Yeshudas Back To Kerala : നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം യേശുദാസ് കേരളത്തിലേക്ക് വരുന്നു… വീണ്ടും വേദിയിൽ ​ഗന്ധർവ്വനാദമുയരും

Yeshudas is Back To Kerala from US: 47 വർഷമായി തുടരുന്ന സൂര്യ ഫെസ്റ്റിൽ കഴി‍ഞ്ഞ 4 വർഷമൊഴികെ എല്ലാത്തവണയും ആദ്യം കച്ചേരി നടത്തിയ ചരിത്രമുണ്ട് യേശുദാസിന്. 84–ാം വയസ്സിലും യുഎസിലെ വീട്ടിൽ സംഗീത പരിശീലനം മുടങ്ങാതെ തുടരുകയാണ് അദ്ദേഹം

Yeshudas Back To Kerala : നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം യേശുദാസ് കേരളത്തിലേക്ക് വരുന്നു... വീണ്ടും വേദിയിൽ ​ഗന്ധർവ്വനാദമുയരും
Published: 

18 Aug 2024 12:20 PM

തിരുവനന്തപുരം: വീണ്ടും ഇന്ത്യയിലെ വേദികളിൽ യേശുദാസിന്റെ ശബ്ദമാധുര്യമുയരും. 4 വർഷത്തിനു ശേഷമാണ് വീണ്ടും ഗന്ധർവനാദം സംഗീത വേദികളിലെത്തുന്നത്. കോവിഡിനെ തുടർന്ന് യു എസിൽ കഴിയുന്ന കെ.ജെ.യേശുദാസ് വൈകാതെ ഇന്ത്യയിലെത്തുമെന്നാണ് വിവരം. ഇനി വേദികളിൽ പരിപാടികൾ ചെയ്യുമെന്നാണ് പ്രതീക്ഷ. സൂര്യ ഫെസ്റ്റിവലിലാകും ആദ്യ സംഗീതക്കച്ചേരി എന്നും വിവരമുണ്ട്. ചെന്നൈയിലെ മാർഗഴി ഫെസ്റ്റ് ഉൾപ്പെടെയുള്ള സം​ഗീത പരിപാടികളിലും പതിവായ സംഗീത വേദികളിലെല്ലാം വീണ്ടും പാടാൻ ലക്ഷ്യമിട്ടാണ് എത്തുന്നത് എന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

സൂര്യ ഫെസ്റ്റ് ആരംഭിക്കുന്ന ഒക്ടോബർ ഒന്നിനാണ്. അന്നു തന്നെ യേശുദാസിന്റെ കച്ചേരി ഉണ്ടായിരിക്കുമെന്ന് സൂര്യ കൃഷ്ണമൂർത്തി അറിയിച്ചിട്ടുണ്ട്. 2019 നു ശേഷം യേശുദാസ് ഫെസ്റ്റിന് എത്തിയിട്ടില്ല. കോവിഡിനെ തുടർന്ന് യു എസിൽ തന്നെ തുടരുകയായിരുന്നു അദ്ദേഹം.

ALSO READ – ഉരുള്‍പൊട്ടലില്‍ സര്‍വതും നശിച്ചവര്‍ക്കായി അയച്ചവയില്‍ ഉപയോഗിച്ച അടിവസ്ത്രവും; നീക്കം ചെയ്തത് 85 ടണ്‍ മാലിന്യം

47 വർഷമായി തുടരുന്ന സൂര്യ ഫെസ്റ്റിൽ കഴി‍ഞ്ഞ 4 വർഷമൊഴികെ എല്ലാത്തവണയും ആദ്യം കച്ചേരി നടത്തിയ ചരിത്രമുണ്ട് യേശുദാസിന്. 84–ാം വയസ്സിലും യുഎസിലെ വീട്ടിൽ സംഗീത പരിശീലനം മുടങ്ങാതെ തുടരുകയാണ് അദ്ദേഹം എന്നത് അതിശയിപ്പിക്കുന്ന വസ്തുത തന്നെ. ഇടയ്ക്ക് അവിടത്തെ വേദികളിൽ കച്ചേരി അവതരിപ്പിച്ചിരുന്നു എന്നാണ് വിവരം.

12 വർഷത്തിനു ശേഷം വിദ്യാസാഗറും യേശുദാസും ഒന്നിക്കുമ്പോൾ…

വയനാടിന്റെ കണ്ണീരൊപ്പാൻ വിദ്യാസാഗറും യേശുദാസും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ചേർന്നൊരുക്കുന്ന പാട്ടിലൂടെ വയനാടിന് സഹായം ഒരുക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി 12 വർഷങ്ങൾക്കു ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. വയനാട് ഇതിവൃത്തമാക്കി വരികളുടെ മജീഷ്യൻ റഫീഖ് അഹമ്മദ് രചന നിർവഹിച്ചിരിക്കുന്ന ഗാനത്തിന് വിദ്യാസാഗർ ഈണം നൽകും. അത് യേശുദാസിന്റെ ശബിദത്തിലൂടെ ലോകം കേൾക്കും.

വിദ്യാസാഗറിന്റെ യൂട്യൂബ് ചാനലിൽ പാട്ട് അപ്ലോഡ് ചെയ്യാനാണ് തീരുമാനം. ആ പാട്ടിന് യൂട്യൂബിൽ നിന്നും ലഭിക്കുന്ന വരുമാനം പൂർണമായും വയനാടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനുവേണ്ടി ഉപയോഗിക്കുമെന്ന് വിദ്യാസാഗർ തന്നെ വ്യക്തമാക്കി.

Related Stories
Ahaana Krishna-Nimish Ravi : ഊഹം തെറ്റിയില്ല! നിമിഷിനൊപ്പം രാജസ്ഥാനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് അഹാന! കല്യാണം അടുത്ത വര്‍ഷമോ? താരത്തിന്റെ മറുപടി ഇങ്ങനെ!
Lyca Productions: എമ്പുരാൻ മാത്രമല്ല, ലൈക്കയിൽ വലിയ പ്രശ്നങ്ങൾ വേറെയും; പ്രൊഡക്ഷന് ഷട്ടർ
Sobhana Vettiyar: ‘ആരുമറിയാത്ത എന്നെ ഇവിടം വരെ എത്തിച്ചത് അവനാണ്; നന്ദി അവനോടും ദൈവത്തോടും മാത്രം’; ശ്രീകാന്ത് വെട്ടിയാറിനെക്കുറിച്ച് അമ്മ ശോഭന പറയുന്നു
Sujatha Mohan: അത് കേട്ടതോടെ ഞാന്‍ ഗാനമേളക്കും പാട്ടിനും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയായി: സുജാത മോഹന്‍
L2: Empuraan: എമ്പുരാൻ്റെ വേൾഡ് വൈഡ് റിലീസ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കിയത് ഇവർ
Mammootty Health Update : ‘റംസാനായത് കൊണ്ട് വിശ്രമത്തിലാണ്’; മമ്മൂട്ടിക്ക് ക്യാൻസറാണെന്നുള്ള അഭ്യൂഹങ്ങളെ തള്ളി താരത്തിൻ്റെ ടീം
ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചവര്‍
മോമോസ് കഴിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചോളൂ ഇല്ലെങ്കില്‍
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം