Pranav Praveen: ‘എനിക്കും ഭാര്യക്കും പരാതിയില്ല, വീഡിയോ ചെയ്തത് മൃദുലയ്‌ക്കെതിരെയുള്ള തെറ്റിദ്ധാരണ ഒഴിവാക്കാന്‍’: പ്രവീണ്‍

Pranav Praveen Issue: ഗര്‍ഭിണിയായ മൃദുലയെ അച്ഛനും അമ്മയും പ്രണവും ചേര്‍ന്ന് മര്‍ദിച്ചു. ഗാര്‍ഹിക പീഡനമാണ് നടന്നത്. മൃദുലയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് കുടുംബം ആരോപിക്കുന്നു തുടങ്ങിയ വിഷയങ്ങള്‍ പ്രവീണ്‍ ഉന്നയിച്ചിരുന്നു. ഇവരരുടെ വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ഹ്യൂമന്‍ റൈറ്റ്‌സ് വിജിലന്‍സ് ഫോറവും വിഷയത്തില്‍ ഇടപെട്ടു.

Pranav Praveen: എനിക്കും ഭാര്യക്കും പരാതിയില്ല, വീഡിയോ ചെയ്തത് മൃദുലയ്‌ക്കെതിരെയുള്ള തെറ്റിദ്ധാരണ ഒഴിവാക്കാന്‍: പ്രവീണ്‍

പ്രവീണ്‍, പ്രണവ്, മൃദുല (Image Credits: Instagram)

Updated On: 

25 Nov 2024 11:35 AM

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സോഷ്യല്‍ മീഡിയ താരങ്ങളായ പ്രണവ്, പ്രവീണ്‍ എന്നീ സഹോദരങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇവരുടെ കുടുംബത്തിലുണ്ടായ ചില പ്രശ്‌നങ്ങളെ സംബന്ധിച്ച് പ്രണവും പ്രവീണും വീഡിയോ ചെയ്തതാണ് വിഷയം ഇത്രമാത്രം ആളുകള്‍ ചര്‍ച്ച ചെയ്യാന്‍ കാരണമായത്. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പ്രവീണും ഭാര്യ മൃദുലയും പ്രണവിനും മാതാപിതാക്കള്‍ക്കുമെതിരെ ഉയര്‍ത്തിയിരുന്നു. യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇരുവരും തമ്മില്‍ വഴക്ക് രൂക്ഷമാകാന്‍ കാരണമായതെന്നാണ് വിവരം.

ഗര്‍ഭിണിയായ മൃദുലയെ അച്ഛനും അമ്മയും പ്രണവും ചേര്‍ന്ന് മര്‍ദിച്ചു. ഗാര്‍ഹിക പീഡനമാണ് നടന്നത്. മൃദുലയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് കുടുംബം ആരോപിക്കുന്നു തുടങ്ങിയ വിഷയങ്ങള്‍ പ്രവീണ്‍ ഉന്നയിച്ചിരുന്നു. ഇവരരുടെ വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ഹ്യൂമന്‍ റൈറ്റ്‌സ് വിജിലന്‍സ് ഫോറവും വിഷയത്തില്‍ ഇടപെട്ടു. എന്നാല്‍ തനിക്കും മൃദുലയ്ക്കും വിഷയത്തില്‍ പരാതിയിലെന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വിജിലന്‍സ് ഫോറം സംസ്ഥാന പ്രസിഡന്റ് ആശ തൃപ്പൂണിത്തുറയോട് പ്രവീണ്‍ പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മഴവില്‍ കേരളം എക്‌സ്‌ക്ലുസീവാണ് പുറത്തുവിട്ടത്.

‘എനിക്കും ഭാര്യക്കും പരാതിയില്ല. ഭാര്യക്കെതിരെ എന്തെങ്കിലും ആരോപണമുണ്ടാകുമ്പോള്‍ പുറത്തുവിടുന്നതിനായാണ് വീഡിയോ എടുത്ത് വെച്ചത്. എനിക്ക് അവളുടെ കുടെ നിന്നേ പറ്റൂ, അതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്. വേറെ വഴിയില്ലാഞ്ഞിട്ടാണ് വീഡിയോ ഇട്ടത്. സത്യം എല്ലാവരും അറിയണമെന്ന് അവള്‍ തന്നെയാണ് പറഞ്ഞത്. എനിക്ക് എന്റെ കുടുംബം നോക്കണം, ഭാര്യയെ നോക്കണം കുഞ്ഞിനെ നോക്കണം. എല്ലാവരുടെയും ഇടയില്‍ നില്‍ക്കുന്നത് കൊണ്ട് എന്റെ മാനസികാവസ്ഥ വളരെ മോശമാണ്. മൃദുല വളരെ മോശമായ അവസ്ഥയിലാണുള്ളത്. അവളെ തെറ്റുകാരിയാക്കി ചിത്രീകരിച്ചത് സഹിക്കാന്‍ പറ്റിയില്ല, അവള് തന്നെയാണ് സത്യം പുറത്തുപറയണമെന്ന് പറഞ്ഞത്. അല്ലാതെ പരാതിയോ ഒന്നുമില്ല, അവള്‍ക്കെതിരെയുണ്ടായ തെറ്റിദ്ധാരണ മാറ്റണം എന്ന് മാത്രമാണുള്ളത്. ഇതിന്റെ പിന്നാലെ നടക്കാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. നിയമപരമായി മുന്നോട്ടുപോകുന്നില്ല,’ പ്രവീണ്‍ പ്രതികരിച്ചു.

