Most Underrated Malayalam Movies In 2024: 2024ൽ വേണ്ടത്ര പരി​ഗണന കിട്ടാതെപോയ ചിത്രങ്ങൾ

Most Underrated Malayalam Movies In 2024 Chart: വ്യത്യസ്തമായ കഥാ സം​ഹാരങ്ങളാണ് മലയാള സിനിമാ പ്രേമികളെ എന്നും ആകർഷിക്കുന്നത്. കഥയും സംവിധാനവും ഛായ​ഗ്രഹണവും എല്ലാ മികച്ചനിന്നിട്ടും മറ്റ് എന്തൊക്കെയോ കാരണങ്ങൾകൊണ്ട് വേണ്ടത്ര പരി​ഗണന കിട്ടാതെപോയ ചില ചിത്രങ്ങളും 2024ൽ പുറത്തിറങ്ങിയിട്ടുണ്ട്.

Most Underrated Malayalam Movies In 2024: 2024ൽ വേണ്ടത്ര പരി​ഗണന കിട്ടാതെപോയ ചിത്രങ്ങൾ

Image Credits: Social Media

Published: 

11 Dec 2024 16:23 PM

2024 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. സിനിമകൾ അത് ഏത് കാലത്തും നമുക്ക് ഒരു വികാരമാണ്. മികച്ച സിനിമകളും അതുപോലെ തന്നെ നമ്മൾ വേണ്ടത്ര ശ്രദ്ധ കൊടുക്കാതെ പോയതുമായ നിരവധി ചിത്രങ്ങളാണ് ഇക്കൊല്ലം റിലീസ് ചെയ്തത്. ചിലത് നമ്മുടെ മനസ്സിനെ ആഴത്തിൽ കീഴടക്കി മറ്റിചിലത് വേണ്ടത്ര അം​ഗീകാരം ലഭിക്കാതെ മാറ്റിനിർത്തപ്പെട്ടു. വ്യത്യസ്തമായ കഥാ സം​ഹാരങ്ങളാണ് മലയാള സിനിമാ പ്രേമികളെ എന്നും ആകർഷിക്കുന്നത്. കഥയും സംവിധാനവും ഛായ​ഗ്രഹണവും എല്ലാ മികച്ചനിന്നിട്ടും മറ്റ് എന്തൊക്കെയോ കാരണങ്ങൾകൊണ്ട് വേണ്ടത്ര പരി​ഗണന കിട്ടാതെപോയ ചില ചിത്രങ്ങളും 2024ൽ പുറത്തിറങ്ങിയിട്ടുണ്ട്. അത്തരത്തിൽ മലയാള സിനിമയിൽ ഈ വർഷം പുറത്തിറങ്ങിയ സിനിമകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

1. ​ഗോളം സിനിമ

കുറ്റവാളിയെ കൊലപ്പെടുത്തുന്നത് ശരിയോ തെറ്റോ എന്ന് ആശയക്കുഴപ്പത്തിൽ സിനിമാ പ്രേക്ഷകരം ചിത്രത്തിലുടനീളം കൊണ്ടെത്തിക്കാൻ കഴിഞ്ഞ മലയാള ചിത്രമാണ് ​ഗോളം. 2024 ജൂൺ ഏഴിനാണ് ചിത്രം തിയറ്ററുകളിൽ റിലീസിനെത്തുന്നത്. രഞ്ജിത്ത് സജീവിനെ നായകനാക്കി സംജാദ് സംവിധാനം ചെയ്ത ചിത്രം പുതിയകാലത്തിൻ്റെ ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ എന്നുതന്നെ പറയാം. രഞ്ജിത്ത് സജീവിനൊപ്പം ദിലീഷ് പോത്തനും സണ്ണി വെയ്നുമാണ് ​ഗോളത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ജീവനക്കാരൻ, തങ്ങളെയും സഹപ്രവർത്തകരെയും രഹസ്യമായും നിയമവിരുദ്ധമായും ചില മരുന്നുകളുടെ പരിശോധനയ്ക്ക് വിധേയമാക്കുകയും.തുടർന്ന് ഈ കുറ്റകൃത്യം മനസ്സിലാക്കിയ ജീവനക്കാർ അവരുടെ ബോസിനെതിരെ പ്രതികാരം ചെയ്യുന്നതുമാണ് കഥ. ഒടുവിൽ അയാളെ അതീവരഹസ്യമായി ഒറ്റനോട്ടത്തിൽ ആർക്കും സംശയം തോന്നാത്ത വിധം ഇവർ കൊലപ്പെടുത്തുന്നു. പിന്നീട് അതെ തുടർന്ന് നടക്കുന്ന അന്വേഷണവും ട്വിസ്റ്റുകളുമാണ് ​ഗോളമെന്ന സസ്പെൻസ് നിറഞ്ഞ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.

