YouTuber Irrfan : ഓപ്പറേഷൻ തീയറ്ററിൽ വെച്ച് ഭാര്യയുടെ പൊക്കിൾകൊടി യുട്യൂബർ മുറിച്ചു; വിശദീകരണം തേടി ആരോഗ്യവകുപ്പ്

Tamil YouTuber Irrfan New Controversy : ഓപ്പറേഷൻ തിയറ്ററിൽ ഉണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർ തന്നെയാണ് യുട്യുബർക്ക് പൊക്കിൾ കൊടി മുറിച്ച് മാറ്റാൻ കത്രിക നൽകുന്നത്. ഭാര്യയുടെ പ്രസവത്തിൻ്റെ ദൃശ്യങ്ങൾ യുട്യൂബർ തൻ്റെ ചാനലിലൂടെ പങ്കുവെക്കുകയും ചെയ്തു.

YouTuber Irrfan : ഓപ്പറേഷൻ തീയറ്ററിൽ വെച്ച് ഭാര്യയുടെ പൊക്കിൾകൊടി യുട്യൂബർ മുറിച്ചു; വിശദീകരണം തേടി ആരോഗ്യവകുപ്പ്

യുട്യൂബർ ഇർഫാനും ഭാര്യ ആലിയ ഭട്ടും (Image Courtesy : Screen Grab. Instagram)

Published: 

21 Oct 2024 19:09 PM

ചെന്നൈ : പ്രസവശേഷം ഓപ്പറേഷൻ തിയറ്ററിൽ വെച്ച് തൻ്റെ ഭാര്യയുടെ പൊക്കിൾ കൊടി മുറിച്ച് മാറ്റി യുട്യൂബർ. തമിഴ്നാട്ടിലെ പ്രമുഖ യുട്യൂബറായ ഇർഫാനാണ് (YouTuber Irrfan) വിവാദസംഭവത്തിന് വഴിവെച്ചിരിക്കുന്നത്. തൻ്റെ ഭാര്യ ആലിയയുടെ പൊക്കിൾ കൊടിയാണ് യുട്യൂബർ നീക്കം ചെയ്തത്. ഡോക്ടമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യത്തിലാണ് മെഡിക്കൽ പ്രോട്ടോക്കോളിന് വിരുദ്ധമായി പ്രവർത്തി ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ യുട്യൂബറോട് തമിഴ്നാട് ആരോഗ്യ വകുപ്പ് വിശദീകരണം തേടി.

പൊക്കിൾ കൊടി മുറിച്ചത് ഡോക്ടർമാരുടെ സാന്നിധ്യത്തിൽ

ഭാര്യയുടെ പ്രസവത്തിനോട് അനുബന്ധിച്ചാണ് യുട്യൂബർ ഓപ്പറേഷൻ തിയറ്ററിൽ പ്രവേശിച്ചത്. തുടർന്ന് പ്രസവ സമയത്തെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. ഇതിനിടെയാണ് അമ്മയെയും കുഞ്ഞിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പൊക്കിൾ കൊടി യുട്യൂബർ നീക്കം ചെയ്യുന്നത്. ഓപ്പറേഷൻ തിയറ്ററിൽ സീനയർ ഡോക്ടർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് ഇർഫാൻ പൊക്കിൾ കൊടി നീക്കം ചെയ്യുന്നത്. ആരോഗ്യപ്രവർത്തകർ ഇർഫാന് പൊക്കിൾ കൊടി നീക്കം ചെയ്യാനുള്ള കത്രിക നൽകുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ഇതേ തുടർന്നാണ് വിവാദം ഉടലെടുക്കുകയായിരുന്നു. പിന്നാലെയാണ് യുട്യൂബറോടും ആശുപത്രി അധികൃതരോടും തമിഴ്നാട് ആരോഗ്യവകുപ്പ് വിശദീകരണം തേടിയിരിക്കുന്നത്.

