Viral Video: പുലി വാൽ പിടിച്ചു എന്ന് കേട്ടതെയുള്ള ഇപ്പോൾ കണ്ടു; ആൺകുട്ടിയുടെ വീഡിയോ വൈറലാകുന്നു
Boy Pulls Lion's Tai:കുട്ടിയുടെ ഈ പ്രവൃത്തിക്കെതിരെയും മൃഗത്തോടുള്ള ക്രൂരതയെക്കെതിരെയും വലിയ വിമർശനങ്ങളാണ് ഉയരുന്നത്. എന്നാൽ ഈ സംഭവം എവിടെയാണ് നടന്നത് എന്നത് വ്യക്തമല്ല.

Viral Video (1)
മൃഗങ്ങളോട് സ്നേഹം കാണിക്കുന്ന മനുഷ്യരുടെ വീഡിയോ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇത്തരം വീഡിയോകൾ അതിവേഗമാണ് നെറ്റിസൺസിനിടയിൽ ശ്രദ്ധ നേടാറുള്ളത്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് മുന്നേറുന്നത്. എന്നാൽ ഇത് അല്പം കൂടി പോയതായാണ് കാഴ്ചകാർ പറയുന്നത്.
സംഭവം മറ്റൊന്നുമല്ല ഒരു വീട്ടിൽ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്ന ഒരു സിംഹത്തിന്റെ വാൽ പിടിച്ചു കളിക്കുന്ന ഒരു ആൺകുട്ടിയുടെ വീഡിയോ ആണ് അത്. ബാഗ് ഇട്ടിരിക്കുന്ന കുട്ടി ബലമായി വാലിൽ പിടിക്കുന്നതും ഇത് കണ്ട് വീഡിയോ എടുക്കുന്നവർ ചിരിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത് .കുട്ടിയുടെ ഈ പ്രവൃത്തിക്കെതിരെയും മൃഗത്തോടുള്ള ക്രൂരതയെക്കെതിരെയും വലിയ വിമർശനങ്ങളാണ് ഉയരുന്നത്. എന്നാൽ ഈ സംഭവം എവിടെയാണ് നടന്നത് എന്നത് വ്യക്തമല്ല.
Also Read: ‘ബിസ്‌ക്കറ്റും ചിപ്‌സും ഒന്നും എനിക്ക് വേണ്ട, ഞാന്‍ നിങ്ങളോടൊപ്പം വരും’
സിംഹത്തെ ഇങ്ങനെ ഉപദ്രവിക്കരുത് എന്നാണ് ഇത് കണ്ട് ഒരു ഉപയോക്താവ് കമന്റ് ഇട്ടത്. ‘സിംഹത്തിന് ബോധം വന്നാൽ, ചിരി കണ്ണീരായി മാറും’ എന്നും. സിംഹത്തെ ഒരു നായയാക്കി മാറ്റി ‘ഈ കുട്ടി ഒരു മൃഗത്തേക്കാൾ മോശമായ കാര്യമാണ് ചെയ്യുന്നത് തുടങ്ങിയ കമന്റുകളാണ് പലരും കുറിച്ചത്.