AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Daughter Killed Father: മദ്യപിച്ച് വന്ന് അമ്മയെ മർദ്ദിച്ചു; പിതാവിനെ കോടാലികൊണ്ട് വെട്ടിക്കൊന്ന് 15കാരി

15 Year Old Girl Kills Drunken Father: അമ്പത്തൊമ്പതുകാരനായ ഗൃഹനാഥൻ സ്വന്തം വീട്ടിലെ കട്ടിലിൽ വെട്ടേറ്റ് കിടക്കുന്നുവെന്ന വാർത്ത അറിഞ്ഞാണ് പോലീസ് പരിശോധനയ്ക്കായി സ്ഥലത്തെത്തിയത്. ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിച്ചു.

Daughter Killed Father: മദ്യപിച്ച് വന്ന് അമ്മയെ മർദ്ദിച്ചു; പിതാവിനെ കോടാലികൊണ്ട് വെട്ടിക്കൊന്ന് 15കാരി
പ്രതീകാത്മക ചിത്രം Image Credit source: Getty Images
nandha-das
Nandha Das | Published: 26 Apr 2025 16:09 PM

ജഷ്പൂർ (ഛത്തീസ്ഗഢ്): മദ്യപിച്ച് അമ്മയുമായി വഴക്കുണ്ടാക്കിയ പിതാവിനെ കൊലപ്പെടുത്തി 15കാരി. മദ്യപാനിയായ പിതാവ് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തിയ ശേഷം ഭാര്യയെ മർദ്ദിക്കാറുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. ഛത്തീസ്ഗഢ്ഡിലെ ജഷ്പൂരിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. സംഭവത്തിൽ പെൺകുട്ടിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രായപൂർത്തിയാകാത്തതിനാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

അമ്പത്തൊമ്പതുകാരനായ ഗൃഹനാഥൻ സ്വന്തം വീട്ടിലെ കട്ടിലിൽ വെട്ടേറ്റ് കിടക്കുന്നുവെന്ന വാർത്ത അറിഞ്ഞാണ് പോലീസ് പരിശോധനയ്ക്കായി സ്ഥലത്തെത്തിയത്. ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിച്ചു. പിതാവ് സ്ഥിരമായി മദ്യപിച്ചു വന്ന് വീട്ടിൽ വഴക്കുണ്ടാകുമായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. അമ്മയെ മർദ്ദിക്കുന്നത് കണ്ടപ്പോൾ തോന്നിയ ദേഷ്യത്തിൽ കോടാലി എടുത്ത് പിതാവിനെ വെട്ടിയെന്ന് കുട്ടി പൊലീസിന് മൊഴി നൽകി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കുട്ടിയെ നിലവിൽ ജുവനൈൽ ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്.

ALSO READ: വിനോദസഞ്ചാരിയോട് ചോദിച്ചത് മതങ്ങളെക്കുറിച്ച്; ജമ്മു കശ്മീരില്‍ കുതിരസവാരിക്കാരന്‍ കസ്റ്റഡിയില്‍

മതങ്ങളെക്കുറിച്ച് ചോദിച്ചു; ജമ്മു കശ്മീരിൽ കുതിരസവാരിക്കാരൻ കസ്റ്റഡിയിൽ

വിനോദസഞ്ചാരിയോട് മതങ്ങളെക്കുറിച്ച് ചോദിച്ചെന്ന പരാതിയിൽ ജമ്മു കശ്മീരിൽ കുതിരസവാരിക്കാരനെ കസ്റ്റഡിയിലെടുത്തു. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു സ്ത്രീ ഒരാളുടെ ഫോട്ടോ കാണിച്ച് ഇയാൾ തന്റെ മതത്തെക്കുറിച്ച് ചോദിച്ചെന്ന് ആരോപിക്കുന്നതാണ് വീഡിയോ. ഇത് ചർച്ചയായതോടെ കുതിരസവാരിക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗന്ദർബാലിലെ ഗോഹിപോറ റൈസാൻ സ്വദേശിയായ അയാസ് അഹമ്മദ് ജംഗലിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സോനാമാർഗിലെ തജ്വാസ് ഗ്ലേസിയറിൽ പോണി സർവീസ് പ്രൊവൈഡറായി ജോലി ചെയ്യുകയാണ് അയാസ്.