Bank Employee Video: കുടുംബം നോക്കണ്ട, പണി മുഖ്യം; ബാങ്ക് ജീവനക്കാർക്ക് പച്ചത്തെറി, കയ്യിൽ വെക്കാൻ സോഷ്യൽ മീഡിയ
കീഴ് ജീവനക്കാരോട് വളരെ മോശമായി പെരുമാറിയ എച്ച്ഡിഎഫ്സിയുടെ ഉദ്യോഗസ്ഥൻ വൈറലായത് പോലെ ഇത്തവണയും രണ്ട് ബാങ്കുകൾ പ്രതിക്കൂട്ടിലായി
മുംബൈ: ജോലി സ്ഥലങ്ങളിലെ പ്രശ്നങ്ങൾ പലപ്പോഴും ജീവനക്കാരുടെ മനോ വീര്യം തന്നെ തകർക്കുന്നവയാണ്. മോശം മേലധികാരികൾ മുതൽ കമ്പനികൾ വരെ ഇത്തരം പ്രശ്നങ്ങളുടെ കാരണമാവാറുണ്ട്.
കീഴ് ജീവനക്കാരോട് വളരെ മോശമായി പെരുമാറിയ എച്ച്ഡിഎഫ്സിയുടെ ഉദ്യോഗസ്ഥൻ വൈറലായത് പോലെ ഇത്തവണയും രണ്ട് ബാങ്കുകൾ പ്രതിക്കൂട്ടിലായി. ബന്ധൻ ബാങ്ക്, കാനറാ ബാങ്ക് എന്നീ ബാങ്കുകളിലെ മീറ്റിംഗ് വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ വളരെ അധികം ചർച്ചയായത്.
ജൂനിയർ ജീവനക്കാരോട് വളരെ മോശമായി പെരുമാറുകയും പ്രതിമാസ ടാർജറ്റ് അചീവ് ചെയ്യുന്നതിൽ വീഴ്ച വന്നതിൻറെ പേരിൽ ശകാരിക്കുന്നതുമാണ് വീഡിയോകളിലുള്ളത്.
The @canarabank whose tag line is “TOGETHER WE CAN” is saying that don’t take care of your family.
Don’t they know that we all work for the family and not for ourselves.Requesting @DFS_India @DrBhagwatKarad @FinMinIndia to kindly intervene. pic.twitter.com/AjzCQrpsXz
— Garib Banker (@WomenBanker) May 4, 2024
മെയ് 4 ന് പുറത്തുവന്ന ഒരു വീഡിയോയിൽ, ജോലിയേക്കാൾ വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് ജീവനക്കാർ സമയം ചിലവഴിക്കുന്നതെന്നും, അവധി ദിവസങ്ങളിലും ഇനി ജോലി ചെയ്യണമെന്നും കാനറ ബാങ്ക് ഉദ്യോഗസ്ഥൻ ലോകപതി സ്വെയിൻ ജീവനക്കാരെ ശകാരിക്കുന്നത് കാണാം. താനും കുടുംബത്തിനെ നോക്കുന്നില്ലെന്നും നിങ്ങളും നോക്കേണ്ടന്നും ഇയാൾ പറയുന്നുണ്ട്.
പുറത്തുവന്ന രണ്ടാമത്തെ വീഡിയോയിൽ, ബന്ധൻ ബാങ്ക് ഉദ്യോഗസ്ഥനായ കുനാൽ ഭരദ്വാജ്, ടാർജറ്റ് മീറ്റ് ചെയ്യാത്ത ജീവനക്കാരനെ ശകാരിക്കുന്നത് കാണാം. വളരെ അധിക്ഷേപകരമായ ഭാഷയാണ് വീഡിയോയിൽ ഇയാളുടെ വായിൽ നിന്നും വരുന്നത്. ക്ഷമ ചോദിക്കുന്ന ജീവനക്കാരനോട് തനിക്ക് ലജ്ജയുണ്ടോ? എന്നും ഇത് മാർച്ചാണെന്നും പറയുന്നുണ്ട്. ഏതായാലും വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
ക്ഷമ ചോദിച്ച് ബാങ്കുകൾ
വീഡിയോകൾ പുറത്തു വന്നതിന് പിന്നാലെ സോഷ്യ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത് ഇരു ബാങ്കുകൾക്കെതിരെയും വലിയ പരാതി ഉയരുന്നുണ്ട്. എന്തായാലും ജീവനക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ നടപടിയെടുക്കുമെന്നും തങ്ങളുടെ സ്ഥാപനങ്ങൾ ജീവനക്കാർക്ക് മികച്ച ജോലി അന്തരീഷമാണുള്ളതെന്നും ബാങ്കുകൾ വ്യക്തമാക്കി.