5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Firoz Chuttipara: അമ്പമ്പോ! ജെസിബി എത്തിച്ചും പാചകം, ഫിറോസിന്റെ നിര്‍ത്തിപ്പൊരിക്കല്‍ വീഡിയോ വൈറല്‍

Firoz Chuttipara Beef Video: പാചകം കൊണ്ട് എല്ലാവരുടെയും ഹൃദയം കവര്‍ന്ന ഒരാളുമുണ്ട് നമ്മുടെ കേരളത്തില്‍. അദ്ദേഹത്തിന്റെ പാചക രീതി അല്‍പ്പം വ്യത്യസ്തമാണ്. മറ്റുള്ളവര്‍ കുഞ്ഞു പാത്രങ്ങളില്‍ പാചകം ചെയ്ത് കാണിക്കുമ്പോള്‍ ഇദ്ദേഹം കിട്ടാവുന്നതില്‍ ഏറ്റവും വലിയ പാത്രവുമായാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്താറുള്ളത്. ഇപ്പോള്‍ തന്നെ ആരെ കുറിച്ചാണ് പറഞ്ഞ് വരുന്നതെന്ന് നിങ്ങള്‍ക്ക് മനസിലായി കാണും. സാക്ഷാല്‍ ഫിറോസ് ചുട്ടിപ്പാറ തന്നെയാണ് ആ താരം.

Firoz Chuttipara: അമ്പമ്പോ! ജെസിബി എത്തിച്ചും പാചകം, ഫിറോസിന്റെ നിര്‍ത്തിപ്പൊരിക്കല്‍ വീഡിയോ വൈറല്‍
ഫിറോസ് ചുട്ടിപ്പാറ Image Credit source: firoz chuttipara Official Website
shiji-mk
Shiji M K | Updated On: 01 Jan 2025 17:57 PM

ഇന്നത്തെ കാലത്ത് എത്രയെത്ര യൂട്യൂബര്‍മാര്‍ ആണല്ലേ നമുക്ക് ചുറ്റും. അതും ഒന്നും രണ്ടും വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നവരല്ല, വ്യത്യസ്തങ്ങളായ പല കാര്യങ്ങളെ ടോപ്പിക്കുകളാക്കിയാണ് അവര്‍ നമുക്ക് മുന്നില്‍ എത്തുന്നത്. ചര്‍മ്മ സംരക്ഷണം, മുടി സംരക്ഷണം, പാചകം തുടങ്ങി വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച് വീഡിയോകള്‍ ചെയ്യുന്നവരോടൊപ്പം ഫാമിലി വ്‌ലോഗുകള്‍ കൊണ്ട് ശ്രദ്ധ നേടുന്നവരും ഏറെയുണ്ട്.

ഫാമിലി വ്‌ലോഗുകള്‍ക്ക് ആണ് മറ്റ് കണ്ടന്റുകളെ അപേക്ഷിച്ച് കുറച്ച് കൂടി സ്വീകാര്യത ലഭിക്കുന്നതും. കേരളത്തിലെ തന്നെ ആദ്യ റൂബി പ്ലേ ബട്ടണ്‍ സ്വന്തമാക്കിയ കെഎല്‍ ബ്രോ ബിജു റിത്വിക് എന്ന ചാനല്‍ അറിയില്ലേ? ഫാമിലി വ്‌ളോഗ് തന്നെയായിരുന്നു ഇവരുടെയും വിഷയം.

എന്നാല്‍ പാചകം കൊണ്ട് എല്ലാവരുടെയും ഹൃദയം കവര്‍ന്ന ഒരാളുമുണ്ട് നമ്മുടെ കേരളത്തില്‍. അദ്ദേഹത്തിന്റെ പാചക രീതി അല്‍പ്പം വ്യത്യസ്തമാണ്. മറ്റുള്ളവര്‍ കുഞ്ഞു പാത്രങ്ങളില്‍ പാചകം ചെയ്ത് കാണിക്കുമ്പോള്‍ ഇദ്ദേഹം കിട്ടാവുന്നതില്‍ ഏറ്റവും വലിയ പാത്രവുമായാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്താറുള്ളത്. ഇപ്പോള്‍ തന്നെ ആരെ കുറിച്ചാണ് പറഞ്ഞ് വരുന്നതെന്ന് നിങ്ങള്‍ക്ക് മനസിലായി കാണും. സാക്ഷാല്‍ ഫിറോസ് ചുട്ടിപ്പാറ തന്നെയാണ് ആ താരം.