2. ലെവൽ ക്രോസ്

ആസിഫ് അലിയെ നായകനാക്കി അമല പോളും ഷറഫുദ്ദീനും പ്രധാന വേഷങ്ങളിൽ എത്തുന്ന ലെവൽ ക്രോസ് ജൂലൈ 26നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. സൈക്കോളജിക്കൽ ത്രില്ലലറാണ് ചിത്രം. വിജനമായ ഒരു പശ്ചാത്തലത്തിൽ ഒറ്റപ്പെട്ടുപോയ റെയിൽവേ ക്രോസിംഗ് ഗാർഡിൻ്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. വിജനമായ മണലാരണ്യമെന്നു തോന്നിക്കുന്ന ആ സ്ഥലത്തിൻ്റെ പേരുപോലും പറയാതെയാണ് ചിത്രം നീങ്ങുന്നത്.

അവിടെ ഒറ്റയ്ക്ക് ജീവിക്കുന്ന രഖു എന്ന വ്യക്തിക്ക് ആകെ കൂട്ട് ഒരു കഴുത മാത്രമാണ്. അതിനിടെ വല്ലപ്പോഴും കടന്നുപോകുന്ന തീവണ്ടി മാത്രമാണ് അയാൾക്ക് അവിടെ വ്യത്യസ്തമായൊരു കാഴ്ച്ച. മറ്റെല്ലാം എന്നും ഒരുപോലെ. അങ്ങനെ ജീവിച്ചുപോവെ അയാളുടെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നു. അതോടെ ചിത്രത്തെ ഇതുവരെ പ്രേക്ഷർ കണ്ട തലത്തിൽ നിന്നും മറ്റൊരു തലത്തിലേക്ക് കൊണ്ടെത്തിക്കാൻ കഥാകൃത്തിന് സാധിച്ചിട്ടുണ്ട്.

3. ഫൂട്ടേജ്

മലയാളത്തിൻ്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ നായികയായി എത്തിയ ചിത്രമാണ് ഫൂട്ടേജ്. ഓ​ഗസ്റ്റ് 23നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിൻ്റെ പേരുപോലെ തന്നെ 2020ൽ നടന്ന ഒരു കൊലക്കേസിലെ തെളിവായി ലഭിച്ച രണ്ട് ഫൂട്ടേജുകൾ കാണിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. ഒരു അപ്പാർട്ട്മെൻ്റിൻ്റെ പശ്ചാതലത്തിലാണ് ചിത്രം മുന്നോട്ടു പോകുന്നത്. കോവിഡ് കാലത്ത് അപ്പാർട്ട്മെൻ്റിൽ കുടുങ്ങിയ ലിവിങ് പാർട്ട്നേഴ്സ് അവരുടെ സ്വകാര്യനിമിഷിങ്ങൾ കാമറയിൽ പകർത്തുകയും പിന്നീട് അടുത്തുള്ള അപ്പാർട്ടുമെൻ്റിലെ ആളുകെ നിരീക്ഷിക്കുയും ചെയ്യുന്നു.

