5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mumbai flights diverted: മഴ ചതിച്ചു; മുംബൈ വഴിയുള്ള പല വിമാനങ്ങളും വഴി തിരിച്ചുവിട്ടതായി റിപ്പോർട്ട്

14 flights are to be diverted at Mumbai Airport: ഏഴ് വിമാനങ്ങൾ ഹൈദരാബാദിലേയ്‌ക്ക് ഇറക്കിയതായും, നാലെണ്ണം അഹമ്മദാബാദിലേക്ക് അയച്ചതായും റിപ്പോർട്ട് ഉണ്ട്.

Mumbai flights diverted: മഴ ചതിച്ചു; മുംബൈ വഴിയുള്ള പല വിമാനങ്ങളും വഴി തിരിച്ചുവിട്ടതായി റിപ്പോർട്ട്
പ്രതീകാത്മക ചിത്രം ( Image - rudi_suardi/ Getty Images Creative)
aswathy-balachandran
Aswathy Balachandran | Updated On: 26 Sep 2024 11:59 AM

മുംബൈ: കനത്ത മഴയും കാറ്റും കാരണം ബുധനാഴ്ച വൈകുന്നേരത്തോടെ മുംബൈ വിമാനത്താവളത്തിൽ വിമാന സർവീസുകളിൽ കാര്യമായ തടസ്സം നേരിട്ടതായി റിപ്പോർട്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് 14 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടതെന്നാണ് റിപ്പോർട്ട്. ഏഴ് വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിനേപ്പറ്റി ആലോചിക്കുകയും ചെയ്തെന്നാണ് വിവരം.

വൈകുന്നേരം 6 മണിക്കാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. രാത്രി 10 മണി ആയപ്പോഴേക്കും പ്രശ്നം രൂക്ഷമായി തുടങ്ങി. “കാലാവസ്ഥ പ്രതികൂലമായതോടെ നിരവധി വിമാനങ്ങൾ വഴി തിരിച്ചു വിട്ടെന്നും,” ആദ്യ ശ്രമത്തിൽ തന്നെ ഇറങ്ങാൻ കഴിയാത്ത ഏഴ് വിമാനങ്ങൾ ലാൻഡിങ്ങിന് പ്രശ്നങ്ങൾ നേരിട്ടെന്നും ഒരു വ്യോമയാന ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.

ഏഴ് വിമാനങ്ങൾ ഹൈദരാബാദിലേയ്‌ക്ക് ഇറക്കിയതായും, നാലെണ്ണം അഹമ്മദാബാദിലേക്ക് അയച്ചതായും റിപ്പോർട്ട് ഉണ്ട്. അതിനിടെ, മറ്റ് രണ്ട് വിമാനങ്ങൾ ഗോവയിലെ മോപ വിമാനത്താവളത്തിൽ ഇറങ്ങി, ഒന്ന് ഉദയ്പൂരിലേക്ക് പോയി. സോഷ്യൽമീഡിയ വിഴി യാത്രക്കാർക്ക് അപ്പോപ്പോൾ വിവരങ്ങൾ ലഭിക്കുന്നുണ്ടായിരുന്നു.

എയർലൈനുകൾ പങ്കുവച്ച വിവരങ്ങൾ

ഇൻഡി​ഗോയുടെ 9 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. വിസ്താരയുടെ രണ്ടും എയർ ഇൻഡ്യയുടെ ഒന്നുമാണ് വഴി തിരിച്ചു വിട്ടത്. ആകാശ, ​ഗൾഫ് എയർ എന്നിവരുടെ ഓരോ ഫ്ലൈറ്റും വഴി തിരിച്ചു വിട്ടതായാണ് റിപ്പോർട്ട്.

 

Latest News