5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

18th Lok Sabha Begins Today : 18ആം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം; പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിക്കും

18th Lok Sabha Begins Today : 18ആം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും. പ്രോടെം സ്പീക്കറായി സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞതിനെതിരെ പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം.

18th Lok Sabha Begins Today : 18ആം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം; പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിക്കും
18th Lok Sabha Begins Today (Image Courtesy - ANI)
abdul-basith
Abdul Basith | Published: 24 Jun 2024 09:07 AM

മൂന്നാം മോദി സർക്കാർ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ ലോക്സഭാ സമ്മേളനം ഇന്ന് ആരംഭിക്കും. 18ആം ലോക്സഭയിലെ ആദ്യ സമ്മേളനം തന്നെ പ്രക്ഷുഭ്ധമാക്കാനാണ് പ്രതിപക്ഷം തയ്യാറെടുക്കുന്നത്. പ്രോടെം സ്പീക്കറായി സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞതിനെതിരെ പ്രതിപക്ഷം പ്രതിഷേധിക്കും.

ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് സമ്മേളനത്തിലെ ആദ്യ അജണ്ട. സുരേഷ് ഗോപി അടക്കമുള്ള എംപിമാർ സത്യപ്രതിജ്ഞ ചെയ്യും. ജൂലായ് മൂന്ന് വരെ നീളുന്ന സമ്മേളനത്തിൽ സ്പീക്കർ തിരഞ്ഞെടുപ്പ്, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് എന്നിവരും പ്രധാന അജണ്ടകളാണ്.

ഇന്ന് രാവിലെ 9.30ന് പ്രോടെം സ്പീക്കർ ഭർതൃഹരി മെഹ്താബ് രാഷ്ട്രതി ദ്രൗപതി മുർമുവിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യും. 11 മണിക്ക് ലോക്സഭ സമ്മേളിക്കുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്യും. പിന്നാലെ പ്രോടെം സ്പീക്കറുടെ അധ്യക്ഷതയിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. ആദ്യം പ്രധാനമന്ത്രിയും പിന്നീട് കേന്ദ്രമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്യുക. സംസ്ഥാനങ്ങളുടെ അക്ഷരമാല ക്രമത്തിലാണ് മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. വൈകിട്ട് നാല് മുതൽ അഞ്ച് വരെയാണ് കേരളത്തിൽ നിന്നുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ക്രമീകരിച്ചിരിക്കുന്ന സമയം.

Also Read: Lok Sabha Session: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം നാളെ; പ്രക്ഷുബ്ദമാകുമോ?

സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള പ്രമേയം ചൊവ്വാഴ്ച പ്രധാനമന്ത്രി അവതരിപ്പിക്കും. ബുധനാഴ്ചയാണ്‌ സ്പീക്കർ തിരഞ്ഞെടുപ്പ്. 27ന് രാജ്യസഭ കൂടി സമ്മേളിച്ച ശേഷം രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളെയും അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന്മേലുള്ള ചർച്ച ജൂൺ 28ന് ആരംഭിക്കും. തുടർന്ന് ഓഹരി വിപണി അഴിമതി, നീറ്റ്, നെറ്റ് പരീക്ഷാ വിവാദം, ബംഗാൾ ട്രെയിൻ അപകടം തുടങ്ങിയ വിഷയങ്ങൾ സഭയിൽ ഉന്നയിക്കപ്പെടും. ജൂലൈ 22നാണ് കേന്ദ്ര ബജറ്റ്.

ഭരണം നേടാൻ കഴിയാതെ പോയെങ്കിലും പ്രതിപക്ഷം ഇത്തവണ ശക്തരായാണ് പാർലമെൻറിൽ തിരിച്ചെത്തിയിരിക്കുന്നത്. നാളെ തുടങ്ങുന്ന ലോക്സഭാ സമ്മേളനത്തിൻറെ ആദ്യ രണ്ട് ദിവസങ്ങളിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നടക്കുക. ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മന്ത്രിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. നാല് മണിയോടെയാണ് കേരളത്തിലെ എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക.

പാ‍ർലമെൻറ് സമ്മേളനത്തിനായി എംപിമാർ ഡൽഹിയിൽ എത്തി തുടങ്ങി. തുടക്കം തന്നെ നീറ്റ്, നെറ്റ്, ഓഹരി വിപണിയിലെ ചാഞ്ചാട്ട വിവാദം തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. നീറ്റ് നെറ്റ് വിഷയങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധി ലോക്സഭയിൽ നോട്ടീസ് നൽകിയേക്കും.