5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Youtuber Thoppi: ‘സ്വന്തം കുടുംബം മുഖത്ത് വാതിൽ കൊട്ടിയടയ്ക്കുന്നു; എനിക്ക് മടുത്തു; എല്ലാം അവസാനിപ്പിക്കാൻ സമയമായി’; തൊപ്പി

Youtuber Thoppi: 'തൊപ്പി' എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നും നിഹാദ് എന്ന യഥാർഥ വ്യക്തിത്വത്തിലേക്ക് മടങ്ങുക മാത്രമാണ് ജീവിതത്തിലേക്ക് തിരികെവരാനുള്ള ഏക പോംവഴിയെന്നും വീഡിയോയിൽ താരം പറയുന്നുണ്ട്.

Youtuber Thoppi: ‘സ്വന്തം കുടുംബം മുഖത്ത് വാതിൽ കൊട്ടിയടയ്ക്കുന്നു; എനിക്ക് മടുത്തു; എല്ലാം അവസാനിപ്പിക്കാൻ സമയമായി’; തൊപ്പി
തൊപ്പി (Image Credits: Instagram)
sarika-kp
Sarika KP | Published: 26 Oct 2024 13:52 PM

ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയ താരമായി മാറിയ ആളാണ് തൊപ്പി എന്ന നിഹാദ്. പലപ്പോഴും പല വിവാ​ദങ്ങളും തൊപ്പിയെ തേടി എത്താറുണ്ട്. കണ്ണൂർ സ്വദേശിയായ നിഹാദിന്റെ mrz thoppi എന്ന യൂട്യൂബ് ചാനലിന് എട്ട് ലക്ഷത്തിൽ കൂടുതൽ സബ്സ്ക്രൈബേഴ്സ് ഉണ്ട്. ഇതിൽ കൂടുതലും കാണുന്നത് 18 വയസിന് താഴെയുള്ള കുട്ടികളാണ്. മോശം പദപ്രയോഗങ്ങളും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതുമുൾപ്പെടെ ടോക്സിക് ഉള്ളടക്കമാണ് മിക്കതും. തൊപ്പി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികളിൽ സ്കൂൾ കുട്ടികൾ കൂട്ടമായെത്തുന്നത് വലിയ ചർച്ചയായിരുന്നു. തൊപ്പിയുടെ വീഡിയോ കണ്ട് കുട്ടികൾ വഴിതെറ്റുന്നു എന്ന് ആരോപിച്ചുകൊണ്ട് അധ്യാപകരടക്കം രം​ഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ താൻ തൊപ്പി എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നും തന്റെ യഥാർത്ഥ വ്യക്തിത്വത്തിലേക്ക് മടങ്ങുകയാണെന്നും പറയുകയാണ് താരം.

താൻ വിഷാദത്തിലൂടെ കടന്നു പോവുകയാണെന്നും ഇനിയിത് തുടരാനാകില്ലെന്നുമാണ് തൊപ്പി പറയുന്നത്. പിറന്നാൾ ദിനമായത് കൊണ്ടാണ് ഇങ്ങനെ ഒരു ലൈവ് ഇടുന്നതെന്നും തൊപ്പി വീഡിയോയിൽ പറയുന്നുണ്ട്. വീട്ടുകാർ തന്നെ സ്വീകരിക്കുന്നില്ല, പണവും പ്രശസ്തിയുമുണ്ടാക്കിയിട്ട് പിന്നെ എന്താണ് കാര്യം. ‘തൊപ്പി’ എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നും നിഹാദ് എന്ന യഥാർഥ വ്യക്തിത്വത്തിലേക്ക് മടങ്ങുക മാത്രമാണ് ജീവിതത്തിലേക്ക് തിരികെവരാനുള്ള ഏക പോംവഴിയെന്നും വീഡിയോയിൽ താരം പറയുന്നുണ്ട്. താൻ കഞ്ചാവാണെന്നാണ് പറയുന്നത്. താൻ ഇങ്ങനെ തന്നെയാണെന്നും തൊപ്പി പറയുന്നു.

