Mysore-Darbhanga Express: കവരൈപ്പേട്ട ട്രെയിൻ അപകടം, നാല് പേരുടെ നില​ഗുരുതരം; 28 ട്രെയിൻ സർവ്വീസുകളിൽ മാറ്റം

Mysore-Darbhanga Express Collides With Goods Train: 1360 യാത്രക്കാരാണ്‌ ട്രെയിനിൽ ഉണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരിൽ നാലുപേരുടെ നില​ ​ഗുരുതരമാണ്. പരിക്കേറ്റവരെ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സന്ദർശിച്ചു.

Mysore-Darbhanga Express: കവരൈപ്പേട്ട ട്രെയിൻ അപകടം, നാല് പേരുടെ നില​ഗുരുതരം; 28 ട്രെയിൻ സർവ്വീസുകളിൽ മാറ്റം

Image Credits: PTI

Published: 

12 Oct 2024 07:46 AM

ചെന്നെെ: ചെന്നെെയിലുണ്ടായ ട്രെയിൻ അപകടത്തെ തുടർന്ന് നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. മൈസൂരു-ദർഭാം​ഗ ഭാ​ഗമതി എക്സ്പ്രസ് ട്രെയിൻ ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്നാണ് ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലേക്ക് വഴിതിരിച്ചുവിട്ടത്. 28 ഓളം ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായും ഹെൽപ് ലൈൻ നമ്പർ പുറത്തിറക്കിയതായും റെയിൽവേ അറിയിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ തുടരുന്നു.

ധൻബാദ്-ആലപ്പുഴ എക്‌സ്പ്രസ്, ജബൽപൂർ-മധുര സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ, എംജിആർ ചെന്നൈ സെൻട്രൽ- തമിഴ്‌നാട് എക്‌സ്‌പ്രസ്, എറണാകുളം-ടാറ്റാനഗർ എക്‌സ്പ്രസ്, തിരുച്ചിറപ്പള്ളി-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, രാമനാഥപുരം എക്‌സ്‌പ്രസ് സ്‌പെഷ്യൽ, കോയമ്പത്തൂർ-ധൻബാദ് എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളാണ് വിവിധ സ്റ്റേഷനുകളിലേക്ക് വഴിതിരിച്ചുവിട്ടത്. കൂടുതൽ വിവരങ്ങൾക്കായി 044-25354151, 044-25330952, 044-25330953, 044-25354995 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് റെയിൽവേ അറിയിച്ചു.

എംജിആർ ചെന്നെെ സെൻട്രൽ- വിജയവാഡ ജനശദാബ്ദി എക്സ്പ്രസ് (120777), വിജയവാഡ- ചെന്നെെ സെൻട്രൽ (120778) സർവ്വീസ് റദ്ദാക്കിയതായും ദക്ഷിണ റെയിൽവേ അറിയിച്ചു. ചെന്നെെ സ്റ്റേഷനിൽ നിന്നുള്ള മെമു സർവ്വീസുകൾ ഉൾപ്പെടെ ഹസ്വദൂര യാത്ര നടത്തുന്ന 18 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. പുതുച്ചേരിയിലേക്കും തിരുപ്പതിയിലേക്കും, തിരിച്ചും സർവ്വീസ് നടത്തുന്ന ടെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. വിജയവാഡ ഡിവിഷനിലും ട്രെയിൻ അപകടത്തെ തുടർന്ന് യാത്രക്കാർക്കായി ഹെൽപ്പ്ലെെൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്.

 

 

വിജയവാഡ ഡിവിഷന് കീഴിലെ ഹെൽപ്പ്ലെെൻ നമ്പറുകൾ

Gudur: 08624 250795
Ongole: 08592 280306
Vijayawada: 0866 2571244
Nellore: 0861 2345863
Eluru: 7569305268
Tadepalligudem: 8818226162 Nidadavolu: 08813223325
Tenali: 8644227600 Rajahmundry: 08832420543

തിരുവള്ളൂരിന് സമീപം കവരൈപ്പേട്ടയിൽ വെള്ളിയാഴ്ച രാത്രി 8.21-ഓടെയാണ് അപകടമുണ്ടായത്. ഗുഡ്സ് ട്രെയിനും എക്സ്പ്രസ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പാസഞ്ചർ ട്രെയിനിന്റെ 12 കോച്ചുകളാണ് പാളം തെറ്റിയത്. മൂന്നു ബോഗികൾക്ക് തീപ്പിടിച്ചു. നിർത്തിയിട്ട ​ഗുഡ്സ് ട്രെയിനിൽ മൈസൂരു-ദർഭാം​ഗ ഭാ​ഗമതി എക്സ്പ്രസ് കൂട്ടിയിടിക്കുകയായിരുന്നു. 1360 യാത്രക്കാരാണ്‌ ട്രെയിനിൽ ഉണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില​ ​ഗുരുതരമാണ്. പരിക്കേറ്റവരെ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സന്ദർശിച്ചു.

അപകടത്തിന് ശേഷം യാത്രക്കാരെ സുരക്ഷിതമായി ചെന്നൈ സെൻട്രൽ സ്റ്റേഷനിലെത്തിച്ചു. ഇവർക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കിയതായും ഇന്ന് പുലർച്ചെ 4.45ന് യാത്രക്കാരുമായി പ്രത്യേക ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടതായും റെയിൽവേ അറിയിച്ചു. ഇന്ന് ഉച്ചയോടെ ഈ റൂട്ടിലെ സർവ്വീസുകൾ പൂർണ സ്ഥിതിയിലാകുമെന്ന് പകടസ്ഥലം സന്ദർശിച്ച ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിം​ഗ് പറഞ്ഞു.

ട്രെയിൻ അപകടത്തിന് കാരണം സി​ഗ്നൽ പിഴവാണെന്നാണ് വിലയിരുത്തൽ. പൊന്നേരിയിൽ ലോക്കോ പെെലറ്റിന് ​ഗ്രീൻ സി​ഗ്നൽ ലഭിച്ചു. ഇതേതുടർന്നാണ് ട്രെയിൻ മുന്നോട്ടെടുത്തത്. എന്നാൽ കുറച്ച് ദൂരം പിന്നിട്ടപ്പോൾ ട്രെയിനിന് കുലുക്കം അനുഭവപ്പെടുകയും തെന്നിമാറുകയുമായിരുന്നു. തുടർന്ന് അപ്പുറത്ത് നിർത്തിയിട്ടിരുന്ന ​ഗുഡ്സ് ട്രെയിനിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

Related Stories
Teenager Gang Rape: 16കാരി ഭിക്ഷ യാചിച്ചെത്തി; ഭക്ഷണം നൽകി, അനിയനെ കണ്ടുപിടിക്കാമെന്ന് പറഞ്ഞു; പിന്നാലെ കൂട്ടബലാത്സംഗം
Indian Passport: ഇന്ത്യയിലേത് ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട്; ജി20 രാജ്യങ്ങളുടെ കണക്ക് പുറത്ത്
Death Over Money Dispute: 50 രൂപയുടെ പേരിൽ സുഹൃത്തുമായി തർക്കം; ഒടുവിൽ കല്ലുകൊണ്ട് ഇടിച്ചശേഷം കഴുത്തുഞെരിച്ചു കൊന്നു
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ആര്‍.ജി. കര്‍ കൊലക്കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്‌ച
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