Woman Suicide: സ്വകാര്യദൃശ്യങ്ങൾ കാണിച്ച് അമ്മാവനും അമ്മായിയും ഭീഷണിപ്പെടുത്തി; യുവതി ജീവനൊടുക്കി
24 Year Old Woman Committed Suicide: സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് അമ്മാവനും അമ്മായിയും നിരന്തരമായി ഭീഷപ്പെടുത്തിയതിനെ തുടർന്നാണ് യുവതി ജീവനൊടുക്കിയത് എന്ന് പോലീസ് പറഞ്ഞു.
ബെംഗളൂരു: സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് അമ്മാവനും അമ്മായിയും ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവതി സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി. ബെംഗളൂരുവിലെ 24കാരിയായ ടെക്കിയാണ് ആത്മത്യ ചെയ്തത്. സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് അമ്മാവനും അമ്മായിയും നിരന്തരമായി ഭീഷപ്പെടുത്തിയതിനെ തുടർന്നാണ് യുവതി ജീവനൊടുക്കിയത് എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രധാന പ്രതിയായ അമ്മാവനെതിരെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.
കുന്ദഹള്ളി മെട്രോ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ മുറിയിൽ വെച്ച് ഞായറാഴ്ച വൈകീട്ടോടെയാണ് യുവതി സ്വയം തീ കൊളിത്തിയത്. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്ന് വൈറ്റ് ഫീൽഡ് ഡെപ്യൂട്ടി കമ്മീഷണർ ശിവകുമാർ ഗുണാർ അറിയിച്ചു. സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് അമ്മാവൻ യുവതിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയത്. ഇതിന് പിന്നലെയാണ് യുവതി സ്വയം തീ കൊളുത്തി ആത്മഹത്യാ ചെയ്തത്.
ALSO READ: കൗൺസലിങ്ങിന്റെ മറവിൽ 15 വർഷത്തിനിടെ 50 വിദ്യാർത്ഥികളെ പീഡിപ്പിച്ചു; മനഃശാസ്ത്രജ്ഞൻ അറസ്റ്റിൽ
‘ഹോട്ടൽ മുറിയിലേക്ക് വരാൻ അമ്മാവൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം യുവതി വിസമ്മതിച്ചു. ഇതോടെ ഇയാൾ സ്വകാര്യ ദൃശ്യങ്ങൾ അച്ഛനും അമ്മയ്ക്കും അയച്ചു കൊടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഹോട്ടൽ മുറിയിലേക്ക് എത്താമെന്ന് യുവതി സമ്മതിച്ചത്. എന്നാൽ ഹോട്ടലിലേക്ക് പുറപ്പെട്ട യുവതി കൈയിൽ പെട്രോളും കരുതിയിരുന്നു. മുറിയിൽ കയറിയ ഉടൻ തന്നെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.’ – സംഭവത്തെ കുറിച്ച് പോലീസ് പറഞ്ഞത്.
ഇതിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രതിയായ അമ്മാവന്റെ കൈയിൽ ഉണ്ടായിരുന്ന പെൻഡ്രൈവ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിൽ പല വകുപ്പുകൾ ചുമത്തി പ്രതികൾ രണ്ടു പേർക്കും എതിരെ കേസെടുത്തിട്ടുള്ളതായി എച്ച്എഎൽ പോലീസ് അറിയിച്ചു. കഴിഞ്ഞ ആറ് വർഷങ്ങളായി അമ്മാവനും അമ്മായിക്കും ഒപ്പമാണ് യുവതി താമസിച്ചിരുന്നത് എന്ന് യുവതിയുടെ അമ്മ പറയുന്നു. ഇവരുടെ കൂടെ മകൾ യാത്രകൾ പോകാറുണ്ടായിരുന്നു എന്നും അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.