ALSO READ : Youtube Feature: പ്രീമിയം സബ്സ്ക്രിബ്ഷൻ ഒന്നും വേണ്ട…. യൂട്യൂബിലെ ഈ ഫീച്ചർ ഇനി എല്ലാവർക്കും

ലിംഗ നിർണയം നടത്തി

ഭാര്യയുടെ പ്രസവത്തെ സംബന്ധിച്ച് മറ്റൊരു വിവാദവും ഇർഫാൻ അടുത്തിടെ സൃഷ്ടിച്ചിരുന്നു. ലിംഗനിർണയം ഇന്ത്യയിൽ കുറ്റകരമായതിനാൽ തമിഴ് യുട്യൂബർ യു.എ.ഇയിലേക്ക് പോയി തൻ്റെ കുഞ്ഞിൻ്റെ ലിംഗം നിർണയം നടത്തുകയും അത് യുട്യൂബിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സംഭവം വിവാദമായതോടെ യുട്യൂബർക്കെതിരെ വിശദീകരണം തേടി തമിഴ്നാട് ആരോഗ്യവകുപ്പ് നോട്ടീസ് അയച്ചിരുന്നു. പിന്നാലെ ആരോഗ്യ വകുപ്പിനോട് ഇർഫാൻ ക്ഷമാപണം നടത്തുകയും ചെയ്തുയെന്ന് ടിവി9 തമിഴ് റിപ്പോർട്ട് ചെയ്യുന്നു. ഈ വിവാദ സംഭവങ്ങൾക്ക് ശേഷം യുട്യൂബർക്കും ഭാര്യ ആലിയയ്ക്കും ഒരു പെൺകുഞ്ഞ് ജനിച്ചു.

യുട്യൂബർ ഇർഫാൻ

2018 മുതൽ യുട്യൂബിൽ സജീവമായിട്ടുള്ള ഫുഡ് വ്ളോഗറാണ് ഇർഫാൻ. 46 ലക്ഷത്തോളം പേരാണ് തമിഴ് യുട്യൂബറെ യുട്യൂബർ ഫോളോ ചെയ്യുന്നത്. പത്ത് ലക്ഷത്തിൽ അധികം പേരും ഇർഫാൻ ഇൻസ്റ്റഗ്രാമിലും ഫോളോ ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയ്ക്ക് പുറമെ പ്രമുഖ ചാനലായ വിജയ് ടിവിയിലെ റിയാലിറ്റി ഷോ ആയ കുക്ക് വിത്ത് കോമാളിയിലും ഇർഫാൻ ഭാഗമായിട്ടുണ്ട്.

Related Stories
Sobhana Vettiyar: ‘ആരുമറിയാത്ത എന്നെ ഇവിടം വരെ എത്തിച്ചത് അവനാണ്; നന്ദി അവനോടും ദൈവത്തോടും മാത്രം’; ശ്രീകാന്ത് വെട്ടിയാറിനെക്കുറിച്ച് അമ്മ ശോഭന പറയുന്നു
Sujatha Mohan: അത് കേട്ടതോടെ ഞാന്‍ ഗാനമേളക്കും പാട്ടിനും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയായി: സുജാത മോഹന്‍
L2: Empuraan: എമ്പുരാൻ്റെ വേൾഡ് വൈഡ് റിലീസ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കിയത് ഇവർ
Mammootty Health Update : ‘റംസാനായത് കൊണ്ട് വിശ്രമത്തിലാണ്’; മമ്മൂട്ടിക്ക് ക്യാൻസറാണെന്നുള്ള അഭ്യൂഹങ്ങളെ തള്ളി താരത്തിൻ്റെ ടീം
AR Rahman: റഹ്മാന് നിർജലീകരണത്തെ തുടർന്നുള്ള ആരോ​ഗ്യപ്രശ്നം; ആശുപത്രി വിട്ടു
Asif Ali: ഓർഡിനറി സിനിമയിൽ 750 അടിയുള്ള ഡാമിലേക്ക് ചാടി; അസുരവിത്ത് ചിത്രീകരണത്തിനിടെ തോളെല്ല് ഊരിപ്പോയി; അനുഭവങ്ങൾ പറഞ്ഞ് ആസിഫ് അലി
മോമോസ് കഴിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചോളൂ ഇല്ലെങ്കില്‍
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?