5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Buffalo: പ്രത്യേകം തയ്യാറാക്കിയ മെനു; ആഡംബര ജീവിതശൈലി; 1500 കിലോയുള്ള ഈ പോത്തിനു വില 23 കോടി

Buffalo Anmol: പരിപാലനത്തിനായി ദിവസവും 1,500 രൂപയാണ് പോത്തിന്റെ ഉടമ ഗില്‍ ചെലവാക്കുന്നത്. പോത്തിനായി പ്രത്യേകം തയ്യാറാക്കിയ മെനു ഉണ്ട്. ഇതിൽ ഡ്രൈ ഫ്രൂട്ട്‌സ്, ഉയര്‍ന്ന കലോറിയുള്ള ഭക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Buffalo: പ്രത്യേകം തയ്യാറാക്കിയ മെനു; ആഡംബര ജീവിതശൈലി; 1500 കിലോയുള്ള ഈ പോത്തിനു വില 23 കോടി
sarika-kp
Sarika KP | Published: 15 Nov 2024 21:28 PM

ഛണ്ഡീഗഡ്: സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം അന്‍മോള്‍ ആണ്. ഹരിയാനായിൽ നിന്നുള്ള പോത്താണ് അൻമോൾ. ഉത്തരേന്ത്യയിലെ കാലിച്ചന്തകളില്‍ എട്ട് വയസ്സ് പ്രായമുള്ള ഈ പോത്താണ് ഇപ്പോൾ ചർച്ചാവിഷയം. പുഷ്‌കര്‍ മേളമുതല്‍ മീററ്റിലെ ഓള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് ഫെയര്‍ വരെയുള്ള കാലിച്ചന്തകളിലും അൻമോൾ താരമായി മാറി. എന്നാൽ എന്താണ് ഈ പോത്തിന് ഇത്ര പ്രത്യേകത എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്. പ്രത്യേകത മാത്രമേയുള്ളു എന്നു പറയാം. പോത്തിന് 1,500 കിലോഗ്രാം ഭാരമുണ്ട്. ഇതിനു പുറമെ 23 കോടിയാണ് പോത്തിന്റെ വില. എന്നാൽ വിലയും ഭാരവും മാത്രമല്ല അൻമോളിനെ ശ്രദ്ധേയമാക്കുന്നത് മറിച്ച് പോത്തിന്റെ ‘ആഡംബര ജീവിതശൈലി’ കൂടിയാണ്.

ഈ പോത്തിനെ വാങ്ങുന്ന വിലയ്ക്ക് രണ്ടു റോള്‍സ് റോയ്‌സ്, പത്ത് മേഴ്‌സിഡസ് ബെന്‍സ് കാറുകളും വാങ്ങിക്കാം. ഉന്നതഗുണനിലവാരമുള്ളതാണ് ഈ പോത്തിന്റെ ബീജം എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ ഭാ​ഗമായി ആഴ്ചയിൽ രണ്ടുതവണ അന്‍മോളിന്റെ ബീജം ശേഖരിച്ച് വിൽക്കാറുണ്ട്. ഇത് വാങ്ങുന്നതിനായി ആവശ്യക്കാരും ഏറെയാണ്. ഒറ്റത്തവണ ശേഖരിക്കുന്ന ബീജംകൊണ്ട് നൂറോളം കാലികളെ ബ്രീഡ് ചെയ്യാമെന്നാണ് കണക്ക്. 250 രൂപവെച്ചാണ് ബീജത്തിന് ഈടാക്കുന്നത്. അങ്ങനെ അന്‍മോളിന്റെ ബീജത്തില്‍നിന്ന് മാസം നാലുമുതല്‍ അഞ്ചുലക്ഷം വരെ ഗില്‍ സമ്പാദിക്കുന്നുണ്ട്. ഇതില്‍ ഏറെയും പോത്തിന്റെ പരിപാലനത്തിന് വേണ്ടിമാത്രമാണ് ചെലവാക്കുന്നത്.

Also read-Bombay High Court: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം തന്നെ: ഹൈക്കോടതി

ഇതിന്റെ പരിപാലനത്തിനായി ദിവസവും 1,500 രൂപയാണ് പോത്തിന്റെ ഉടമ ഗില്‍ ചെലവാക്കുന്നത്. പോത്തിനായി പ്രത്യേകം തയ്യാറാക്കിയ മെനു ഉണ്ട്. ഇതിൽ ഡ്രൈ ഫ്രൂട്ട്‌സ്, ഉയര്‍ന്ന കലോറിയുള്ള ഭക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. 250 ഗ്രാം ബദാം, 30 പഴം, നാലു കിലോ മാതളനാരങ്ങ, അഞ്ച് ലിറ്റർ പാല്‍, 20 മുട്ട എന്നിവയാണ് അന്‍മോളിന്റെ ഒരു ദിവസത്തെ ഭക്ഷണം. ഇതിന് പുറമേയാണ് പിണ്ണാക്കും കാലിത്തീറ്റയും നെയ്യും സോയാബീനും ചോളവും നല്‍കുന്നത്.ആല്‍മണ്ട് ഓയിലിന്റേയും കടുകെണ്ണയുടെയും കൂട്ട് തേച്ചുപിടിപ്പിച്ച് ദിവസം രണ്ടുനേരം കുളിപ്പിക്കും. ഇത് പോത്തിന്റെ തൊലി തിളങ്ങാന്‍ സഹായിക്കുന്നു. അന്‍മോളിന്റെ ചെലവുകള്‍ നടത്താനായി മറ്റ് രണ്ടുപോത്തുകളെ ഗില്ലിന് വിൽക്കേണ്ടിവന്നു.

പോത്തിനായി നിരവധി പേരാണ് എത്തുന്നത്. എന്നാൽ 23 കോടി വരെ വാഗ്ദാനം ചെയ്‌തെങ്കിലും അന്‍മോളിനെ വില്‍ക്കാന്‍ ഗില്‍ തയ്യാറല്ല. സ്വന്തം കുടുംബാംഗത്തെ പോലെയാണ് ഗില്‍ അന്‍മോളിനെ കാണുന്നത്.

Latest News