Also read-Amitabh Bachchan: അമിതാഭ് ബച്ചനും കുടുംബവും ഈ വർഷം മാത്രം വാങ്ങിയത് 10 അപ്പാർട്ട്മെന്റുകൾ; മൊത്തം 100 കോടി രൂപയുടെ വസ്തു

തൊപ്പിയുടെ വാക്കുകൾ: ‘ഇന്ന് സ്ട്രീമിങ്ങില്ല. ഇന്നെൻ്റെ പിറന്നാളായിട്ട് രാവിലെ മുതൽ ഇങ്ങനെ തന്നെയാണ്. കിടന്ന് ഉറങ്ങുന്നു, എഴുന്നേൽക്കുന്നു, ഉറങ്ങുന്നു, എഴുന്നേൽക്കുന്നു… ഇതുതന്നെ പണി. ഭ്രാന്തുപിടിച്ചപ്പോൾ ലൈവിട്ടതാണ്. ഞാൻ ലൈവ് ചെയ്തിട്ട് ഇപ്പോൾ ഒരു മാസമായോ.. ‘ഹാപ്പി ബെർത്ത് ഡേ’ എന്ന് പറഞ്ഞ് ആരും വരരുത്. ഒറ്റ കാര്യമേ പറയാനുള്ളൂ. പിറന്നാൾ സമ്മാനം, ആഘോഷം ഒന്നുമില്ല.. ഒന്നിനും ഞാനില്ല. ഇവിടെയുള്ളവരെയെല്ലാം പറഞ്ഞുവിട്ടൂ. എനിക്ക് പിറന്നാൾ സമ്മാനമായി തരാനുദ്ദേശിക്കുന്ന പണം വേറെ എന്തിനെങ്കിലും ഉപയോഗിക്കുക. പോയി ഭക്ഷണം കഴിക്കൂ, അല്ലെങ്കിൽ ആർക്കെങ്കിലും ഭക്ഷണം വാങ്ങിക്കൊടുക്കൂ.

കഴിഞ്ഞ ഒരുമാസമായി ഞാനിവിടെ കിടന്ന് ഉരുളുകയാണ്. കിടന്നിട്ട് ഉറക്കം വരുന്നില്ല വിഷാദത്തിലേയ്ക്ക് പോയ എൻ്റെ ജീവിതം നിങ്ങളെ കാണിച്ചിട്ട് എന്തിനാണ്. കേൾക്കുമ്പോൾ തമാശയായിട്ട് തോന്നും. ഞാനീ ക്യാരക്ടർ അവസാനിപ്പിക്കാൻ പോവുകയാണ്. അവസാനം ലൈവ് വന്നിട്ട് വീട്ടിൽ പോവുകയാണെന്ന് പറഞ്ഞ് പോയത് ഓർക്കുന്നുണ്ടോ? സ്വന്തം കുടുംബം മുഖത്ത് വാതിൽ കൊട്ടിയടയ്ക്കുകയാണ്. പിന്നെ എത്ര പണമുണ്ടാക്കി പ്രശസ്തിയുണ്ടാക്കി എന്ന് പറഞ്ഞിട്ട് എന്താണ് കാര്യം. എല്ലാം അവസാനിപ്പിക്കാൻ സമയമായി. എനിക്ക് മടുത്തു. ഈ ക്യാരക്ടർ അവസാനിപ്പിക്കാൻ സമയമായി. എന്റെ ഉമ്മ സത്യമായിട്ട് ഞാൻ കളവ് പറയാറില്ല. ഞാൻ കഞ്ചാവ് അടിക്കാറില്ല, കഴിഞ്ഞ ഒരു മാസമായിട്ട് ഞാൻ ഇങ്ങനെയാണ്. നിങ്ങൾ എന്ത് പറയുന്നു ഞാൻ എല്ലാ ദിവസവും വന്ന് ലൈവ് ഇടണോ? അതിന്റെ ആവശ്യമില്ല. വെറുതെ എന്തിനാടാ എന്റെ പ്രശ്നങ്ങൾ അറിയിക്കുന്നത്. എന്തായാലും ഈ ക്യാരക്ടർ എനിക്ക് മടുത്തു. സ്വന്തം കുടുംബം അം​ഗീകരിച്ചില്ലേങ്കിൽ എന്താടാ കാര്യം. ഒരുമാതിരി ഒറ്റപെടലാണ്. എനിക്ക് സഹിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.

Latest News