Dating App Scandal: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ടു, പറഞ്ഞ കഥയെല്ലാം വിശ്വസിച്ചു; ഒടുവിൽ 65-കാരിക്ക് നഷ്ടമായത് 1.30 കോടി

65 year old woman lost crores through dating app scandal: 2023 ഏപ്രിൽ മുതൽ 2024 ജൂൺ വരെ തുടർന്ന തട്ടിപ്പിൽ സ്ത്രീക്ക് നഷ്ടപ്പെട്ടത് 1.30 കോടിയോളം രൂപയാണ്. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവാണ് പണം തട്ടിയത്.

Dating App Scandal: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ടു, പറഞ്ഞ കഥയെല്ലാം വിശ്വസിച്ചു; ഒടുവിൽ 65-കാരിക്ക് നഷ്ടമായത് 1.30 കോടി

Representational Image (Image Credits: tolgart)

Updated On: 

08 Oct 2024 22:59 PM

മുംബൈ: ഉന്നത ഉദ്യോഗസ്ഥരാണെന്ന വ്യാചേന പണം തട്ടിപ്പ് നടത്തുന്നുവെന്ന വാർത്തകൾ നമ്മൾ ദിനവും കേൾക്കാറുണ്ടെങ്കിലും അത്തരം കോളുകൾ വരുമ്പോൾ തട്ടിപ്പാണെന്ന് തിരിച്ചറിയാത്ത ആളുകൾ ഇപ്പോഴുമുണ്ട്. മുംബൈയിലെ പവായിൽ താമസിച്ചിരുന്ന 65 വയസുകാരിയിൽ നിന്നും തട്ടിപ്പ് സംഘം തട്ടിയെടുത്തത് കോടികളാണ്. 2023 ഏപ്രിൽ മുതൽ 2024 ജൂൺ വരെ തുടർന്ന തട്ടിപ്പിൽ സ്ത്രീക്ക് നഷ്ടപ്പെട്ടത് 1.30 കോടിയോളം രൂപയാണ്. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവാണ് പണം തട്ടിയത്.

ഫിലിപ്പീൻസിൽ ജോലി ചെയ്യുന്ന അമേരിക്കൻ സിവിൽ എൻജിനീയർ എന്ന പേരിലാണ് യുവാവ് ഇവരെ പരിചയപ്പെടുന്നത്. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിന്റെ കഥകളും കഷ്ടപ്പാടുകളും കേട്ട്, അവയ്ക്ക് പരിഹാരം കണ്ടെത്താൻ തുടങ്ങിയതാണ് സ്ത്രീക്ക് കോടികൾ നഷ്ടപ്പെടാൻ കാരണമായത്. പണി നടക്കുന്ന സൈറ്റിൽ വെച്ച് തനിക്ക് അപകടം പറ്റിയെന്നും, തന്നെ തിരിച്ച് അമേരിക്കയിലേക്ക് അയക്കാതിരിക്കാനായി പണം വേണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം.

യുവാവ് പറഞ്ഞത് വിശ്വസിച്ച സ്ത്രീ, 2023 ഏപ്രിലിനും ജൂണിനുമിടയിലായി ബന്ധുക്കളിൽ നിന്നുൾപ്പെടെ കടം വാങ്ങി 70 ലക്ഷം രൂപ ബിറ്റ്കോയിൻ വഴി അയച്ചുകൊടുത്തു. 20 ലക്ഷം യുഎസ് ഡോളർ അടങ്ങുന്ന പാഴ്‌സൽ സ്ത്രീയുടെ പേരിൽ യുവാവിന് അയച്ചതോടെ തട്ടിപ്പ് പുതിയൊരു രീതിയിലേക്ക് കടന്നു.

