Unboxing Dude Mehar Controversy : മഹറായി നാലര ലക്ഷം രൂപയുടെ ഡയമണ്ട് നെക്‌ലേസ്; നിക്കാഹിന് പിന്നാലെ അൺബോക്സിങ് ഡൂഡും ഉസ്താദുമെല്ലാം എയറിൽ!

Unboxing Dude Marriage Issue : യുട്യൂബറുടെ വിവാഹത്തിലെ മഹർ പറയുന്ന ചടങ്ങിൻ്റെ ദൃശ്യങ്ങളാണ് വിവാദത്തിന് കാരണമായത്. മഹർ തുക പ്രത്യേകം എടുത്ത പറഞ്ഞത് ജാഡ കാണിക്കാനാണെന്നാണ് യുട്യൂബിലും ഇൻസ്റ്റഗ്രാമിലും നിരവധി പേർ വിമർശനമായി പറയുന്നത്.

Unboxing Dude Mehar Controversy : മഹറായി നാലര ലക്ഷം രൂപയുടെ ഡയമണ്ട് നെക്‌ലേസ്; നിക്കാഹിന് പിന്നാലെ അൺബോക്സിങ് ഡൂഡും ഉസ്താദുമെല്ലാം എയറിൽ!

അൺബോക്സിങ് ഡ്യൂഡും ഭാര്യ അൽഫിയയും (Image Courtesy : Salih k t Instagram)

Updated On: 

11 Dec 2024 13:15 PM

അൺബോക്സിങ് ഡൂഡിനെയും (Unboxing Dude) ഡൂഡിയെയും അറിയാത്ത യുട്യൂബ് മലയാളികൾ ഇല്ലെന്ന് പറയാം. തങ്ങളുടെ ചില പ്രത്യേക കണ്ടൻ്റുകൾ സൃഷ്ടിച്ച് ആരാധകരെ നേടിയെടുത്ത യുട്യൂബറാണ് അൺബോക്സിങ് ഡൂഡും സഹോദരിയായ ഡൂഡിയും. സാലിഹ്, സാലിഹാ എന്നിങ്ങിനെയാണ് ഇരുവരുടെയും യഥാർഥ പേര്. ആരാധകരെ സൃഷ്ടിച്ചെങ്കിലും അതുപോലെ തന്നെ നിരവധി ഹേറ്റേഴ്സിനെയും നേടിയെടുക്കാൻ ഡൂഡിനും ഡൂഡിക്കും സാധിച്ചിട്ടുണ്ട്. അങ്ങനെ അവസാനം അൺബോക്സിങ് ഡൂഡ് വിവാഹിതനായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ രണ്ടാഴ്ചയ്ക്ക് മുമ്പാണ് ഡൂഡ് വിവാഹിതനായത്. ആൽഫിയ ഇഖ്ബാലാണ് സാലിഹിൻ്റെ വധു. വിവാഹം എല്ലാം കഴിഞ്ഞ് സന്തോഷത്തിലായിരിക്കുമ്പോൾ അൺബോക്സിങ് ഡൂഡ് വീണ്ടും എയറിലായി. യുട്യൂബറുടെ വിവാഹത്തിലെ ഒരു ചടങ്ങിനിടെ ഉണ്ടായ സംഭവത്തിന് ശേഷമാണ് ഡൂഡ് എയറിലായത്. ഡൂഡ് മാത്രമല്ല ഡൂഡിൻ്റെ ഭാര്യ, കല്യാണം നടത്തിയ ഉസ്താദ് വരെ ഇപ്പോൾ എയറിലാണ്.

സംഭവം ഇങ്ങനെ

നിക്കാഹിൻ്റെ മഹർ ചടങ്ങാണ് വിവാദത്തിന് വഴിവെച്ച സംഭവം. സ്റ്റേജിൽ സാലിഹും വധുവിൻ്റെ പിതാവും തമ്മിലുള്ള വിവാഹ ഉടമ്പടി പ്രഖ്യാപനം നടത്തുമ്പോൾ ഉസ്താദ് മഹർ തുക മൈക്കിലൂടെ വിളിച്ചു പറഞ്ഞു. ‘നാലര ലക്ഷം രൂപ വില വരുന്ന, ഡയമണ്ട് ആഭരണം മഹർ പ്രകാരം അൽഫിയയെ ഭാര്യയായി നൽകുന്നു’ എന്നാണ് ഉസ്താദ് മൈക്കിലൂടെ വിളിച്ച് പറഞ്ഞത്. ഇതിൻ്റെ വീഡിയോ പുറത്ത് വന്നതോടെ ഡൂഡും വധുവും ഉസ്താദും അടക്കം എയറിലേക്ക് പോയി. മഹറിൻ്റെ തുക പ്രത്യേകം പറഞ്ഞത് ജാഡ കാണിക്കാനാണെന്നാണ് നിരവധി പേർ വിമർശനമായി ഉന്നയിച്ചത്.

