Viral Video: പെൺസുഹൃത്തിനെ സ്യൂട്ട്‌കേസിനുള്ളിലാക്കി ബോയ്‌സ് ഹോസ്റ്റലിലെത്തിച്ച് കാമുകൻ; കയ്യോടെ പൊക്കി സുരക്ഷാ ഉദ്യോഗസ്ഥർ
Viral Video: സ്യൂട്ട്കേസിലാക്കി ഉരുട്ടിക്കൊണ്ട് വരുന്നതിനിടെ ബസിൽ തട്ടിയപ്പോൾ പെൺകുട്ടി കരഞ്ഞു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹോസ്റ്റലിലെ സുരക്ഷാ ഉദ്യോഗസ്ഥർ സ്യൂട്ട്‌കേസ് പരിശോധിക്കാൻ തീരുമാനിച്ചത്.

Viral Video (2)
ഛണ്ഡീഗഡ്: പെൺസുഹൃത്തിനെ സ്യൂട്ട്കെയ്സിലാക്കി ബോയ്‌സ് ഹോസ്റ്റിലിലേക്ക് കടത്താൻ ശ്രമം. ഹരിയാനയിലെ സോനിപത്തിലെ ഒപി ജിൻഡാൽ സർവകലാശാലയിലാണ് സംഭവം. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ കയ്യോടെ പൊക്കിയതോടെ സംഭവം പുറം ലോകം അറിഞ്ഞു. സ്യൂട്ട്കേസിലാക്കി ഉരുട്ടിക്കൊണ്ട് വരുന്നതിനിടെ ബസിൽ തട്ടിയപ്പോൾ പെൺകുട്ടി കരഞ്ഞു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹോസ്റ്റലിലെ സുരക്ഷാ ഉദ്യോഗസ്ഥർ സ്യൂട്ട്‌കേസ് പരിശോധിക്കാൻ തീരുമാനിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ സുരക്ഷ ഉദ്യോഗസ്ഥർ നിലത്തിരുന്ന സ്യൂട്ട്‌കേസ് തുറക്കുന്നതും ഇതിനുള്ളിൽ നിന്ന് ചുരുണ്ടുകൂടിയിരുന്ന പെൺകുട്ടി പുറത്തേക്ക് വരുന്നതും കാണാം. ഇത് കണ്ട് ചുറ്റും കൂടി നിന്നവർ വീഡിയോ എടുക്കുന്നത് കണ്ട് പെൺകുട്ടി മുഖം മറിച്ച് പിടിക്കുന്നതും വീഡിയോയിൽ കാണാം. ഹോസ്റ്റലിലുള്ള വിദ്യാർത്ഥിയാണ് വീഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നത്. അതേസമയം ഇതേ കോളേജിലെ വിദ്യാർത്ഥിയാണോ അതോ പുറത്തുനിന്നുള്ള കുട്ടിയാണോ സ്യൂട്ട്‌കേസിനുള്ളിൽ ഉണ്ടായിരുന്നത് എന്ന കാര്യം വ്യക്തമല്ല.
A boy tried sneaking his girlfriend into a boy’s hostel in a suitcase.
Gets caught.
Location: OP Jindal University pic.twitter.com/Iyo6UPopfg
— Squint Neon (@TheSquind) April 12, 2025
വീഡിയോ വൈറലായതോടെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. മിക്കവരും വളരെ മോശമായിട്ടാണ് കമന്റ് ചെയ്‌തിട്ടുള്ളത്. എന്നാൽ സംഭവത്തിനെ കുറിച്ച് സർവകലാശാല ഇതുവരെ പ്രതികരിച്ചിട്ടില്ല. പെൺകുട്ടിയെ ഹോസ്റ്റലിലെത്തിച്ച വിദ്യാർത്ഥിക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല.