5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pranav Praveen: എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കില്‍ ആശുപത്രിയില്‍ പോകും, അല്ലാതെ വ്‌ളോഗ് ചെയ്യില്ല: പ്രണവ്‌

Pranav Praveen Viral Video: എല്ലാവരും ഒരു സൈഡ് മാത്രം കേള്‍ക്കാനാണ് സാധ്യതയുണ്ടാവുക. നിങ്ങള്‍ക്കും പറയാനുണ്ടാകും, ചെയ്തിട്ടുണ്ടാകും, ചെയ്യാനുണ്ടാകും. ഒരു വ്‌ളോഗര്‍ എന്ന നിലയില്‍ അവരുടെ പ്രൊഫഷണ്‍ അനുസരിച്ച് വീഡിയോ ചെയ്യുകയായിരിക്കും അവര്‍ ആദ്യം ചെയ്യുക എന്ന് ഉദ്യോഗസ്ഥ തിരിച്ച് പറയുന്നുമുണ്ട്.

Pranav Praveen: എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കില്‍ ആശുപത്രിയില്‍ പോകും, അല്ലാതെ വ്‌ളോഗ് ചെയ്യില്ല: പ്രണവ്‌
പ്രവീണ്‍, പ്രണവ്, മൃദുല (Image Credits: Instagram)
shiji-mk
Shiji M K | Published: 24 Nov 2024 14:30 PM

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സോഷ്യല്‍ മീഡിയ താരങ്ങളും സഹോദരങ്ങളുമായ പ്രണവും പ്രവീണും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. യുട്യൂബ് വരുമാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമെന്നും പറയപ്പെടുന്നുണ്ടെങ്കിലും വേറെയും പല രീതിയിലുള്ള പ്രശ്‌നങ്ങള്‍ അവര്‍ക്കിടയില്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ചേട്ടനും അനിയനും പങ്കുവെച്ച വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ, സോഷ്യല്‍ മീഡിയയില്‍ മറ്റൊരു വീഡിയോയാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ഒരു ഉദ്യോഗസ്ഥ പ്രണവിനോട് പ്രവീണ്‍ പങ്കുവെച്ച വീഡിയോയിലെ ഉള്ളടക്കത്തെ കുറിച്ച് ചോദിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

‘അടിച്ചു, ചവിട്ടി ഇതെല്ലാം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തീര്‍ച്ചയായും പരിക്ക് പറ്റിയിട്ടുണ്ടാകും. നിറ ഗര്‍ഭിണിയായ അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ ആശുപത്രിയിലാണ് പോവേണ്ടത്, അല്ലാതെ വ്‌ളോഗ് ചെയ്യില്ല. എല്ലാ സാധനങ്ങളും പാക്ക് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. എല്ലാം പ്ലാന്‍ ചെയ്തിട്ടാണ് ചെയ്തത്. അച്ഛനെ അടിച്ചതാണ് പ്രശ്‌നം. പ്രവീണിനെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഈ പ്രശ്‌നങ്ങള്‍ നടക്കുന്നത് മൃദുലയുടെ പ്രസവം നടക്കുന്നതിന് മുമ്പാണ്,’ എന്നാണ് സോഷ്യല്‍ പ്രചരിക്കുന്ന വീഡിയോയില്‍ പ്രണവ് പറയുന്നത് ഇങ്ങനെ.

എല്ലാവരും ഒരു സൈഡ് മാത്രം കേള്‍ക്കാനാണ് സാധ്യതയുണ്ടാവുക. നിങ്ങള്‍ക്കും പറയാനുണ്ടാകും, ചെയ്തിട്ടുണ്ടാകും, ചെയ്യാനുണ്ടാകും. ഒരു വ്‌ളോഗര്‍ എന്ന നിലയില്‍ അവരുടെ പ്രൊഫഷണ്‍ അനുസരിച്ച് വീഡിയോ ചെയ്യുകയായിരിക്കും അവര്‍ ആദ്യം ചെയ്യുക എന്ന് ഉദ്യോഗസ്ഥ തിരിച്ച് പറയുന്നുമുണ്ട്.

ഗര്‍ഭിണിയായ മൃദുലയെ പ്രവീണിന്റെ വീട്ടുകാര്‍ മര്‍ദിച്ചു, ഗാര്‍ഹിക പീഡനത്തിന് വിധേയമാക്കി, വീട്ടില്‍ നിന്നിറക്കി വിട്ടു തുടങ്ങിയ ആരോപണങ്ങളാണ് പ്രവീണും ഭാര്യയും ഉന്നയിച്ചിരുന്നത്. പ്രവീണിന്റെയും മൃദുലയുടെയും വീഡിയോക്ക് പിന്നാലെ പ്രണവും അച്ഛനും അമ്മയും ചേര്‍ന്ന് മറ്റൊരു വീഡിയോയും ചെയ്തിരുന്നു. ഇരുവരെയും വീട്ടില്‍ നിന്നും ഇറക്കിവിട്ടതല്ലെന്നും എപ്പോള്‍ വേണമെങ്കിലും വീട്ടിലേക്ക് തിരിച്ചുവരാമെന്നുമാണ് കുടുംബം വ്യക്തമാക്കിയത്. എന്നാല്‍ ഇതിന് പിന്നാലെ നടന്ന സംഭവങ്ങളുടെ സത്യാവസ്ഥ വ്യക്തമാക്കി കൊണ്ട് പ്രവീണും മൃദുലയും മറ്റൊരു വീഡിയോ കൂടി യൂട്യൂബില്‍ പങ്കുവെച്ചു.

