Man Kills Wife: ഭാര്യയെ പാമ്പിൻ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി; ലക്ഷ്യം ഇൻഷുറൻസ് തുക
Man kills his wife by injecting snake venom: സംശയാസ്പദമായ മരണമാണെന്നാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിലും അജിത്തിൻ്റെ പരാതിയെത്തുടർന്ന് കൊലപാതക അന്വേഷണമായി മാറ്റിയിരിക്കുകയാണ്.
ന്യൂഡൽഹി: 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനാായി ഭാര്യയെ പാമ്പിൻ്റെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി. ഉത്തരാഖണ്ഡിലെ ഉദ്ദംസിംഗ് നഗറിലാണ് സംഭവം നടക്കുന്നത്. പ്രതിക്കെതിരെ ഇരയുടെ സഹോദരൻ ജസ്പൂർ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. 25 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസി എടുത്ത് ഒരു മാസത്തിനുള്ളിൽ ഓഗസ്റ്റ് 11 ന് ശുഭം ചൗധരി എന്നയാൾ ഭാര്യ സലോണി ചൗധരിയെ പാമ്പിൻ്റെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇൻഷുറൻസ് തുക ക്ലെയിം ചെയ്യാൻ തൻ്റെ സഹോദരിയെ ശുഭം കൊലപ്പെടുത്തിയെന്ന് ആരോപിച്ച് സലോനിയുടെ സഹോദരൻ അജിത് സിംഗ് ജസ്പൂർ പോലീസിൽ പരാതി നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ശുഭം സലോനിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും ശുഭമിൻ്റെ വിവാഹേതര ബന്ധത്തെ തുടർന്ന് നാല് വർഷം മുമ്പ് തൻ്റെ സഹോദരി വിവാഹമോചനം നേടിയെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ നിരവധി കുടുംബങ്ങൾ തമ്മിൽ ചർച്ച നടത്തിയിട്ടും ശുഭമിൻ്റെ പെരുമാറ്റം മെച്ചപ്പെട്ടില്ലെന്ന് സലോണിയുടെ സഹോദരൻ പറഞ്ഞു.
ALSO READ – ഭാരത്ബന്ദിനിടെ ആക്രമണം; കുട്ടികളുമായി വന്ന സ്കൂൾ ബസ് കത്തിക്കാൻ ശ്രമം, വൈറലായി വീഡിയ
ജൂലൈ 15 ന് സലോണിയുടെ പേരിൽ 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിക്ക് അപേക്ഷിച്ച് ഒരു മാസത്തിനുള്ളിൽ ശുഭം സലോണിയെ കൊലപ്പെടുത്തിയെതെന്നാണ് സഹോദരൻ പറയുന്നത്. ശുഭം തന്നെ നോമിനിയാവുകയും ഇൻഷുറൻസ് കമ്പനിക്ക് ഇതിനായി രണ്ട് ലക്ഷം രൂപ പ്രീമിയം അടച്ചതായി സിംഗ് പറഞ്ഞു. ശുഭം ചൗധരിക്കും പ്രതിയുടെ മാതാപിതാക്കൾക്കുമെതിരെയാണ് പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.
സംശയാസ്പദമായ മരണത്തിനാണ് പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നത്. തുടർന്ന് സഹോദരൻ്റെ പരാതിയെത്തുടർന്ന് അന്വേഷണം കൊലപാതക്കേസായി മാറ്റുകയായിരുന്നു. ശുഭമിനെതിരായ തെളിവുകൾ ശേഖരിക്കുന്നതിനായി സലോനിയുടെ ആന്തരികാവയവങ്ങൾ കൂടുതൽ പരിശോധനയ്ക്കായി പോലീസ് അയച്ചിട്ടുണ്ട്.