTI
nandha-das
Nandha Das | Updated On: 13 Feb 2025 18:16 PM

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ യൂട്യൂബ് ചാനൽ തുടങ്ങി മുൻ മന്ത്രിയും ആംആദ്മി പാർട്ടി എംഎൽഎയുമായിരുന്ന സൗരഭ് ഭരദ്വാജ്. ബറോസ്ഗർ നേതാ അഥവാ തൊഴിൽരഹിതനായ രാഷ്ട്രീയക്കാരൻ എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. ഇത്തരത്തിൽ ഒരു യൂട്യൂബ് ചാനൽ ആരംഭിക്കാൻ പോകുന്ന വിവരം കഴിഞ്ഞ ദിവസം എക്‌സിലൂടെയാണ് സൗരഭ് അറിയിച്ചത്. പൊതുജനങ്ങളുമായി ദിനംപ്രതി സംവദിക്കാനുള്ള ഒരു വേദിയായി ഇതിനെ കാണുന്നു എന്ന് സൗരഭ് പറഞ്ഞു.

സൗരഭ് ഭരദ്വാജ് എക്‌സിൽ പങ്കുവെച്ച പോസ്റ്റ്:

ALSO READ: അധിക്ഷേപം അതിരുകടന്നു; റൺവീർ അല്ലാഹ്ബാദിയ ഉൾപ്പെടെ 40 പേർക്ക് സമൻസ്‌

സൗരഭ് തന്റെ യൂട്യൂബ് ചാനലിൽ ആദ്യം പോസ്റ്റ് ചെയ്ത വീഡിയോയിൽ തിരഞ്ഞെടുപ്പ് ഫലം എങ്ങനെ ആണ് തന്റെ ജീവിതം അടിമുടി മാറ്റിമറിച്ചത് എന്നതിനെ കുറിച്ചാണ് സംസാരിച്ചത്. പലരും തന്നെ വിളിച്ചും സന്ദേശങ്ങൾ അയച്ചും തിരഞ്ഞെടുപ്പിലെ പരാജയം ഒരു രാഷ്ട്രീയക്കാരന്റെ ജീവിതം എങ്ങനെയാണ് മാറ്റിമറിക്കുന്നതെന്ന് ചോദിക്കുന്നുണ്ട്. നിങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകാൻ വീഡിയോയിലൂടെ ശ്രമിക്കും എന്ന് സൗരഭ് വ്യക്തമാക്കിയിരുന്നു.

ഓരോ ദിവസങ്ങളിലായി ഓരോ പുതിയ വിഷയങ്ങൾ സൗരഭ് യൂട്യൂബ് ചാനലിലൂടെ അവതരിപ്പിക്കും. വിഷയവുമായി ബന്ധപ്പെട്ട ചർച്ചകളിലും പ്രതികരണങ്ങളും പൊതുജനങ്ങൾക്കും പങ്കെടുക്കാൻ അവസരം ലഭിക്കും. ഇതുവരെ 52,000 സബ്സ്ക്രൈബേർസ് ആണ് ചാനലിന് ഉള്ളത്. അതേസമയം, ഗ്രേറ്റർ കൈലാഷിൽ ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥി ആയിരുന്നു സൗരഭ്. ബിജെപി സ്ഥാനാർഥി ശിഖ റോയിയോടാണ് തിരഞ്ഞെടുപ്പിൽ സൗരഭ് പരാചയപ്പെട്ടത്. 3,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ശിഖ റോയ് വിജയിച്ചത്. 45കാരനായ സൗരഭ് ഭരദ്വാജ് എൻജിനീയറിങ് ബിരുദധാരി കൂടി ആണ്.