5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Telangana Conflict: തെലങ്കാനയിൽ സംഘർഷം; നിരോധനാജ്ഞ, ബിജെപി എംഎൽഎ അടക്കം13 -യുവമോർച്ച നേതാക്കൾ അറസ്റ്റിൽ

Telangana Conflict: പശുക്കളെ കടത്തിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം ആറ് യുവാക്കൾക്ക് നേരെ ആക്രമണം നടന്നിരുന്നു.

Telangana Conflict: തെലങ്കാനയിൽ സംഘർഷം; നിരോധനാജ്ഞ, ബിജെപി എംഎൽഎ അടക്കം13 -യുവമോർച്ച നേതാക്കൾ അറസ്റ്റിൽ
തെലങ്കാനയിലെ സംഘർഷത്തിൽ നിന്നുള്ള ദൃശ്യങ്ങൾ.
neethu-vijayan
Neethu Vijayan | Updated On: 17 Jun 2024 09:30 AM

ഹൈദരാബാദ്: തെലങ്കാനയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ മേദക്കിൽ നിരോധനാജ്ഞ. സംഭവത്തിൽ ഘോഷാമഹൽ എംഎൽഎ രാജാ സിംഗ് അടക്കം 13 ബിജെപി, യുവമോർച്ച നേതാക്കൾ അറസ്റ്റിലായി.

പശുക്കളെ കടത്തിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം ആറ് യുവാക്കൾക്ക് നേരെ ആക്രമണം നടന്നിരുന്നു. ഇതിലൊരാൾക്ക് കുത്തേൽക്കുകയും മറ്റുള്ളവർക്ക് ക്രൂരമായി വടികൾ കൊണ്ടടക്കം മർദ്ദനമേൽക്കുകയും ചെയ്തിരുന്നു. ചികിത്സയ്ക്കായി ഇവരെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.

ഇരുന്നൂറോളം പേർ വരുന്ന അക്രമി സംഘം ആശുപത്രി തല്ലിത്തകർക്കുകയായിരുന്നു. ഇവരെ ചികിത്സിച്ച ‍ഡോ. നവീൻ എന്നയാളുടെ വാഹനവും അക്രമികൾ അടിച്ച് പൊട്ടിച്ചു.

ALSO READ: ‘എന്തിന് കുട്ടികളെ കലാപത്തെക്കുറിച്ച് പഠിപ്പിക്കണം’: ബാബരി മസ്ജിദിൻ്റെ പേര് ഒഴിവാക്കി എൻസിഇആർടി

അതേസമയം മനുഷ്യത്വം മാത്രമേ ഡോക്ടർ എന്ന നിലയിൽ താൻ കാണിച്ചിട്ടുള്ളൂ എന്നും ഡോ. നവീൻ മാധ്യമങ്ങളോട് പറഞ്ഞു. സംഘർഷത്തിന് നേതൃത്വം നൽകിയ ബിജെപി മേദക് ജില്ലാധ്യക്ഷൻ ഗദ്ദം ശ്രീനിവാസടക്കം 13 നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്.

ഇവരെ കാണാനായി ഹൈദരാബാദിൽ നിന്ന് എത്തിയ ബിജെപി എംഎൽഎ രാജാ സിംഗിനെ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്ത് പൊലീസ് തിരിച്ചയച്ചു. മേദകിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

സംഘർഷത്തിനിടെ ഇരു സമുദായങ്ങളിലും പെട്ട ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചതായും നഗരത്തിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായും പോലീസ് അറിയിച്ചു.