Minor Girl Murder: ഒരാളുമായി ഫോണില്‍ സംസാരിച്ചു; സഹോദരിയെ കൊന്ന് കുഴിച്ചുമൂടി യുവാക്കള്‍

13 Year old Girl Murdered by her Brothers: ജൂണ്‍ 17നാണ് ബന്‍സിദിലെ ഒരു ക്ഷേത്രത്തിന് സമീപത്ത് നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ സഹോദരങ്ങള്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന് തെളിഞ്ഞത്.

Minor Girl Murder: ഒരാളുമായി ഫോണില്‍ സംസാരിച്ചു; സഹോദരിയെ കൊന്ന് കുഴിച്ചുമൂടി യുവാക്കള്‍
Updated On: 

07 Jul 2024 09:16 AM

ലഖ്‌നൗ: മറ്റൊരു യുവാവുമായി ഫോണില്‍ സംസാരിച്ചതിന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചുമൂടി സഹോദരങ്ങള്‍. പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷമാണ് മൃതദേഹം കുഴിച്ചുമൂടിയത്. ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയിലെ ബന്‍സിദിലാണ് സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ രണ്ട് സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിയുന്ന മറ്റൊരു സഹോദരനായി അന്വേഷണം നടക്കുകയാണ്.

Also Read: Jammu Kashmir Encounter: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; എട്ട് ഭീകരരെ വധിച്ചു, രണ്ട് സൈനികർക്ക് വീരമൃത്യു

ജൂണ്‍ 17നാണ് ബന്‍സിദിലെ ഒരു ക്ഷേത്രത്തിന് സമീപത്ത് നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ സഹോദരങ്ങള്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന് തെളിഞ്ഞത്.

കൊലയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കിയിരുന്നു. ഈ പെണ്‍കുട്ടി സഹോദരന്മാരുടെ എതിര്‍പ്പ് അവഗണിച്ച് ഒരാളുമായി ഫോണില്‍ സംസാരിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നും പോലീസ് സൂപ്രണ്ട് ദേവരഞ്ജന്‍ വര്‍മ പറഞ്ഞു. ഇതാണ് കൊലപാതകത്തിന് കാരണമായത്. പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത് തിരിച്ചറിയാതിരിക്കാനാണെന്നും ബാറ്ററിയില്‍ നിന്നുള്ള ആസിഡാണ് ഉപയോഗിച്ചതെന്നും പ്രതികള്‍ പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Building Collapses : ഗുജറാത്തിൽ ആറ് നിലക്കെട്ടിടം തകർന്നുവീണ് 15 പേർക്ക് പരിക്ക്; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു എന്ന് സംശയം

മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ അടിച്ചുകൊന്നു

ഉത്തര്‍പ്രദേശിലെ ഷംലിയില്‍ മോഷണക്കുറ്റം ആരോപിച്ച് മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. ഗംഗ ആര്യനഗറിലെ ജലാലാബാദ് പ്രദേശത്ത് ജോലിക്ക് എത്തിയ ഫിറോസ് ഖുറേശി എന്ന യുവാവിനെയാണ് ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഫിറോസിനെ അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.

Also Read: Kerala Couple Suicide : ക്യാൻസർ പിടിമുറുക്കിയതോടെ സാമ്പത്തികബാധ്യത; നാഗ്പൂരിൽ മലയാളി ദമ്പതികൾ ജീവനൊടുക്കി

ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന ജോലിയായിരുന്നു ഇയാള്‍ക്ക്. ക്രിമിനല്‍ കേസുകളൊന്നും തന്നെ ഫിറോസിന്റെ പേരിലില്ല. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു. എന്തിനാണ് അവനെ കൊലപ്പെടുത്തിയതെന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നില്ലെന്ന് ഫിറോസിന്റെ സഹോദരന്‍ പറഞ്ഞു.

Related Stories
IIT Baba at Mahakumbh Mela : ‘ആദ്യം എന്‍ജിനീയറിങ്, പിന്നെ ആര്‍ട്സ്; ഒന്നും ‘വര്‍ക്ക് ഔട്ട്’ ആയില്ല; ഒടുവിൽ ഭക്തിമാര്‍ഗം’; മഹാകുംഭമേളയില്‍ ശ്രദ്ധാകേന്ദ്രമായ ‘ഐഐടി ബാബ’
Crime News: കൗൺസലിങ്ങിന്റെ മറവിൽ 15 വർഷത്തിനിടെ 50 വിദ്യാർത്ഥികളെ പീഡിപ്പിച്ചു; മനഃശാസ്ത്രജ്ഞൻ അറസ്റ്റിൽ
Bail Conditions ​In India: കയ്യിൽ കിട്ടിയ ജാമ്യം കളഞ്ഞുകുളിക്കാൻ ‘കയ്യിലിരിപ്പ്’ ധാരാളം; കുട്ടിക്കളിയല്ല ജാമ്യ വ്യവസ്ഥകൾ 
നാവികസേനയ്ക്ക് കരുത്തേകാൻ സൂറത്തും നീലഗിരിയും വാഗ്ഷീറും; യുദ്ധക്കപ്പലുകളും അന്തർവാഹിനിയും രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
Mark Zuckerberg: ‘ശ്രദ്ധക്കുറവ് കാരണമുണ്ടായ പിഴവ്’; 2024 തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള സക്കർബർഗിൻ്റെ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മെറ്റ
Man Shoots Daughter: മൂന്ന് നാള്‍ കഴിഞ്ഞാല്‍ വിവാഹം; സമ്മതിച്ചെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പോലീസിനു മുന്നില്‍ വച്ച് മകളെ അച്ഛന്‍ വെടിവച്ച് കൊന്നു
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