Vande Bharath : 17 വന്ദേഭാരതുകളിൽ ഹൗസ്ഫുൾ യാത്ര; കേരളത്തിലും നൂറിൽ നൂറ്; പുതിയ കണക്കുമായി അധികൃതർ

Vande Bharath train service filled with passengers: കൊങ്കണിൽ ഈടാക്കുന്ന 'അധികനിരക്ക് ' വന്ദേഭാരതിനും പ്രശ്നമായി എന്ന നി​ഗമനം ഉണ്ട്.

Vande Bharath : 17 വന്ദേഭാരതുകളിൽ ഹൗസ്ഫുൾ യാത്ര; കേരളത്തിലും നൂറിൽ നൂറ്; പുതിയ കണക്കുമായി അധികൃതർ

Vande Bharat Train (Image Courtesy : Deepak Gupta/HT via Getty Images

Updated On: 

23 Sep 2024 09:13 AM

തിരുവനന്തപുരം: രാജ്യത്ത് സർവ്വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ വിവരങ്ങൾ പുറത്തുവിട്ട് അധികൃതർ. നിലവിലുള്ള സർവ്വീസുകളിൽ 17 വന്ദേഭാരതുകൾ സർവ്വീസിൽ മുന്നിട്ടു നിൽക്കുന്നു. ഇവയിലെ എല്ലാ സീറ്റിലും യാത്രക്കാർ ഉണ്ട്.

കേരളത്തിൽ സർവ്വീസ് നടത്തുന്ന രണ്ട് വന്ദേഭാരതുകളും ഇതിൽ ഉൾപ്പെടുന്നു എന്നത് മലയാളികൾക്ക് അഭിമാനിക്കാനുള്ള വക തരുന്നു. എന്നാൽ 59 വന്ദേഭാരതുകളിൽ 13 എണ്ണത്തിൽ പകുതിസീറ്റും കാലിയായാണ് ഓടുന്നത്‌ എന്ന കണക്കും ഇതിനൊപ്പം പുറത്ത് വരുന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

59-ൽ 18 എണ്ണം 16 കോച്ചുമായാണ്‌ ഓടുന്നത്‌ എന്നാണ് വിവരം. 16 കോച്ചുള്ള തിരുവനന്തപുരം – കാസർകോട് വന്ദേഭാരതിലെ 1016 സീറ്റും നിറഞ്ഞാണ് ഓടുന്നത്‌ എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. മംഗളൂരു – തിരുവനന്തപുരം വണ്ടിയിലെ കണക്കുകൾ പരിശോധിച്ചാൽ 474 സീറ്റിലും ആളുണ്ട്. എന്നാൽ മംഗളൂരു – ഗോവ വന്ദേഭാരതിൽ ആകട്ടെ 474 സീറ്റിൽ 300 സീറ്റുവരെ ഒഴിഞ്ഞു കിടക്കുന്നതായി കാണാം.

ALSO READ – ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ എത്തുന്നു; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊങ്കണിൽ ഈടാക്കുന്ന ‘അധികനിരക്ക് ‘ വന്ദേഭാരതിനും പ്രശ്നമായി എന്ന നി​ഗമനം ഉണ്ട്. രാജ്യത്ത് 20 കോച്ചുള്ള മൂന്ന് വന്ദേഭാരതുകളാണ് ഓടുന്നത്. ഇതിൽ നാഗ്പുർ-സെക്കന്തരാബാദ് വണ്ടിയിൽ 1328 സീറ്റിൽ 1118 സീറ്റിലും ആളില്ലെന്നാണ് വിവരം. ഇതിനു കാരണം റൂട്ടിലുള്ള സാന്ദ്രത പരിഗണിക്കാതെ സോണൽ ആവശ്യങ്ങൾക്കനുസരിച്ച് വന്ദേഭാരത് നൽകിയതാണ് എന്നാണ് അധികൃതരുടെ വിലയിരുത്തൽ.

ഇതിനിടെ കൂടിവരുന്ന യാത്രക്കാരുടെ എണ്ണം പരി​ഗണിച്ച് മംഗളൂരു-തിരുവനന്തപുരം പാതയിൽ വന്ദേ ഭാരത് സ്ലീപ്പർ അനുവദിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് കേരളത്തിലുള്ളവർ. രണ്ടാം വന്ദേസ്ലീപ്പർ ദക്ഷിണറെയിൽവേക്കാണ് എന്ന സൂചന അടുത്തിടെ വന്നിരുന്നു.

ഇതോടെയാണ് ഈ പാതയിൽ വന്ദേഭാരത് സ്ലീപ്പർ വേണമെന്ന ആവശ്യം ശക്തമാകുന്നത് എന്നാണ് വിവരം. കിടന്നുറങ്ങി യാത്രചെയ്യാനാകുന്ന സ്ലീപ്പർ ഈ പാതയിൽ വന്നാൽ ഒരു പകൽ പാഴാകുന്നത് ഒഴിവാക്കാനാകുമെന്നാണ് അഭിപ്രായമാണ് ആവശ്യക്കാർ ഉയർത്തുന്നത്.

Related Stories
Viral News: ക്ഷേത്ര ഭണ്ഡാരത്തിൽ ഐഫോൺ, അബദ്ധത്തിൽ വീണതാണെന്ന് ഭക്തൻ: തിരിച്ചു നൽകാൻ തയ്യാറാകാതെ ക്ഷേത്ര ഭാരവാഹികൾ
Bengaluru Accident : കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു, കുട്ടികളടക്കം ആറു പേര്‍ക്ക് ദാരുണാന്ത്യം; സംഭവം ബെംഗളൂരുവില്‍
Andhra Pradesh Earthquake: ആന്ധ്രാപ്രദേശില്‍ ഭൂചലനം; വീടുകളില്‍ നിന്നിറങ്ങിയോടി ജനങ്ങള്‍
Partner Swapping Case: ‘സുഹൃത്തിനൊപ്പം കിടക്ക പങ്കിടണം, തയാറായാല്‍ അവന്റെ കാമുകിയെ തനിക്ക് ലഭിക്കും’; പ്രതികള്‍ പിടിയില്‍
Viral Video: ആഹാ കളറായിട്ടുണ്ടല്ലോ! ലോക്കല്‍ ട്രെയിന്‍ തോറ്റുപോകും വിമാനയാത്ര; ഇന്ത്യക്കാരെ സമ്മതിക്കണം
Mumbai Ferry Accident : മുംബൈ ഫെറി അപകടം; ജീവൻ രക്ഷിക്കാനായി മാതാപിതാക്കൾ മക്കളെ വെള്ളത്തിലെറിയാനൊരുങ്ങി എന്ന് വെളിപ്പെടുത്തൽ
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