5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Crime News: രണ്ടാം വിവാഹം എതിർത്തു; മകനെ വെടിവെച്ച് കൊന്ന് 76കാരനായ പിതാവ്

76 Year Old Father Kills Son in Gujarat: മകനെ കൊലപ്പെടുത്തിയ ശേഷവും റാംഭായ് ആ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. മകന്റെ ജീവനറ്റ ശരീരത്തിന് സമീപം കസേരയിൽ യാതൊരു കൂസലുമില്ലാതെയാണ് റാംഭായ് ഇരുന്നതെന്ന് സ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Crime News: രണ്ടാം വിവാഹം എതിർത്തു; മകനെ വെടിവെച്ച് കൊന്ന് 76കാരനായ പിതാവ്
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Published: 12 Mar 2025 14:34 PM

രാജ്കോട്ട് (ഗുജറാത്ത്): രണ്ടാം വിവാഹം എതിർത്തതിന്റെ പേരിൽ മകനെ വെടിവെച്ച് കൊന്ന് 76കാരനായ പിതാവ്. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം നടന്നത്. 56കാരനായ പ്രതാപ് ബോറിച്ച ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജസ്‌ദൻ സ്വദേശിയായ റാംഭായ് എന്ന റാംകുഭായെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

76കാരനായ പിതാവ് രണ്ടാമതൊരു വിവാഹം കൂടി കഴിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ മകൻ ആ വിവാഹത്തെ എതിർക്കുകയായിരുന്നു. തുടർന്ന് ഞായറാഴ്ച രാവിലെ പത്ത് മണിയോടെ ഇതേ ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതിൽ പ്രകോപിതനായ പിതാവ് ഉടൻ കൈവശം ഉണ്ടായിരുന്ന തോക്കെടുത്ത് മകനെ വെടിവയ്ക്കുകയായിരുന്നു. രണ്ടു തവണയാണ് പ്രതാപിന് വെടിയേറ്റത്. ഇതോടെ സംഭവസ്ഥലത്ത് വെച്ചുതന്നെ ഇയാൾ മരിച്ചു. പ്രതാപിന്റെ നിലവിളി കേട്ട് അവിടേക്ക് ഓടിയെത്തിയ ഭാര്യ ജയക്ക് നേരെയും റാംഭായ് തോക്ക് ചൂണ്ടി. എന്നാൽ ജയ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

മകനെ കൊലപ്പെടുത്തിയ ശേഷവും റാംഭായ് ആ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. മകന്റെ ജീവനറ്റ ശരീരത്തിന് സമീപം കസേരയിൽ യാതൊരു കൂസലുമില്ലാതെയാണ് റാംഭായ് ഇരുന്നതെന്ന് സ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതാപിന്റെ ഭാര്യ ജയ ആണ് ഭർതൃപിതാവിനെതിരെ പോലീസിൽ പരാതി നൽകിയത്. റാംഭായ്ക്കെതിരെ പോലീസ് ഉടൻ തന്നെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ALSO READ: ‘ദുർമന്ത്രവാദം, നികുതി വെട്ടിപ്പ്, മോഷണം’; മുംബൈ ലീലാവതി ആശുപത്രിയിൽ 1200 കോടിയുടെ ക്രമക്കേട്

റാംഭായിയുടെ ഭാര്യ മരണപ്പെട്ടത് 20 വർഷം മുൻപാണ്. മറ്റൊരു വിവാഹം കൂടി കഴിക്കാൻ താത്പര്യം ഉണ്ടെന്ന് റാംഭായ് പലതവണ കുടുംബത്തെ അറിയിച്ചിരുന്നു. എന്നാൽ കുടുംബത്തിന്റെ സൽപ്പേര് കളങ്കപ്പെടുമെന്ന് ഭയന്ന് മകനും മറ്റ് കുടുംബാംഗങ്ങളും രണ്ടാം വിവാഹം കഴിക്കുന്നതിനെ ശക്തമായി എതിർത്തു. ഭൂമി തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ആദ്യം പോലീസ് സംശയിച്ചിരുന്നു. എന്നാൽ ആദ്യ ഭാര്യ മരിച്ചതിനെ തുടർന്ന് മറ്റൊരു വിവാഹം കഴിക്കണമെന്ന റാംഭായിയുടെ ആഗ്രഹമാണ് സംഘർഷത്തിന് കാരണമായതെന്ന് വിശദമായ അന്വേഷണത്തിൽ വ്യക്തമായി. മകനെയും കുടുംബത്തെയും ഉപദ്രവിക്കുമെന്ന് മുൻപും റാംഭായ് ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് വിവരം.