Also Read: Pranav Praveen: എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കില്‍ ആശുപത്രിയില്‍ പോകും, അല്ലാതെ വ്‌ളോഗ് ചെയ്യില്ല: പ്രണവ്‌

കഴിഞ്ഞ ദിവസം രാത്രി അവരുടെ വീഡിയോ കാണാനിടയായി, ഗര്‍ഭിണിയായിരുന്ന സമയത്ത് സംഭവിച്ച കാര്യങ്ങളാണ് അവരെടുത്ത വീഡിയോയിലുള്ളത്. പിന്നീട് കുട്ടിയായതിന് ശേഷമാണ് അവര്‍ വീഡിയോ പുറത്തുവിടുന്നത്. എന്താണ് കാര്യം എന്നറിയാനായി വിളിക്കുകയായിരുന്നു. പ്രണവിന്റെ ഭാഗത്ത് നിന്ന്‌ പുള്ളി അറിയാതെ തന്നെ ചില കാര്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആ കുടുംബത്തിന്റെ നാല് ചുമരിനുള്ളില്‍ തീര്‍ന്ന് പോകേണ്ട സംഭവങ്ങളാണ്. അവര്‍ ഫേമസായിട്ടുള്ള ആളുകളായതുകൊണ്ട് അനിയന് ചേട്ടനോട് തോന്നിയ ചെറിയ ഈഗോ ആയിരിക്കാം. അനിയന്‍ ചെയ്ത വീഡിയോ കണ്ടപ്പോള്‍ ചേട്ടനും ചേട്ടത്തിയും നിരപരാധിത്വം തെളിയിക്കാന്‍ നേരത്തെ എടുത്തുവെച്ച വീഡിയോ അപ്ലോഡ് ചെയ്തുവെന്നും ആശ പറയുന്നു.

അച്ഛന്‍ കരഞ്ഞുകൊണ്ടാണ് തന്നെ വിളിച്ചത്. കുറ്റബോധവും മനസാക്ഷി കുത്തുമായിരിക്കാം. കുടുംബത്തില്‍ ചെറിയ ചെറിയ കലഹങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ആ അനിയന്‍ കൊച്ചിന്റെ വായില്‍ നിന്ന് വീണിട്ടുമുണ്ട്. പോലീസിന് വേണമെങ്കില്‍ സ്വമേധയാ കേസെടുക്കാം. അച്ഛനും അമ്മയ്ക്കുമെതിരെ കേസ് കൊടുക്കാന്‍ താത്പര്യമില്ലെന്നാണ് പ്രവീണ്‍ പറഞ്ഞത്, നല്ലൊരു മനസിന് ഉടമയക്ക് മാത്രമേ ഇങ്ങനെ ചിന്തിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ആശ തൃപ്പൂണിത്തുറ പറഞ്ഞു.

അതേസമയം, തങ്ങള്‍ ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് മൃദുലയും പ്രവീണും ആശുപത്രിയില്‍ പോകാതിരുന്നതെന്നാണ് ആശയോട് പ്രണവ് ചോദിച്ചത്. അടിച്ചു, ചവിട്ടി ഇങ്ങനെയെല്ലാം ഞങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തീര്‍ച്ചയായും പരിക്ക് പറ്റിയിട്ടുണ്ടാകും. നിറഗര്‍ഭിണിയായ അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ ആശുപത്രിയിലാണ് പോവേണ്ടത്, അല്ലാതെ വ്ളോഗ് ചെയ്യില്ല. എല്ലാ സാധനങ്ങളും പാക്ക് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. എല്ലാം പ്ലാന്‍ ചെയ്തിട്ടാണ് ചെയ്തത്. അച്ഛനെ അടിച്ചതാണ് പ്രശ്നം. പ്രവീണിനെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നുവെന്നും പ്രണവ് പറഞ്ഞു.

Related Stories
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