AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ഭർത്താവിനെയും മൂന്നു മക്കളെയും ഉപേക്ഷിച്ച് പ്ലസ് ടു വിദ്യാർത്ഥിക്കൊപ്പം ഒളിച്ചോടി യുവതി

30-Year-Old Woman Marries 12th Class Student: ഷബ്നം എന്ന യുവതിയാണ് അയൽക്കാരനായ പ്ലസ്ടു വിദ്യാർത്ഥിക്കൊപ്പം ഒളിച്ചോടിയത്. പിന്നീട് ഹിന്ദുമതം സ്വീകരിച്ചശേഷം വിദ്യാർത്ഥിയെ വിവാഹം കഴിക്കുകയായിരുന്നു. യുവതിയുടെ മൂന്നാമത്തെ വിവാഹമാണ് ഇതെന്നും യുവതി മാതാപിതാക്കൾക്കൊപ്പമല്ല താമസിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി.

ഭർത്താവിനെയും മൂന്നു മക്കളെയും ഉപേക്ഷിച്ച് പ്ലസ് ടു വിദ്യാർത്ഥിക്കൊപ്പം ഒളിച്ചോടി യുവതി
Shivani, Earlier Shabnam
sarika-kp
Sarika KP | Updated On: 10 Apr 2025 11:32 AM

ഭർത്താവിനെയും മൂന്നു മക്കളെയും ഉപേക്ഷിച്ച് പ്ലസ് ടു വിദ്യാർത്ഥിയെ വിവാഹം ചെയ്ത് യുവതി. ഉത്തർ‌പ്രദേശിലെ അംറോഹയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ഷബ്നം എന്ന യുവതിയാണ് അയൽക്കാരനായ പ്ലസ്ടു വിദ്യാർത്ഥിക്കൊപ്പം ഒളിച്ചോടിയത്. പിന്നീട് ഹിന്ദുമതം സ്വീകരിച്ചശേഷം വിദ്യാർത്ഥിയെ വിവാഹം കഴിക്കുകയായിരുന്നു. യുവതിയുടെ മൂന്നാമത്തെ വിവാഹമാണ് ഇതെന്നും യുവതി മാതാപിതാക്കൾക്കൊപ്പമല്ല താമസിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി.

നാ​ഗിലിലെ ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം. കല്യാണത്തിന് പിന്നാലെ ശിവാനി എന്ന പേരും ഇവർ സ്വീകരിച്ചു. പരസ്പര സമ്മതത്തോടെയാണ് വിവാ​ഹമെന്നും സന്തോഷത്തിലാണെന്നും ഇരുവരും പറഞ്ഞു. അതേസമയം സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങൾ വിവാഹിതരായതെന്നും അതിൽ സന്തുഷ്ടരാണെന്നും ഇവർ പറയുന്നു. ജീവിതത്തിൽ ആരും ഇടപെടരുതെന്നും ഞങ്ങൾ പ്രായപൂർത്തിയായവരാണ്. ഒരുമിച്ച് ജീവിക്കാനും മരിക്കാനും അവകാശമുണ്ടെന്നും വിവാഹ ശേഷം ഷബ്നം മാദ്ധ്യമങ്ങളോട് പറഞ്ഞു.

Also Read:സമ്പാദിക്കുന്നില്ല, പരസ്യമായി ഭർത്താവിന്റെ കരണത്തടിച്ച് യുവതി; വിഡിയോ വൈറൽ

എട്ടുവർഷം മുൻപാണ് സെെദാൻവാലിയിൽ നിന്നുള്ള തൗഫീഖ് എന്ന യുവാവുമായുള്ള ഷബ്നയുടെ രണ്ടാം വിവാഹം നടന്നത്.  എന്നാൽ 2011ൽ ഒരു അപകടത്തിൽ ഇയാൾക്ക്  ​ഗുരുതര പരിക്കേറ്റ് കിടപ്പിലായി. ഇതിനിടെയിലാണ് വിദ്യാർത്ഥിയുമായി ഷബനം പ്രണയത്തിലായത്. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തിൽ മൂന്ന് കുട്ടികളുമുണ്ട്. കുട്ടികൾ രണ്ടാം ഭർത്താവിനൊപ്പമാണ് താമസിക്കുന്നത്.

മീററ്റ് സ്വദേശിയായ യുവാവിനെയാണ് ഷബ്നം ആദ്യം വിവാഹം കഴിച്ചത്. എന്നാൽ ഇത് അധികം വൈകാതെ വിവാഹമോചനത്തിലേക്ക് എത്തുകയായിരുന്നു. പ്ലസ് ടു വിദ്യാർത്ഥിയാണെങ്കിലും യുവതി വിവാഹം ചെയ്ത വിദ്യാർത്ഥിക്ക് 18 വയസുണ്ടെന്നാണ് വിവരം. മകന്റെ തീരുമാനം പിന്തുണയ്ക്കുന്നുവെന്നാണ് വിദ്യാർത്ഥിയുടെ പിതാവ് പറഞ്ഞത്.