5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hema Committee Report: ‘സംവിധായകൻ വി.കെ.പ്രകാശ് മോശമായി പെരുമാറിയത് ആരോടും പറയാതിരിക്കാൻ 10,000 രൂപ അയച്ചുതന്നു’; യുവ കഥാകാരി

Young Writer Raises Allegations Against Director VK Prakash: വി കെ പ്രകാശ് തന്നെ ചുംബിക്കാനും കിടക്കയിലേക്ക് തള്ളിയിടാനുമെല്ലാം ശ്രമിച്ചു. കഥ കേള്‍ക്കാനല്ല വിളിപ്പിച്ചതെന്ന് അപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി.

Hema Committee Report: ‘സംവിധായകൻ വി.കെ.പ്രകാശ്  മോശമായി പെരുമാറിയത് ആരോടും പറയാതിരിക്കാൻ 10,000 രൂപ അയച്ചുതന്നു’; യുവ കഥാകാരി
nandha-das
Nandha Das | Updated On: 26 Aug 2024 19:29 PM

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു പിന്നാലെ നിരവധി താരങ്ങളാണ് തങ്ങൾക്കുണ്ടായ മോശം അനുഭവങ്ങൾ പങ്കുവെച്ച് രംഗത്ത് വരുന്നത്. ഇപ്പോഴിതാ, സംവിധായകൻ വി കെ പ്രകാശിനെതിരെ ഗുരുതര ആരോപണവുമായി യുവ കഥാകാരി മുന്നോട്ട് വന്നിരിക്കുകയാണ്. തന്റെ ആദ്യ സിനിമയുടെ കഥ പറയാൻ ചെന്നപ്പോഴാണ് മോശം അനുഭവം ഉണ്ടായത്. കഥ സിനിമയാക്കാമെന്ന് പറഞ്ഞ്‌ കൊല്ലത്തുള്ള ഹോട്ടലിലേക്ക് വിളിച്ച് വരുത്തി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് അവർ പറഞ്ഞു. വിഷയം പുറത്ത് പറയാതിരിക്കാൻ തനിക്ക് 10000 രൂപയും അയച്ചുതന്നു. സംഭവത്തിൽ അന്വേഷണ സംഘത്തിന് പരാതി നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു.

‘രണ്ട് വര്‍ഷം മുമ്പാണ് ഈ സംഭവം നടക്കുന്നത്. സിനിമയുടെ കഥ പറയുന്നതിനായാണ് വികെ പ്രകാശിനെ ബന്ധപ്പെടുന്നത്. കഥയുടെ ത്രെഡ് അയച്ചപ്പോള്‍ ഇഷ്ടമായെന്നും കൊല്ലത്തേക്ക് വരാനും എന്നോട് ആവശ്യപ്പെട്ടു. അത്രയും ദൂരം വരാൻ പറ്റില്ലായെന്ന് പറഞ്ഞപ്പോൾ കഥ സിനിമയാക്കും എന്ന് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് അദ്ദേഹത്തെ കാണാമെന്ന് തീരുമാനിച്ചത്. കൊല്ലത്ത് ഒരു ഹോട്ടലില്‍ അദ്ദേഹം രണ്ട് മുറികളെടുത്തിരുന്നു. എന്റെ മുറിയില്‍ വന്ന് കഥ പറയാന്‍ അദ്ദേഹം പറഞ്ഞു. കഥ പറഞ്ഞ് കുറച്ച് സമയം കഴിഞ്ഞപ്പോള്‍ എനിക്ക് മദ്യം ഓഫര്‍ ചെയ്തു. തുടർന്ന് കഥയെഴുതാനല്ലാതെ അഭിനയിക്കാൻ ശ്രമിച്ചു കൂടെ എന്ന് ചോദിച്ചു. താല്പര്യമില്ലെന്ന് പറഞ്ഞപ്പോൾ ഒരു സീൻ തന്ന് ശ്രമിച്ച് നോക്കാൻ പറഞ്ഞു. അത് വളരെ ഇന്റിമേറ്റായും വള്‍ഗറായിട്ടും അഭിനയിക്കേണ്ട സീന്‍ ആയിരുന്നു. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഞാന്‍ ചെയ്ത് കാണിച്ചു തരാമെന്ന് പറഞ്ഞ് വി കെ പ്രകാശ് തന്നെ ചുംബിക്കാനും കിടക്കയിലേക്ക് തള്ളിയിടാനുമെല്ലാം ശ്രമിച്ചു. കഥ കേള്‍ക്കാനല്ല വിളിപ്പിച്ചതെന്ന് അപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി.

ALSO READ: ‘അമ്മയ്ക്ക് വീഴ്ച സംഭവിച്ചു; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകണം’; പൃഥ്വിരാജ്

അദ്ദേഹത്തെ ഞാൻ മുറിയിൽ നിന്നും പുറത്തേക്കയക്കാൻ ശ്രമിച്ചു. പിന്നീട് കഥ പറയാമെന്ന് പറഞ്ഞപ്പോൾ ഉറപ്പാണോയെന്ന് ചോദിച്ചു. ഉറപ്പ് നൽകിയപ്പോൾ അദ്ദേഹം ഇറങ്ങി പോയി. പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ഞാന്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങി എറണാകുളത്തെ വീട്ടിലേക്ക് പോയി. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ സംവിധായകന്റെ കുറേ മിസ്ഡ് കോളുണ്ടായിരുന്നു. തിരിച്ചു വിളിച്ചപ്പോള്‍ ക്ഷമിക്കണമെന്നും മകൾ അറിയപ്പെടുന്ന സംവിധായികയാണെന്നും പറഞ്ഞു. ആരോടും പറയാതിരിക്കാനായി മറ്റാരുടെയോ അക്കൗണ്ടിൽ നിന്ന് പതിനായിരം രൂപ അയച്ചു നല്‍കുകയും ചെയ്തു. സാറിന് ഇനി സിനിമയെടുക്കാൻ ഉദ്ദേശമില്ലലോ വിട്ടേക്കൂ എന്നും ഞാൻ പറഞ്ഞു” യുവ കഥാകാരി വ്യക്തമാക്കി. അതിന് ശേഷം അദ്ദേഹവുമായി ഒരു ബന്ധവും ഉണ്ടായിട്ടില്ല. സർക്കാർ ഇതിനെതിരെ ശക്തമായി നടപടിയെടുക്കുമെന്ന് പറഞ്ഞത് കൊണ്ടാണ് ഞാന്‍ ഇപ്പോഴിത് പറയുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Latest News