എന്നാൽ വളരെ അപ്രിതീക്ഷിതമായ ചില കാര്യങ്ങൾ അവരുടെ ശ്രദ്ധയിൽപ്പെടുകയും പിന്നിട് അവർ അതിനെ പിന്നാലെ പോകുമ്പോൾ സംഭവിക്കുന്ന ചില അപകടങ്ങളുമാണ് ചിത്രത്തിലുടനീളം പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്നത്. ഇതുവരെ കാണാത്ത വ്യത്യസ്തമായ വേഷത്തിലാണ് മഞ്ജു വാര്യർ ചിത്രത്തിലെത്തുന്നത്. ബോൾഡായ കൈക്കരുത്തുള്ള ഒരു സ്ത്രീയായണ് മഞ്ജു ആരാധകരെ ചിത്രത്തിലൂടെ ഞെട്ടിച്ചിരിക്കുന്നത്.

4. അഞ്ചക്കള്ളകോക്കാൻ

പേരുകേൾക്കുമ്പോൾ ആകെ ഒരു കൺഫ്യൂഷൻ തോന്നും. പേരുപോലെ തന്നെ വ്യത്യസ്തമായൊരു കഥയുമായാണ് അഞ്ചക്കള്ളകോക്കാൻ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. കഴിഞ്ഞ മാർച്ച് 15നാണ് ചിത്രം റിലീസ് ചെയ്തത്. മാസ് എന്റർടെയ്നർ ചിത്രമാണിത്. കാളഹസ്തി എന്ന വ്യത്യസ്തമായൊരു ഗ്രാമത്തിൽ ജീവിക്കുന്ന ചില പച്ചയായ മനുഷ്യരുടെ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. 1986 കാലഘട്ടമാണ് ചിത്രത്തിൽ കാണിക്കുന്നത്. നാട്ടിലെ തിരഞ്ഞെടുപ്പ് ദിവസം വളരെ ശക്തനായ ഒരു ഭൂവുടമയുടെ കൊലപാതകത്തോടെയാണ് സിനിമ ആരംഭിക്കുന്നത്.

കൊലപാതകത്തിൽ പകരം ചോദിക്കാനിറങ്ങിയ മക്കളും കൊലപാതകം അന്വേഷിക്കുന്ന പോലീസുകാരും അങ്ങനെ പോകുന്ന ചിത്രത്തിൻ്റെ കഥ. ആസമയത്താണ് പോലീസ് ജോലിയിൽ ആദ്യമായി പ്രവേശിക്കുന്ന വാസുദേവൻ എത്തുന്നത്. പിന്നിട് അങ്ങോട്ട് ചിത്രത്തിലുടനീളം പ്രേക്ഷകരെ അതിശയിപ്പിക്കുന്ന രം​ഗങ്ങളാണ് കാണാൻ കഴിയുക.

5. സിഐഡി രാമചന്ദ്രൻ റിട്ട. ഐഎസ്

മെയ് 17 ന് തിയറ്ററുകളിൽ റിലീസ് ചെയ്ത കലാഭവൻ ഷാജോൺ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് സിഐഡി രാമചന്ദ്രൻ റിട്ട. ഐഎസ്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന ചിത്രമാണ് സിഐഡി രാമചന്ദ്രൻ റിട്ട. ഐഎസ്. സനൂപ് സത്യനാണ് സംവിധാനം. പൊലീസ് ഡിപ്പാർട്ട്മെൻ്റിനെ, പ്രത്യേകിച്ചും ക്രൈംരംഗത്തെ ഏറെ ഇഷ്ടപ്പെടുന്ന ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. അതിനോടൊപ്പം അല്പം നർമ്മവും ഉദ്വേഗവും കലർത്തിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്.