അച്ഛന്‍ മാത്രമല്ല അമ്മയും ഇറങ്ങിപ്പോകാന്‍ പറയുന്നുണ്ട്. മൃദുലയാണ് എല്ലാ പ്രശ്നത്തിനും കാരണമെന്നാണ് അമ്മ പറയുന്നത്. അവള് ഈ വീട്ടില്‍ കേറരുത്. അച്ഛനോ അമ്മയോ അനിയനോ ഇല്ല. തന്റെ ചാനലില്‍ അച്ഛന്റെയോ അമ്മയുടെയോ അനിയന്റെയോ വീഡിയോ ഇടരുതെന്ന് അമ്മ പറഞ്ഞു. മക്കളെ സ്നേഹിക്കുന്നുണ്ടെങ്കില്‍ ഒരുപോലെ സ്നേഹിക്കുക, രണ്ടുതരത്തില്‍ ചെയ്യരുത്. തന്നെയും അനിയനും രണ്ട് രീതിയിലാണ് അമ്മയും അച്ഛനും കണ്ടത്. എന്നിട്ടാണ് അവര്‍ പറയുന്നത് തന്നെ ഇറക്കിവിട്ടില്ലെന്ന്.

Also Read: Praveen Pranav: അച്ഛനും കൊച്ചുവും ചേര്‍ന്ന് അടിച്ചു, ഗര്‍ഭിണിയോട് ചെയ്തത് ക്രൂരത; പ്രണവും പ്രവീണും തമ്മിലുള്ള പ്രശ്‌നത്തിന് കാരണമെന്ത്?

ഗാര്‍ഹിക പീഡനമാണ് തന്റെ വീട്ടില്‍ സംഭവിച്ചത്. ഒരു ഗര്‍ഭിണിയോട് ആരും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അവര്‍ ചെയ്തത്. അച്ഛനും അനിയനും ചേര്‍ന്ന് അടിച്ചു. നാണവും മാനവും ഉണ്ടെങ്കില്‍ ഇറങ്ങിപ്പോകാന്‍ പറഞ്ഞു. തന്നെ കൊച്ചു അടിച്ചു. മൃദുല തറയില്‍ വീണുവെന്നും ഇരുവരും വീഡിയോയില്‍ പറയുന്നു.

എന്നാല്‍ ഈ വീഡിയോ വലിയ രീതിയില്‍ ആളുകള്‍ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തു. പ്രവീണിനെയും മൃദുലയെയും പിന്തുണച്ചുകൊണ്ട് മറ്റ് നിരവധി യൂട്യൂബര്‍മാര്‍ വീഡിയോ ചെയ്യുകയുമുണ്ടായി. കുടുംബത്തിലെ വിഷയങ്ങള്‍ സമൂഹത്തിന് മുമ്പില്‍ തുറന്നുകാണിക്കുന്നവര്‍ക്ക് ഇതൊരു പാഠമാണെന്ന രീതിയില്‍ പലരും വീഡിയോ ഷെയര്‍ ചെയ്യാനും ആരംഭിച്ചു.

പ്രവീണും പ്രണവും പങ്കിട്ട വീഡിയോകള്‍ അഞ്ച് മില്യണിലധികം ആളുകളാണ് കണ്ടത്. വീഡിയോ വലിയ വിമര്‍ശനങ്ങള്‍ക്കും കീറിമുറിക്കലുകള്‍ക്കും വിധേയമായതോടെ വീഡിയോ പ്രൈവറ്റ് ആക്കുകയാണെന്ന് അറിയിച്ച് പ്രവീണ്‍ രംഗത്തെത്തി.

താനും കുടുംബവും വളരെ മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ നിന്നും യാതൊരു കരുണയും പ്രതീക്ഷിക്കേണ്ട. നിലവില്‍ ഈ വിഷയത്തെ റീച്ച് കിട്ടുന്നതിനായി വളച്ചൊടിച്ച് വേറെ രീതിയില്‍ ആക്കുന്നു. അണ്‍ മാസ്‌ക്കിങ് എന്നൊരു വീഡിയോ ഇട്ടത് തന്റെ ഭാര്യക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായതുകൊണ്ടാണ്. പക്ഷെ ഇപ്പോഴത്തെ അവസ്ഥ വളരെ ക്രൂഷ്യലാണ്. ഇതുകൊണ്ട് എതന്റെ കുടുംബത്തിന് നഷ്ടം സംഭവിച്ചാല്‍ അത് തനിക്ക് മാത്രമാണ്. അതുകൊണ്ട് വീഡിയോ പ്രൈവറ്റ് ആക്കുന്നുവെന്ന് പ്രവീണ്‍ പറഞ്ഞു. ഇതിന് പിന്നാലെ പ്രണവും വീഡിയോ റിമൂവ് ചെയ്തിട്ടുണ്ട്.