Viral News: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി കാറില്‍ പ്രസവിച്ചു; രക്ഷകനായി റാപ്പിഡോ ഡ്രൈവര്‍
Woman Delivers Baby in Cab: റാപ്പിഡോ ഡ്രൈവറായ വികാസാണ് കഥയിലെ ഹിറോ, രാത്രി ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകുവഴിയാണ് യുവതി കാറിൽ പ്രസവിച്ചത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ യുവതിയും കുഞ്ഞും സുരക്ഷിതരായി.

സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന പലകാര്യങ്ങളും വലിയ രീതിയിൽ വൈറലാകാറുണ്ട്. ഇത്തരം വൈറലാകുന്ന ചില സംഭവങ്ങൾക്ക് നിറഞ്ഞ കൈയടിയാണ് ലഭിക്കാറുള്ളത്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കാറില്‍ പ്രസവിച്ച ഗര്‍ഭിണിക്ക് രക്ഷകനായ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറുടെ വാർത്തയാണ് അത്.
റാപ്പിഡോ ഡ്രൈവറായ വികാസാണ് കഥയിലെ ഹിറോ, രാത്രി ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകുവഴിയാണ് യുവതി കാറിൽ പ്രസവിച്ചത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ യുവതിയും കുഞ്ഞും സുരക്ഷിതരായി. ഇതോടെ നിറഞ്ഞ കൈയടിയാണ് സോഷ്യൽ മീഡിയയിൽ ഡ്രൈവറായ യുവാവിനെ തേടിയെത്തുന്നത്.
Also Read:‘പബ്ജി പ്രണയ നായിക’ സീമ ഹൈദറിനെ ഓര്‍മയില്ലേ? ഇപ്പോള്‍ യൂട്യൂബ് താരം, മാസം ഒരുലക്ഷം രൂപവരെ വരുമാനം
തന്റെ പാചകക്കാരനും അയാളുടെ ഭാര്യയ്ക്കും വേണ്ടി റാപ്പിഡോ റൈഡ് ബുക്ക് ചെയ്ത രോഹന്‍ മെഹ്‌റ എന്നയാളാണ് യുവാവിന്റെ ധീരമായ പ്രവർത്തിയെ കുറിച്ച് റെഡ്ഡിറ്റില്‍ കുറിപ്പ് പങ്കുവെച്ചത്. ഇതോടെയാണ് ഇക്കാര്യം പുറം ലോകമറിഞ്ഞത്. പ്രസവവേദന കടുത്തതിനെ തുടർന്നാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ യാത്രമധ്യേ അവർ കാറിൽ പ്രസവിക്കുകയായിരുന്നു. പ്രസവത്തിനായി തന്റെ സഹായിയേയും അയാളുടെ ഭാര്യയേയും ഡ്രൈവര്‍ വികാസ് സഹായിച്ചുവെന്നും മെഹ്‌റ കുറിപ്പില്‍ പറയുന്നു. പ്രസവത്തിന് ശേഷം കുഞ്ഞിനേയും അമ്മയേയും ഇയാള്‍ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിച്ചു.
ആശുപത്രിയിൽ സുരക്ഷിതനായി എത്തിച്ച യുവാവ് ആപ്പില്‍ ബുക്കിങ് സമയത്ത് കാണിച്ച പ്രതിഫലം മാത്രമേ സ്വികരിച്ചുള്ളുവെന്നും രോഹന്‍ മെഹ്‌റ ചൂണ്ടിക്കാട്ടി. കൂടുതല്‍ പണം നൽകിയിട്ടും അദ്ദേഹം അത് നിരസിക്കുകയാണ് ഉണ്ടായതെന്നും കുറിപ്പിൽ പറയുന്നു. ഇത് വൈറലായതോടെ നിരവധി പേരാണ് ഡ്രൈവറെ പ്രശംസിച്ച് രംഗത്ത് എത്തുന്നത്. അമ്മയും കുഞ്ഞും സുഖമായിട്ടിരിക്കുന്നുവെന്നും ഇരുവരേയും തിരിച്ചുകൊണ്ടുവരാന്‍ വികാസിനോടുതന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെഹ്‌റ അറിയിച്ചു.