5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mohanlal-Youtuber Chekuthan: ‘ചെകുത്താൻ’ കസ്റ്റഡിയില്‍; മോഹന്‍ലാലിനെ അധിക്ഷേപിച്ച കേസിൽ അറസ്റ്റ്

Youtuber Chekuthan Arrest: നടൻ മോഹൻലാലിനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കേസിൽ യൂട്യൂബർ അജു അലക്സ് അറസ്റ്റിൽ. നടൻ സിദ്ദിഖ് നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസാണ് കേസ് എടുത്തത്.

Mohanlal-Youtuber Chekuthan: ‘ചെകുത്താൻ’ കസ്റ്റഡിയില്‍; മോഹന്‍ലാലിനെ അധിക്ഷേപിച്ച കേസിൽ അറസ്റ്റ്
(Image Courtesy: Facebook, Instagram)
nandha-das
Nandha Das | Updated On: 09 Aug 2024 14:13 PM

നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ യൂട്യൂബർ ‘ചെകുത്താൻ’ അറസ്റ്റിൽ. ‘ചെകുത്താൻ’ എന്ന യൂട്യൂബ് ചാനൽ ഉടമ തിരുവല്ല മഞ്ഞാടി ആമല്ലൂർ മഠത്തിൽ വീട്ടിൽ അജു അലക്സിനെയാണ് തിരുവല്ല പോലീസ് കസ്റ്റഡിയിൽ എടുത്തത്. വയനാട്ടിലെ ദുരന്ത ഭൂമിയിലെ രക്ഷാപ്രവർത്തന ദൗത്യത്തിൽ ഏർപ്പെട്ട മോഹൻലാലിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനാണ് കേസ്.

താര സംഘടനായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ധിഖ് നൽകിയ പരാതിയുടെ അടിസ്ഥനത്തിലാണ് പോലീസ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ അജു അലക്സ് ഒളിവിൽ പോയെങ്കിലും, പോലീസ് പ്രതിയെ അജ്ഞാത കേന്ദ്രത്തിൽ നിന്നും പിടികൂടുകയായിരുന്നു. അജുവിനെതിരെ ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്ട് 2011 120(0) എന്നീ വകുപ്പുകളാണ് ചുമത്തിയത്.

ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനെന്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ വയനാട് ദുരന്ത ഭൂമിയിൽ പട്ടാള യൂണിഫോമിൽ സന്ദർശനം നടത്തിനെതിരെയാണ് ചെകുത്താൻ അധിക്ഷേപിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. അജു അലക്സ് തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മോഹൻലാലിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയത്.

 

READ MORE: ടർബോ ഒടിടിയിൽ നേരത്തെ എത്തി, എങ്ങനെ കാണാം

 

‘യൂട്യൂബ് ചാനലിലൂടെ മറ്റുള്ളവർ കാണുന്നതിനും, സമൂഹമാധ്യമത്തിൽ മോഹൻലാലിനെ അപകീർത്തിപ്പെടുത്തുന്നതിനും, താരത്തിന്റെ ആരാധകരിൽ വിധ്വേഷം ജനിപ്പിച്ച് സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടും കൂടി അപകീർത്തിപരമായ പരാമർശങ്ങൾ നടത്തി’ എന്നാണ് എഫ്ഐആറിൽ പറയുന്നത്. യൂട്യൂബ് ചാനലിൽ അജു പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോകളാണ് കേസിനു ആധാരം.

സിനിമ താരങ്ങൾക്കെതിരെ മോശം പരാമർശങ്ങൾ നടത്തുന്ന ഓൺലൈൻ ചാനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് താര സംഘടനയായ ‘അമ്മ’ തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് അജു അലക്സിനെതിരെ സിദ്ദിഖ് പരാതി നൽകിയത്.

നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടൻ ബാല കഴിഞ്ഞ ദിവസം താര സംഘടനായ ‘അമ്മ’യിലും പാലാരിവട്ടം പോലീസിനും പരാതി നൽകിയിരുന്നു.

സിനിമ നിരൂപണം എന്ന പേരിൽ അഭിനേതാക്കൾക്കെതിരെ അശ്ലീല പ്രയോഗങ്ങൾ നടത്തുവെന്ന പരാതിയിൽ യൂട്യൂബർ ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയെയും മുൻപ് പാലാരിവട്ടം പോലീസ് താക്കീത് ചെയ്ത് വിട്ടിരുന്നു.