Viral News: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി കാറില്‍ പ്രസവിച്ചു; രക്ഷകനായി റാപ്പിഡോ ഡ്രൈവര്‍

Woman Delivers Baby in Cab: റാപ്പിഡോ ഡ്രൈവറായ വികാസാണ് കഥയിലെ ഹിറോ, രാത്രി ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകുവഴിയാണ് യുവതി കാറിൽ പ്രസവിച്ചത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ യുവതിയും കുഞ്ഞും സുരക്ഷിതരായി.

Viral News: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി കാറില്‍ പ്രസവിച്ചു; രക്ഷകനായി റാപ്പിഡോ ഡ്രൈവര്‍

Rapido Driver

Published: 

22 Feb 2025 07:47 AM

സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന പലകാര്യങ്ങളും വലിയ രീതിയിൽ വൈറലാകാറുണ്ട്. ഇത്തരം വൈറലാകുന്ന ചില സംഭവങ്ങൾക്ക് നിറഞ്ഞ കൈയടിയാണ് ലഭിക്കാറുള്ളത്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കാറില്‍ പ്രസവിച്ച ഗര്‍ഭിണിക്ക് രക്ഷകനായ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറുടെ വാർത്തയാണ് അത്.

റാപ്പിഡോ ഡ്രൈവറായ വികാസാണ് കഥയിലെ ഹിറോ, രാത്രി ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകുവഴിയാണ് യുവതി കാറിൽ പ്രസവിച്ചത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ യുവതിയും കുഞ്ഞും സുരക്ഷിതരായി. ഇതോടെ നിറഞ്ഞ കൈയടിയാണ് സോഷ്യൽ മീഡിയയിൽ ഡ്രൈവറായ യുവാവിനെ തേടിയെത്തുന്നത്.

Also Read:‘പബ്ജി പ്രണയ നായിക’ സീമ ഹൈദറിനെ ഓര്‍മയില്ലേ? ഇപ്പോള്‍ യൂട്യൂബ് താരം, മാസം ഒരുലക്ഷം രൂപവരെ വരുമാനം

തന്റെ പാചകക്കാരനും അയാളുടെ ഭാര്യയ്ക്കും വേണ്ടി റാപ്പിഡോ റൈഡ് ബുക്ക് ചെയ്ത രോഹന്‍ മെഹ്‌റ എന്നയാളാണ് യുവാവിന്റെ ധീരമായ പ്രവർ‌ത്തിയെ കുറിച്ച് റെഡ്ഡിറ്റില്‍ കുറിപ്പ് പങ്കുവെച്ചത്. ഇതോടെയാണ് ഇക്കാര്യം പുറം ലോകമറിഞ്ഞത്. പ്രസവവേദന കടുത്തതിനെ തുടർന്നാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ യാത്രമധ്യേ അവർ കാറിൽ പ്രസവിക്കുകയായിരുന്നു. പ്രസവത്തിനായി തന്റെ സഹായിയേയും അയാളുടെ ഭാര്യയേയും ഡ്രൈവര്‍ വികാസ് സഹായിച്ചുവെന്നും മെഹ്‌റ കുറിപ്പില്‍ പറയുന്നു. പ്രസവത്തിന് ശേഷം കുഞ്ഞിനേയും അമ്മയേയും ഇയാള്‍ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിച്ചു.

ആശുപത്രിയിൽ സുരക്ഷിതനായി എത്തിച്ച യുവാവ് ആപ്പില്‍ ബുക്കിങ് സമയത്ത് കാണിച്ച പ്രതിഫലം മാത്രമേ സ്വികരിച്ചുള്ളുവെന്നും രോഹന്‍ മെഹ്‌റ ചൂണ്ടിക്കാട്ടി. കൂടുതല്‍ പണം നൽകിയിട്ടും അദ്ദേഹം അത് നിരസിക്കുകയാണ് ഉണ്ടായതെന്നും കുറിപ്പിൽ പറയുന്നു. ഇത് വൈറലായതോടെ നിരവധി പേരാണ് ഡ്രൈ​വറെ പ്രശംസിച്ച് രം​ഗത്ത് എത്തുന്നത്. അമ്മയും കുഞ്ഞും സുഖമായിട്ടിരിക്കുന്നുവെന്നും ഇരുവരേയും തിരിച്ചുകൊണ്ടുവരാന്‍ വികാസിനോടുതന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെഹ്‌റ അറിയിച്ചു.

Related Stories
Tahawwur Rana: തഹാവൂർ റാണ ദക്ഷിണേന്ത്യയിലും എത്തി; കൊച്ചിയിൽ താമസിച്ചത് 24 മണിക്കൂർ, ബെംഗളൂരു സ്ഫോടനത്തിലും പങ്ക്
Waqf Act Protest: വഖഫ് വിഷയത്തില്‍ സംഘര്‍ഷം; ബംഗാളില്‍ ട്രെയിനിന് നേരെ കല്ലേറ്, മുര്‍ഷിദാബാദില്‍ നിരോധനാജ്ഞ
New Delhi: ഡൽഹിയിൽ കനത്ത പൊടിക്കാറ്റ്: 15 വിമാനങ്ങൾ വഴിതിരിച്ച് വിട്ടു; നഗരത്തിൽ റെഡ് അലർട്ട്
Moral policing in Bengaluru: ‘നിങ്ങൾക്ക് നാണമുണ്ടോ? ‘ഇതൊക്കെ വീട്ടിലറിയാമോ…’; സ്കൂട്ടറിൽ സംസാരിച്ചിരുന്ന യുവതിക്കും യുവാവിനും നേരെ സദാചാര ആക്രമണം; 5 പേർ അറസ്റ്റിൽ
K Ponmudy: സ്ത്രീകൾക്കെതിരായ പരാമർശം: മന്ത്രി പൊൻമുടിയെ പാർട്ടി സ്ഥാനത്തുനിന്ന് നീക്കി എം കെ സ്റ്റാലിൻ
Man Kills Daughter: ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം ജീവിക്കാൻ വീടു വിട്ടിറങ്ങി; 20 വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി പിതാവ്
കരളിന് ഹാനികരമായ ഭക്ഷണങ്ങൾ
മുടി വളര്‍ച്ചയ്ക്കായി ഉണക്കമുന്തിരി ഇങ്ങനെ കഴിക്കാം
ഉറങ്ങുമ്പോൾ മുടി കെട്ടി വയ്ക്കുന്നത് നല്ലതാണോ?
വിനാ​ഗിരികൊണ്ട് ഇത്രയും ​ഉപയോ​ഗമോ? അറിഞ്ഞിരിക്കണം