Also Read: Marco: ബോളിവുഡിനെയും ഞെട്ടിച്ച് മാർക്കോയുടെ കുതിപ്പ്; 13-ാം ദിനത്തിലും ‘വയലൻസ്’ തരംഗം, ആകെ എത്ര നേടി?

ഫിറോസിന്റെ പാചകത്തെ കുറിച്ച് കൂടുതല്‍ പറയേണ്ടല്ലോ, പാമ്പും ഒട്ടകവും ഉടുമ്പുമെല്ലാം അദ്ദേഹത്തിന്റെ കയ്യിലെത്തിയാല്‍ ഉടന്‍ ബാര്‍ബിക്യൂ ആകും. ബാര്‍ബിക്യൂ ആണ് ഫിറോസിന്റെ പ്രധാനം ഐറ്റം. എപ്പോഴും ആരാധകരെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോകളാണ് ഫിറോസ് പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയുമായാണ് ഫിറോസ് വീണ്ടുമെത്തിയിരിക്കുന്നത്.

വെറൈറ്റി ആണല്ലോ ഫിറോസിന്റെ മുഖമുദ്ര അതിനാല്‍ തന്നെ, ഇത്തവണ ഫിറോസും സംഘവും വെറൈറ്റിക്ക് പോത്തിനെ നിര്‍ത്തിപ്പൊരിക്കലാണ് ആരാധകര്‍ക്ക് വേണ്ടി അവതരിപ്പിക്കുന്നത്. ഒരു പോത്തിനെ ഒന്നാകെയാണ് ഫിറോസ് ബാര്‍ബിക്യൂ ചെയ്‌തെടുത്തിരിക്കുന്നത്. 200 കിലോയാണ് പോത്തിന്റെ ഭാരം. ഈ പോത്തിനെ ഉയര്‍ത്താന്‍ സാധിക്കാത്തതിനാല്‍ തന്നെ ജെസിബി ഉപയോഗിച്ചാണ് ബാര്‍ബിക്യൂ ചെയ്‌തെടുക്കുന്നത്.

ഫിറോസ് യൂട്യൂബില്‍ പങ്കുവെച്ച വീഡിയോ

നന്നായി കഴുകി വൃത്തിയാക്കിയ പോത്തിനെ അതുപോലെ കഴുകി വൃത്തിയാക്കിയ ജെസിബി ഉപയോഗിച്ചാണ് പൊക്കിയെടുക്കുന്നത്. ആദ്യം ഫിറോസും സംഘവും പോത്തിനെ തൊലിയുരിച്ച് പൊക്കിയെടുത്ത് കൊണ്ടുവരുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം പോത്തിനെ നന്നായി വെള്ളമുപയോഗിച്ച് കഴുകിയെടുത്തു. വൃത്തിയാക്കിയതിന് പിന്നാലെ മണ്ണില്‍ അലുമിനിയം ദണ്ഡ് കുഴിച്ചിട്ട ശേഷം, ജെസിബി എത്തിച്ച് പോത്തിനെ പൊക്കിയെടുത്ത് ദണ്ഡിലൂടെ ഇറക്കി. ശേഷം മസാലകൂട്ട് തേച്ചുപിടിപ്പിച്ച് ബാര്‍ബിക്യൂ ചെയ്‌തെടുക്കുകയാണ്.

ആറ് മണിക്കൂര്‍ കൊണ്ടാണ് പോത്ത് ബാര്‍ബിക്യൂ ഫിറോസ് തയാറാക്കിയത്. മണിക്കൂറുകള്‍ അധ്വാനിക്കേണ്ടി വന്നെങ്കിലും ചുട്ട പോത്ത് സൂപ്പറായിട്ടുണ്ടെന്നാണ് ഫിറോസും കൂട്ടുകാരും പറയുന്നത്. ഫിറോസിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചത് ഭാഗ്യം, കറുത്ത് പോത്ത് വെളുത്ത പോത്തായി തുടങ്ങിയ കമന്റുകളും വീഡിയോക്ക് താഴെ എത്തുന്നുണ്ട്. ഫിറോസിന്റെ വൃത്തിയെയും ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്.