Minor Girl Murder: ഒരാളുമായി ഫോണില്‍ സംസാരിച്ചു; സഹോദരിയെ കൊന്ന് കുഴിച്ചുമൂടി യുവാക്കള്‍
13 Year old Girl Murdered by her Brothers: ജൂണ്‍ 17നാണ് ബന്‍സിദിലെ ഒരു ക്ഷേത്രത്തിന് സമീപത്ത് നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ സഹോദരങ്ങള്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന് തെളിഞ്ഞത്.
ലഖ്‌നൗ: മറ്റൊരു യുവാവുമായി ഫോണില്‍ സംസാരിച്ചതിന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചുമൂടി സഹോദരങ്ങള്‍. പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷമാണ് മൃതദേഹം കുഴിച്ചുമൂടിയത്. ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയിലെ ബന്‍സിദിലാണ് സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ രണ്ട് സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിയുന്ന മറ്റൊരു സഹോദരനായി അന്വേഷണം നടക്കുകയാണ്.
ജൂണ്‍ 17നാണ് ബന്‍സിദിലെ ഒരു ക്ഷേത്രത്തിന് സമീപത്ത് നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ സഹോദരങ്ങള്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന് തെളിഞ്ഞത്.
കൊലയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കിയിരുന്നു. ഈ പെണ്‍കുട്ടി സഹോദരന്മാരുടെ എതിര്‍പ്പ് അവഗണിച്ച് ഒരാളുമായി ഫോണില്‍ സംസാരിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നും പോലീസ് സൂപ്രണ്ട് ദേവരഞ്ജന്‍ വര്‍മ പറഞ്ഞു. ഇതാണ് കൊലപാതകത്തിന് കാരണമായത്. പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത് തിരിച്ചറിയാതിരിക്കാനാണെന്നും ബാറ്ററിയില്‍ നിന്നുള്ള ആസിഡാണ് ഉപയോഗിച്ചതെന്നും പ്രതികള്‍ പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ അടിച്ചുകൊന്നു
ഉത്തര്‍പ്രദേശിലെ ഷംലിയില്‍ മോഷണക്കുറ്റം ആരോപിച്ച് മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. ഗംഗ ആര്യനഗറിലെ ജലാലാബാദ് പ്രദേശത്ത് ജോലിക്ക് എത്തിയ ഫിറോസ് ഖുറേശി എന്ന യുവാവിനെയാണ് ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഫിറോസിനെ അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.
ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന ജോലിയായിരുന്നു ഇയാള്‍ക്ക്. ക്രിമിനല്‍ കേസുകളൊന്നും തന്നെ ഫിറോസിന്റെ പേരിലില്ല. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു. എന്തിനാണ് അവനെ കൊലപ്പെടുത്തിയതെന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നില്ലെന്ന് ഫിറോസിന്റെ സഹോദരന്‍ പറഞ്ഞു.