5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Aam Aadmi Party: ആം ആദ്മിക്ക് തിരിച്ചടി; പാര്‍ട്ടിവിട്ട എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

Aam Aadmi MLAs Joined in BJP: ജനാധിപത്യത്തിന്റെ അഭാവം സംഭവിക്കുന്നു. പാര്‍ട്ടി ഒരാളിലേക്ക് മാത്രം ചുരുങ്ങുന്നു, പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും വ്യതിചലിച്ചു, പാര്‍ട്ടി സുതാര്യമല്ല തുടങ്ങിയ കാരണങ്ങള്‍ ആരോപിച്ചുകൊണ്ടാണ് എംഎല്‍എമാര്‍ പാര്‍ട്ടിവിട്ടത്. ഇന്ന് (ഫെബ്രുവരി 2) മുതല്‍ ബിജെപി സ്ഥാനാര്‍ഥിക്കായി പ്രചരണത്തിന് ഇറങ്ങുമെന്ന് പാര്‍ട്ടിവിട്ടവര്‍ പറഞ്ഞു.

Aam Aadmi Party: ആം ആദ്മിക്ക് തിരിച്ചടി; പാര്‍ട്ടിവിട്ട എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു
എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുന്നു Image Credit source: Social Media
shiji-mk
Shiji M K | Updated On: 02 Feb 2025 06:48 AM

ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. പാര്‍ട്ടി വിട്ട എട്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.

ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവയില്‍ നിന്ന് എംഎല്‍എമാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ത്രിലോക്പുരി എംഎല്‍എ രോഹിത് മെഹ്‌റൗലിയ, കസ്തൂര്‍ബാ നഗറില്‍ നിന്നുള്ള എംഎല്‍എ മദന്‍ ലാല്‍, ജനക്പുരി എംഎല്‍എ രാജേഷ് ഋഷി, പാലത്ത് എംഎല്‍എ ഭാവന ഗൗര്‍, ബിജ്വാസനില്‍ നിന്നുള്ള എംഎല്‍എ ഭൂപീന്ദര്‍ സിങ് ജൂണ്‍, ആദര്‍ശ് നഗറില്‍ നിന്നുള്ള പവന്‍ കുമാര്‍ ശര്‍മ, മെഹ്‌റോലിയില്‍ നിന്നുള്ള നരേഷ് യാദവ് എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നും ഒഴിഞ്ഞത്.

ജനാധിപത്യത്തിന്റെ അഭാവം സംഭവിക്കുന്നു. പാര്‍ട്ടി ഒരാളിലേക്ക് മാത്രം ചുരുങ്ങുന്നു, പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും വ്യതിചലിച്ചു, പാര്‍ട്ടി സുതാര്യമല്ല തുടങ്ങിയ കാരണങ്ങള്‍ ആരോപിച്ചുകൊണ്ടാണ് എംഎല്‍എമാര്‍ പാര്‍ട്ടിവിട്ടത്. ഇന്ന് (ഫെബ്രുവരി 2) മുതല്‍ ബിജെപി സ്ഥാനാര്‍ഥിക്കായി പ്രചരണത്തിന് ഇറങ്ങുമെന്ന് പാര്‍ട്ടിവിട്ടവര്‍ പറഞ്ഞു.

അതേസമയം, മെഹ്‌റൗളി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്ന നരേഷ് യാദവിനെതിരെ ഖുര്‍ആനെ അപമാനിച്ചെന്ന കേസില്‍ പഞ്ചാബ് കോടതി ഡിസംബറില്‍ രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ എഎപി പ്രഖ്യാപിച്ച അഞ്ചാമത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ നരേഷ് യാദവിന് പകരം മഹേന്ദര്‍ ചൗധരിയെ മെഹ്‌റൗളി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.

അതേസമയം, 2025ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മൂന്നാമതും അധികാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി. 1998ന് ശേഷം ആദ്യമായി അധികാരം പിടിച്ചെടുക്കുന്നതിനായുള്ള ശ്രമങ്ങള്‍ ബിജെപിയും നടത്തുന്നുണ്ട്.

Also Read: New Income Tax Slab : 12 ലക്ഷം രൂപ വരെ ആദായ നികുതി നൽകേണ്ട; എന്നാൽ സ്ലാബിൽ പറയുന്ന 10% ടാക്സ് എന്താണ്?

ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹിയിലെ വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിന് ഫലം പ്രഖ്യാപിക്കും. അതിനിടെ, ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള തുറന്നപോര് തുടരുകയാണ്. യമുന നദിയില്‍ ഹരിയാ സര്‍ക്കാര്‍ വിഷം കലര്‍ത്തുകയാണെന്ന് കെജരിവാളിന്റെ പ്രസ്താവന വിവാദമായിരുന്നു. ധൈര്യമുണ്ടെങ്കില്‍ യമുനയിലെ വെള്ളം കുടിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കെജരിവാള്‍ വെല്ലുവിളിക്കുകയും ചെയ്തു. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ഹരിയാന കോടതി കെജരിവാൡന് നോട്ടീസ് അയച്ചു.