ALSO READ : Pearle Manney-Mareena Michael Conflict : ചില ചോദ്യങ്ങൾക്ക് പേളിക്ക് മറുപടി ഇല്ല, തെറിവിളികൾ എനിക്ക് പുതിയതല്ല; മറീന മൈക്കിൾ

എന്താണ് മഹർ?

മുസ്ലിം വിവാഹങ്ങളിൽ വധുവിന് വരൻ നൽകുന്ന വിവാഹസമ്മാനമാണ് മഹർ. വധുവിന് അവകാശപ്പെട്ട ധനമാണിതെന്നാണ് ഇസ്ലാം മതവിശ്വാസത്തിൽ പറുന്നത്. അത് എത്രയാണ് നൽകേണ്ടതെന്ന് ഖുർആനിൽ എവിടെയും പറയുന്നില്ല. സ്വർണം തുടങ്ങി മറ്റ് വിലയേറിയ സമ്മാനങ്ങളാണ് മഹറായി നൽകുന്നത്. ചിലർ ഖുർആനും മഹറായി നൽകാറുണ്ട്. അതേസമയം സാധാരണ മഹർ ചടങ്ങിൽ എന്താണ് മഹറായി നൽകിയതെന്ന് മൈക്കിലൂടെ വിളിച്ച് പറയാറില്ല.

സംഭവത്തിൽ സാലിഹും ആൽഫിയയും നൽകുന്ന വിശദീകരണം

അതേസമയം വിവാദത്തിന് പാത്രമായ വീഡിയോ അൺബോക്സിങ് ഡൂഡോ വധുവായ ആൽഫിയയോ അവരുടെ കുടുംബത്തിലുള്ള മറ്റാരുമോ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ എവിടെയും പങ്കുവെച്ചിട്ടില്ല. യുട്യൂബറുടെ വിവാഹം റിപ്പോർട്ട് ചെയ്യാനെത്തിയ ഓൺലൈൻ മാധ്യമങ്ങളിലൂടെയാണ് മഹർ ചടങ്ങിൻ്റെ വീഡിയോ പുറത്ത് വന്നത്. കൂടാതെ ഈ വിവാഹചടങ്ങിന് ഓൺലൈൻ മാധ്യമങ്ങളെ ക്ഷണിച്ചിട്ടില്ലായിരുന്നുയെന്നുമാണ് സാലിഹും ആൽഫിയയും പിന്നീട് പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. മൈക്കിൽ കൂടി മഹർ വിളിച്ച് പറഞ്ഞത് അസ്വാഭാവികമായി നടന്ന് പോയതാണെന്നും യുട്യൂബർ വ്യക്തമാക്കി.

സാധാരണയായി സ്വർണമാണ് മഹറായി നൽകുന്നത്, അതിൻ്റെ മൂല്യം ചടങ്ങിൽ പവൻ നിരക്കിൽ പ്രത്യേകം എടുത്ത് പറയാറുണ്ട്. ഡയമണ്ട് നെക്ക്ലേസിൻ്റെ മൂല്യം എങ്ങനെയാണെന്ന് പറയുക എന്നറിയില്ലായിരുന്നു, അതുകൊണ്ട് ഉസ്താദിനോട് അതിൻ്റെ വില പറഞ്ഞത്. അത് മൈക്കിലൂടെ പറയുമെന്ന് അറിഞ്ഞില്ല. ഉസ്താദും അറിയാതെ പറഞ്ഞു പോയതാണെന്ന് യുട്യൂബറും ഭാര്യയും പറഞ്ഞു.

Related Stories
Navas Vallikkunnu: ‘അൻപോട് കണ്മണി’ ഷൂട്ടിങ്ങിനിടെ നടന് കിട്ടിയത് എട്ടിന്റെ പണി; നഷ്ടമായത് 40,000 രൂപ
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