33 വർഷം പോലീസിലെ ക്രൈംരം​ഗത്ത് പ്രവർത്തിച്ച് റിട്ടയർ ആയ ഒരു പോലീസ് ഉദ്യോ​ഗസ്ഥനും വിരമിക്കലിന് ശേഷവും ഡിപ്പാർട്ട്മെൻ്റ് അദ്ദേഹത്തിൻ്റെ സഹായം തേടുന്നതിലൂടെ ചിത്രം മുന്നോട്ട് പോകുന്നു. എന്നാൽ പിന്നീട് അയാൾ സ്വന്തമായി ഒരു അന്വേഷണ ഏജൻസി ആരംഭിക്കാൻ ഒരുങ്ങുന്നു. അതിലൂടെ ഉരിത്തിരിയുന്ന ചില സംഭവവികാസങ്ങളാണ് തുടർന്ന് ചിത്രത്തിൽ പറയുന്നത്.

6. ഫാമിലി

വിനയ് ഫോർട്ട് കേന്ദ്ര കഥാപാത്രമായെത്തുന്ന ഫാമിലി സംവിധാനം ചെയ്തിരിക്കുന്നത് ഡോൺ പാലത്തറയാണ്. ഫെബ്രുവരി 23നാണ് ചിത്രം റിലീസ് ചെയ്തത്. സോഷ്യൽ ഡ്രാമ വിഭാഗത്തിൽ പെടുന്ന ഈ ചിത്രം 2023 ലെ റോട്ടർഡാം ചലച്ചിത്രോത്സവത്തിൽ വച്ച് പ്രീമിയർ ചെയ്യപ്പെട്ടിട്ടുണ്ട്. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഒരു കേരളീയ ​ഗ്രാമം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൂടാതെ നാട്ടുജീവിതത്തിലെ ചില പരസ്പരവൈരുദ്ധ്യങ്ങളും ചേരുന്നതോടെ വ്യത്യസ്തമായൊരു കഥാരം​ഗത്തേക്ക് ചിത്രം മാറുന്നു.

 

 

 

Related Stories
Rajinikanth Birthday : ആരാധകരുടെ സ്വന്തം തലൈവര്‍ക്ക് ഇന്ന് 74-ാം ജന്മദിനം; ശിവാജി റാവു എങ്ങനെ രജനികാന്തായി ?
Rajinikanth Birthday Special: മലയാള സിനിമയിലും വിസ്മയം തീര്‍ത്ത സൂപ്പര്‍സ്റ്റാര്‍; ഇത് താന്‍ രജനി മാജിക്ക്‌
IFFK: ഇനി സിനി വെെബ്സ് ഒൺലി! ഐഎഫ്എഫ്കെയ്ക്ക് വെള്ളിയാഴ്ച ഔദ്യോ​ഗിക തുടക്കം, ഷബാന ആസ്മിക്ക് ആദരം
Rajinikanth Birthday Special: ജയിലർ 2 മുതൽ കൂലി വരെ…; തലൈവരുടെ വരാനിരിക്കുന്ന സിനികൾ ഏതെല്ലാം
Rajinikanth Birthday Special: ബസ് കണ്ടക്ടറില്‍ നിന്നും സൂപ്പര്‍ സ്റ്റാറിലേക്ക് വളര്‍ന്ന സ്റ്റൈല്‍ മന്നന്‍; അറിയാം രജനികാാന്തിനെ
Kapoor Family Meets PM: ‘മോദി മീറ്റ്സ് കപൂർ’; രാജ് കപൂറെന്ന ഇതിഹാസം: മോദിയുടെ വസതിയിൽ ഒത്തുകൂടി കുടുംബം, ചിത്രങ്ങൾ പങ്കുവച്ച് ആലിയ
ഈ ഭക്ഷണങ്ങൾ ഒരിക്കലും വെറുംവയറ്റിൽ കഴിക്കരുത്!
മുടി വളരാനായി ഷാംപൂ വീട്ടിലുണ്ടാക്കാം
നല്ല ഉറക്കത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം...
കറിവേപ്പ് മരം തഴച്ച് വളരാന്‍ ഇവ മതി