ALSO READ: യുവതിയെ കാണാതായിട്ട് മൂന്ന് വർഷം; ഭര്‍ത്താവിനെതിരെ കേസ്; ഒടുവിൽ സംഭവിച്ചത് വൻ ട്വിസ്റ്റ്

സ്ത്രീയുടെ പേരിൽ വന്ന പാഴ്‌സൽ കസ്റ്റംസ് പിടിച്ച് വച്ചിരിക്കുകയാണെന്ന പേരിൽ ഇവർക്ക് ഡൽഹി വിമാനത്താവളത്തിൽ നിന്നെന്ന വ്യാചേന ഫോൺകോൾ വന്നു. പ്രിയ ശർമ്മ എന്ന പേരിലായിരുന്നു കോൾ. പാഴ്‌സൽ തിരികെ ലഭിക്കണമെങ്കിൽ വലിയൊരു തുക നൽകണമെന്നും നികുതി എടുക്കണമെന്നുമായി അടുത്ത ആവശ്യം.

ജൂൺ 2023 മുതൽ 2024 മാർച്ച് വരെ സ്ത്രീ അവർ ആവശ്യപ്പെട്ട തുക പലതവണകളായി അയച്ചുനൽകി. പിന്നീട്, ബാങ്ക് ഓഫ് അമേരിക്കയിൽ നിന്നെന്ന് പറഞ്ഞായിരുന്നു അടുത്ത കോൾ. കസ്റ്റംസ് പിടികൂടിയ പണം തങ്ങൾക്ക് കിട്ടിയിട്ടുണ്ടെന്നും, സ്ത്രീയുടെ പേരിൽ എടിഎം കാർഡ് അയച്ചിട്ടുണ്ടെന്നുമായിരുന്നു അവർ പറഞ്ഞത്. തുടർന്ന്, 17 കോടി രൂപയോളം മൂല്യമുള്ള ഡോളർ ഇന്ത്യൻ കറൻസിയായി മാറ്റാൻ ആവശ്യമായ പണം ബാങ്കിൽ നിക്ഷേപിക്കണമെന്നയിരുന്നു അടുത്ത കോളിൽ പറഞ്ഞത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നെന്ന് പറഞ്ഞായിരുന്നു ആ കോൾ വന്നത്.

പറ്റിക്കപ്പെടുകയാണെന്ന് അറിയാതെ 1,29,43,661 രൂപയാണ് സ്ത്രീ തട്ടിപ്പ് സംഘത്തിന് നൽകിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പല ഏജൻസികളിൽ നിന്നും ഇത്തരം കോളുകൾ നിരന്തരം വരാൻ തുടങ്ങിയതോടെ തട്ടിപ്പിനിരയായെന്ന് മനസിലാക്കിയ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്. തട്ടിപ്പുസംഘത്തെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Related Stories
Mahakumbh fire: മഹാകുംഭമേളയ്ക്കിടെ തീപിടിത്തം; നിരവധി കൂടാരങ്ങള്‍ കത്തിനശിച്ചു; സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി
Mann Ki Baat 2025: സ്‌പേസ് ഡോക്കിങ് വിജയം ഉയര്‍ത്തിക്കാട്ടി ഈ വര്‍ഷത്തെ ആദ്യ ആദ്യ മന്‍കി ബാത്ത്; 2025 വിജയത്തിന്റേതെന്ന് മോദി
Teenager Gang Rape: 16കാരി ഭിക്ഷ യാചിച്ചെത്തി; ഭക്ഷണം നൽകി, അനിയനെ കണ്ടുപിടിക്കാമെന്ന് പറഞ്ഞു; പിന്നാലെ കൂട്ടബലാത്സംഗം
Indian Passport: ഇന്ത്യയിലേത് ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട്; ജി20 രാജ്യങ്ങളുടെ കണക്ക് പുറത്ത്
Death Over Money Dispute: 50 രൂപയുടെ പേരിൽ സുഹൃത്തുമായി തർക്കം; ഒടുവിൽ കല്ലുകൊണ്ട് ഇടിച്ചശേഷം കഴുത്തുഞെരിച്ചു കൊന്നു
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു