Student Dies: സിസിടിവി ക്യാമറ തിരിച്ചു വച്ചതിന് അധ്യാപകൻ ശകാരിച്ചു; വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

Hyderabad Student Death: സഹപാഠികളുടെ മുന്നിൽ വെച്ച് ശാസിക്കുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ വിദ്യാർത്ഥി അസ്വസ്ഥനായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തുടർന്നാണ് ആത്മഹത്യ ചെയ്തത്.

Student Dies: സിസിടിവി ക്യാമറ തിരിച്ചു വച്ചതിന് അധ്യാപകൻ ശകാരിച്ചു; വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

Representational Image

Published: 

23 Feb 2025 10:08 AM

ഹൈദരാബാദ്: അധ്യാപകൻ ശകാരിച്ചതിൽ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു.  ഉപ്പാലിലെ ന്യൂ ഭാരത് നഗറിലെ സാഗർ ഗ്രാമർ സ്കൂൾ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് വിദ്യാർത്ഥി ചാടിമരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഒൻപതരയോടെയാണ് സംഭവം.

പഠനത്തിൽ മിടുക്കനായിരുന്ന വിദ്യാർത്ഥി രാവിലെ സ്കൂൾ പരിസരത്തെ സിസിടിവി ക്യാമറയുടെ ദിശ തിരിച്ചതായി കണ്ടെത്തിയിരുന്നു. ഇതിൽ പ്രകോപിതനായ അധ്യാപകൻ സഹപാഠികളുടെ മുന്നിൽ വെച്ച് ശാസിക്കുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ വിദ്യാർത്ഥി അസ്വസ്ഥനായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തുടർന്നാണ് ആത്മഹത്യ ചെയ്തത്.

Also Read:തെലങ്കാനയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നു; 30ഓളം പേർ ഉള്ളിൽ കുടുങ്ങിയതായി സംശയം

ടോയ്‌ലറ്റിൽ പോകാനെന്ന വ്യാജേന കുട്ടി കെട്ടിടത്തിന്റെ നാലാം നിലയിലേക്ക് പോയി ചാടുകയായിരുന്നു. വീഴ്ചയിൽ ഗുരുതര രക്തസ്രാവമുണ്ടായ വിദ്യാർത്ഥിയെ ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. “തന്റെ ജീവിതം അവസാനിപ്പിച്ചതിന്” അമ്മയോട് ക്ഷമ ചോദിച്ചുകൊണ്ട് കുട്ടി എഴുതിയതായി പറയപ്പെടുന്ന ഒരു കുറിപ്പ് വിദ്യാർത്ഥിയുടെ പുസ്തകത്തിൽ നിന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെ തുടർന്ന് , വിദ്യാർത്ഥിയുടെ മാതാപിതാക്കളും ബന്ധുക്കളും സ്കൂളിലെത്തി പ്രതിഷേധിച്ചു. ക്രമസമാധാന പ്രശ്നത്തെ തുടർന്ന് സ്കൂൾ മാനേജ്മെന്റ് വിദ്യാർത്ഥികളെ വീട്ടിലേക്ക് തിരിച്ചയച്ചു. അതേസമയം കുട്ടിയുടെ മരണത്തിൽ അധ്യാപകന്റെ പേരിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Related Stories
Pinarayi Vijayan about Empuraan: ‘എമ്പുരാൻ കമ്മ്യൂണിസ്റ്റ് സിനിമയല്ല, ആർഎസ്എസ് സ്വയം സെൻസർ ബോർഡാവുന്നു’; മുഖ്യമന്ത്രി
UP Power Department Worker: ഈദ് ദിനത്തില്‍ പലസ്തീന്‍ പതാക വീശി; ഉത്തര്‍പ്രദേശില്‍ യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
CPM Party Congress: പുതിയ ദിശാബോധം സമ്മാനിച്ചെന്ന് പിണറായി, പാര്‍ട്ടിയെ ധീരമായി നയിക്കാന്‍ എം.എ. ബേബിക്ക് സാധിക്കുമെന്ന് ഗോവിന്ദന്‍; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം
Indian Navy: ‘അതിർത്തി വിഭജിച്ചാലും മനുഷ്യരല്ലേ’; പാകിസ്താൻ മത്സ്യത്തൊഴിലാളികൾക്ക് വൈദ്യസഹായവുമായി ഇന്ത്യൻ നാവികസേന
Cheetah: ‘വാടാ മക്കളേ, വെള്ളം കുടി’; നാടു ചുറ്റാനിറങ്ങിയ ചീറ്റകൾക്ക് കുടിയ്ക്കാൻ വെള്ളം നൽകി കുനോയിലെ ജീവനക്കാരൻ: വൈറൽ വിഡിയോ
CPM Party Congress: ഇനി എംഎ ബേബി നയിക്കും; 18 അംഗ പിബി പാനലിന് അംഗീകാരം, എട്ടുപേര്‍ പുതുമുഖങ്ങള്‍
നായകളെ വളർത്തുന്നവർ ഒഴിവാക്കേണ്ട തെറ്റുകൾ
മൂത്രമൊഴിക്കാതെ പിടിച്ചുവയ്ക്കരുതേ, പ്രശ്‌നമാണ്‌
അബദ്ധത്തിൽ പോലും ഇവരെ ചവിട്ടരുത്, ഗതി പിടിക്കില്ല
പ്രായം കുറയ്ക്കാന്‍ സാലഡ് വെള്ളരി ഇങ്ങനെ കഴിക്കാം