Pranav Praveen: ഇണങ്ങാതെ പ്രണവ്, അച്ഛനും അമ്മയുമെത്തി; കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കി പ്രവീണും മൃദുലയും
Youtuber Praveen and Mrudula's Kid's Naming Ceremony: പേരിടല്‍ ചടങ്ങിനായി പ്രവീണിന്റെ മാതാപിതാക്കള്‍ എത്തിയിരുന്നു. ഇതുവും കടന്നുപോകുമെന്ന പാട്ടോട് കൂടിയാണ് അച്ഛന്റെയും അമ്മയുടെയും വീഡിയോ പ്രവീണ്‍ പങ്കിട്ടത്. എന്നാല്‍ പ്രവീണ്‍ പങ്കുവെച്ച വീഡിയോയില്‍ പ്രണവിന്റെ സാന്നിധ്യമില്ല എന്നതാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുന്നത്.
യൂട്യൂബര്‍മാരായ പ്രവീണിന്റെയും മൃദുലയുടെയും കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് നടന്നു. കുടുംബവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം പ്രവീണും അനിയന്‍ കൊച്ചു എന്ന പ്രണവും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. പൂര്‍ണ ഗര്‍ഭിണിയായിരുന്ന മൃദുലയെ പ്രവീണിന്റെ വീട്ടുകാര്‍ ഉപദ്രവിച്ചു ഗാര്‍ഹിക പീഡനത്തിന് ഇരയാക്കി എന്നതായിരുന്നു വിവാദങ്ങള്‍ക്ക് കാരണം.
പ്രണവും പ്രവീണും പരസ്പരം യൂട്യൂബ് വീഡിയോകള്‍ വഴി പോരടിച്ചതാണ് വിഷയം എല്ലാവരിലേക്കും എത്തിച്ചത്. അച്ഛനും അമ്മയും തങ്ങളെ വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും പോകാനിടമില്ലെന്നും പ്രവീണും മൃദുലയും വീഡിയോയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ കുടുംബവുമായുള്ള എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചുവെന്നാണ് പ്രവീണ്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന് മനസിലാകുന്നത്. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങുമായി ബന്ധപ്പെട്ട വീഡിയോയാണ് പ്രവീണ്‍ പുതുതായി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്നത്.
പേരിടല്‍ ചടങ്ങിനായി പ്രവീണിന്റെ മാതാപിതാക്കള്‍ എത്തിയിരുന്നു. ഇതുവും കടന്നുപോകുമെന്ന പാട്ടോട് കൂടിയാണ് അച്ഛന്റെയും അമ്മയുടെയും വീഡിയോ പ്രവീണ്‍ പങ്കിട്ടത്. എന്നാല്‍ പ്രവീണ്‍ പങ്കുവെച്ച വീഡിയോയില്‍ പ്രണവിന്റെ സാന്നിധ്യമില്ല എന്നതാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുന്നത്.
എന്തുകൊണ്ടാണ് അച്ഛനും അമ്മയും മാത്രം ചടങ്ങില്‍ പങ്കെടുത്തതെന്നും പ്രണവ് എവിടെ എന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്. അമ്മയേയും അച്ഛനെയും കണ്ടതില്‍ സന്തോഷം. നിങ്ങള്‍ ഒരുമിച്ച് താമസിച്ചില്ലെങ്കിലും പിണക്കങ്ങള്‍ മാറി മിണ്ടണം. സന്തോഷത്തോടെ ജീവിക്കുക. അധികം വൈകാതെ തന്നെ എല്ലാരും ഒന്നിക്കട്ടെ. രക്തബന്ധങ്ങള്‍ തകരുന്നത് വല്ലാത്ത വേദനയാണ് തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് താഴെ എത്തുന്നത്.
പ്രണവ് പറഞ്ഞ പേര് തന്നെ കുഞ്ഞിനിട്ടതിന് പ്രവീണിനെ അഭിനന്ദിച്ചുകൊണ്ടും ആരാധകര്‍ രംഗത്തെത്തുന്നുണ്ട്. കൊച്ചു പറഞ്ഞിരുന്ന പേര് തന്നെ ഇട്ടല്ലോ, അമ്മയേയും അച്ഛനെയും കണ്ടപ്പോള്‍ ഒരുപാട് സന്തോഷം, കൊച്ചു പറഞ്ഞിരുന്ന പേര് കുഞ്ഞിനിട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി എല്ലാവരും ഒന്നിച്ച് സന്തോഷത്തോടെയിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. ദക്ഷിത് പ്രവീണ്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. അന്‍പ് എന്നാണ് കുഞ്ഞിനെ വീട്ടില്‍ വിളിക്കുന്ന പേര്. ഈ പേരാണ് പ്രണവ് പറഞ്ഞിരുന്നത്.
കുഞ്ഞിന്റെ പേരിടല്‍ ചടങ്ങില്‍ അച്ഛനും അമ്മയും പങ്കെടുക്കണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്നും അവര്‍ വന്നതില്‍ ഒരുപാട് സന്തോഷമെന്നും പ്രവീണ്‍ പറഞ്ഞു. ഇപ്പോള്‍ തങ്ങള്‍ വലിയ സന്തോഷത്തിലാണെന്നും മൃദുലയും പ്രവീണും പറയുന്നു.
ഗര്‍ഭിണിയായ മൃദുലയെ അച്ഛനും അമ്മയും അനിയനായ പ്രണവും ചേര്‍ന്ന് മര്‍ദിച്ചു. ഗാര്‍ഹിക പീഡനമാണ് നടന്നത്. മൃദുലയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നാണ് കുടുംബം ആരോപിക്കുന്നതെന്നെല്ലാമാണ് പ്രവീണ്‍ പുറത്തുവിട്ട വീഡിയോയില്‍ നേരത്തെ പറഞ്ഞിരുന്നത്. ഇവരുടെ വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ഹ്യൂമന്‍ റൈറ്റ്സ് വിജിലന്‍സ് ഫോറവും വിഷയത്തില്‍ ഇടപെട്ടിരുന്നു. എന്നാല്‍ തനിക്കും മൃദുലയ്ക്കും വിഷയത്തില്‍ പരാതിയിലെന്നാണ് പ്രവീണ്‍ പ്രതികരിച്ചത്.
മൃദുലയെ തെറ്റുകാരിയാക്കി ചിത്രീകരിച്ചത് സഹിക്കാന്‍ പറ്റിയില്ല, അവള്‍ തന്നെയാണ് സത്യം പുറത്തുപറയണമെന്ന് ആവശ്യപ്പെട്ടത്. അല്ലാതെ പരാതിയില്ല. അവള്‍ക്കെതിരെയുണ്ടായ തെറ്റിദ്ധാരണ മാറ്റണം എന്ന് മാത്രമാണുണ്ടായിരുന്നതെന്നും പ്രവീണ്‍ പറഞ്ഞിരുന്നു.