Viral video: 600 ഒഴിവുകൾ, അപേക്ഷകർ 25,000; മുംബൈ എയർ ഇന്ത്യ ഓഫീസിൽ എത്തിയത് പെരുന്നാളിനുള്ള ആളുകൾ
Mumbai Air India Office Viral video: ഇൻ്റർവ്യൂ ലൊക്കേഷനിൽ തടിച്ചുകൂടിയ വൻ ജനക്കൂട്ടത്തിൻ്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതോടെയാണ് വിവരം എല്ലാവരും അറിഞ്ഞത്. വൻ ജനക്കൂട്ടം ഉണ്ടായതോടെ ഓഫീസ് പരിസരത്ത് വൻ ഗതാഗതക്കുരുക്കുണ്ടായതായും റിപ്പോർട്ട് ഉണ്ട്.
മുംബൈ: ജോലിക്കായി അപേക്ഷകരേറെ എത്തുന്നത് പുതിയ സംഭവമല്ല. ഇപ്പോൾ വാർത്തയായിരിക്കുന്ന എയർ ഇന്ത്യയിലെ ജോലിക്കായി എത്തിയ അപേക്ഷകരുടെ എണ്ണമാണ്. 600 ഒഴിവുകൾക്കായി നടത്തിയ അഭിമുഖത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് തൊഴിലന്വേഷകർ മുംബൈയിലെ ഓഫീസിലേക്ക് ഒഴുകിയെത്തിയെന്നാണ് റിപ്പോർട്ട്.
എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡിൽ വാക്ക്-ഇൻ ഇൻ്റർവ്യൂവിന് എത്തിയ ഉദ്യോഗാർത്ഥികളുടെ എണ്ണമാണ് ഞെട്ടിച്ചത്. വിവിധ മെയിൻ്റനൻസ് സ്റ്റാഫ് തസ്തികകളിലേക്കുള്ള 600 ഒഴിവുകളിലേക്കാണ് വാക്ക്-ഇൻ ഇൻ്റർവ്യൂ ഷെഡ്യൂൾ ചെയ്തിരുന്നത്. അപേക്ഷകരോട് അവരുടെ ബയോഡാറ്റ സമർപ്പിക്കാനും തുടർന്ന് പരിസരം വിടാനും മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ.
🚨 Crowd for walk-in interviews for airport services jobs at AI Airport Services in Mumbai.
(📷-@shukla_tarun) pic.twitter.com/d4aOxGoBcM
— Indian Tech & Infra (@IndianTechGuide) July 17, 2024
പക്ഷെ എത്തിയ ഉദ്യോഗാർത്ഥികളുടെ എണ്ണം കണ്ട് അധികൃതർ ഞെട്ടി. ഇൻ്റർവ്യൂ ലൊക്കേഷനിൽ തടിച്ചുകൂടിയ വൻ ജനക്കൂട്ടത്തിൻ്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതോടെയാണ് വിവരം എല്ലാവരും അറിഞ്ഞത്. വൻ ജനക്കൂട്ടം ഉണ്ടായതോടെ ഓഫീസ് പരിസരത്ത് വൻ ഗതാഗതക്കുരുക്കുണ്ടായതായും റിപ്പോർട്ട് ഉണ്ട്.
ALSO READ : അന്ന് പ്രാധാന്യമേറെയുണ്ടായിരുന്ന ഹൽവാ ചടങ്ങ് ഇന്ന് ചടങ്ങുമാത്രമോ? ബജറ്റിലെ രസകരമായ ആചാരങ്ങൾ ഇങ്ങനെ…
തൊഴിലന്വേഷകരുടെ വീഡിയോ പങ്കിട്ട മുംബൈ നോർത്ത് സെൻട്രൽ എംപി വർഷ ഗെയ്‌ക്‌വാദ് രാജ്യത്തെ തൊഴിലില്ലായ്മയുടെ കാര്യത്തിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ വിമർശിക്കുകയും രാജ്യത്തെ യുവാക്കളുടെ ഭാവിയെക്കുറിച്ചുള്ള സംസ്ഥാനത്തിൻ്റെയും കേന്ദ്രത്തിൻ്റെയും ശ്രദ്ധ എത്രമാത്രമെന്ന് ചോദ്യം ചെയ്യുകയും ചെയ്തു. മുംബൈ വിമാനത്താവളത്തിൽ 600 തസ്തികകളിലേക്ക് ഇരുപത്തയ്യായിരത്തിലധികം അപേക്ഷകർ അഭിമുഖത്തിന് ഹാജരായതായി ‘എക്‌സ്’-ലെ തൻ്റെ പോസ്റ്റിൽ ഗെയ്‌ക്‌വാദ് പറഞ്ഞു.
“യുവാക്കൾക്ക് വേണ്ടത് തൊഴിലാണ്, പൊള്ളയായ വാഗ്ദാനങ്ങളും തെറ്റായ സ്ഥിതിവിവരക്കണക്കുകളുമല്ല. ഈ സർക്കാർ എപ്പോഴാണ് രാജ്യത്തെ യുവാക്കളുടെ ഭാവിയെക്കുറിച്ച് ഗൗരവമായി കാണുന്നത്? എന്നും ഗെയ്‌ക്‌വാദ് ചോദിച്ചു. അതേസമയം, ജോലികൾക്കായി വൻ ജനക്കൂട്ടം തടിച്ചുകൂടുന്നത് രാജ്യത്തെ തൊഴിലില്ലായ്മയുടെ തീവ്രതയെ ചിത്രീകരിക്കുന്നുവെന്ന് മഹാരാഷ്ട്ര ലോപി വിജയ് വഡെറ്റിവാർ പറഞ്ഞു. സംസ്ഥാനത്തെ തൊഴിലില്ലായ്മ പ്രശ്‌നത്തിന്റെ പേരിൽ മഹാരാഷ്ട്ര സർക്കാരിനെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.