Celebrity Divorces In 2024 : ആരാധകരെ ഞെട്ടിച്ച ജയം രവിയുടെ വിവാഹമോചനം; ഇനി സിംഗിള്‍ മദറെന്ന് നടി ഭാമ; 2024-ൽ താര വിവാഹമോചനം

List Of Celebrity Couples Who Divorced In 2024 : ചിലരുടെ വിവാഹ മോചനം ആരാധകരെയും ഞെട്ടിപ്പിച്ചു. ഇതുവരെ, ഈ വര്‍ഷം നടന്ന താര വിവാഹമോചനം ഏതൊക്കെയാമെന്ന് ഒന്ന് നോക്കാം

Celebrity Divorces In 2024 : ആരാധകരെ ഞെട്ടിച്ച ജയം രവിയുടെ വിവാഹമോചനം; ഇനി സിംഗിള്‍ മദറെന്ന് നടി ഭാമ; 2024-ൽ  താര വിവാഹമോചനം
Updated On: 

09 Dec 2024 16:50 PM

2024 അവസാനത്തോട് അടുക്കുന്നു. 2024 ചില താരങ്ങളെ സംബന്ധിച്ചും പുതിയ ജീവിതത്തിലേക്ക് കടന്ന വര്‍ഷം കൂടിയാണ്. എന്നാൽ മറ്റ് ചില താരങ്ങൾക്ക് അത് വേർപിരിയലിന്റെ കൂടി വർഷമാണ്. ജീവിതത്തിൽ എന്നും കൂടെ വേണമെന്ന് ആ​ഗ്ര​ഹിച്ച് വിവാഹമോചനത്തിലേക്ക് എത്തിയവരുടെ വാർത്ത നാം അറിഞ്ഞതാണ്. ചിലരുടെ വിവാഹ മോചനം ആരാധകരെയും ഞെട്ടിപ്പിച്ചു. ഇതുവരെ, ഈ വര്‍ഷം നടന്ന താര വിവാഹമോചനം ഏതൊക്കെയാമെന്ന് ഒന്ന് നോക്കാം

നടി ഭാമ

മെയ് മാസത്തിലായിരിന്നു നടി ഭാമ വിവാഹ മോചിതയായി എന്ന വാർത്ത വന്നത്. താനിപ്പോള്‍ സിംഗിള്‍ മദര്‍ ആണെന്ന് ഭാമ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞുകൊണ്ടായിരുന്നു വിവാഹമോചന വാർത്ത ആരാധകരുമായി പങ്കുവച്ചത്. 2020 ജനുവരി 30 നായിരുന്നു ഭാമയുടെ വിവാഹം. ബിസിനസുകാരനായ അരുണ്‍ ആയിരുന്നു ഭാമയുടെ ജീവിതപങ്കാളി. അരുണ്‍ ഭാമയുടെ കുടുംബ സുഹൃത്ത് കൂടിയായിരുന്നു. 2021 ലാണ് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്.

എ.ആർ.റഹ്മാൻ- സൈറ

കഴിഞ്ഞ മാസമായിരുന്നു സംഗീതജ്ഞൻ എ.ആർ.റഹ്മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നുവെന്ന വാർത്ത വന്നത്. ഇരുവരും തമ്മിൽ വേർപിരിയുന്നതായി സൈറയുടെ അഭിഭാഷക വന്ദനാ ഷായാണ് ആരാധകരുമായി പങ്കുവച്ചത്. ഇരുവർക്കും ഇടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾക്ക് ഒടുവിലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായിരിക്കുന്നത് എന്നാണ് വന്ദനാ ഷാ പ്രസ്ഥാവനയിൽ പറഞ്ഞത്. തങ്ങളുടെ ബന്ധം 30 വർഷങ്ങൾ പൂർത്തിയാക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാൽ അത് സാധിച്ചില്ലെന്നും വിവാഹമോചനത്തിൽ പ്രതികരിച്ച് താരം എക്സിൽ കുറിച്ചു. വിവാഹജീവിതത്തിലെ 29 വർഷങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് റഹ്മാനും സൈറയും വേർപിരിയാൻ തീരുമാനിച്ചത്. 1995ലാണ് എ.ആർ. റഹ്മാനും ഭാര്യ സൈറയും വിവാഹിതരാകുന്നത്.

എ ആര്‍ റഹ്‌മാനും ഭാര്യയും (Image Credits: TV9 Bangla)

ജയം രവി-ആരതി

ആരാധകരെ ഏറെ ഞെട്ടിപ്പിച്ചുകൊണ്ടായിരുന്നു നടൻ ജയം രവിയുടെ വേർപിരിയൽ വാർത്ത പുറത്ത് വന്നത്.15 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് തമിഴ് നടന്‍ ജയം രവിയും ഭാര്യ ആരതിയും വേര്‍പിരിയാന്‍ തീരുമാനിച്ചത്. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജയം രവി വിവാഹമോചന വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്. ഏറെ നാളായി ഇരുവരും തമ്മില്‍ അകന്നു കഴിയുകയായിരുന്നു. 2009-ലാണ് നിര്‍മാതാവായ സുജാത വിജയകുമാറിന്റെ മകളായ ആരതിയും ജയം രവിയും വിവാഹിതരാകുന്നത്. തമിഴ് സിനിമയില്‍ മുന്‍നിര നടനായി ജയം രവി നിറഞ്ഞു നില്‍ക്കുന്ന സമയത്തായിരുന്നു വിവാഹം. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്.

ധനുഷ്-ഐശ്വര്യ രജനികാന്ത്

ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ കഴിഞ്ഞ മാസമായിരുന്നു നടൻ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും വേർപിരിയുമോയെന്നതിൽ സ്ഥിരീകരണമായത്. ഒരുമിച്ചുള്ള ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന ഇരുകൂട്ടരുടെയും വാദം കേട്ടതിന് ശേഷമാണ് ചെന്നൈ കോടതി വിവാഹമോചനം അനുവദിച്ചത്. മൂന്ന് തവണയാണ് ഇവരുടെ കേസ് കോടതി പരിഗണിച്ചത്. 2022-ലാണ് ധനുഷും ഐശ്വര്യയും വിവാഹ വേര്‍പിരിയുന്നത്. 2004-ലാണ് ധനുഷും രജനികാന്തിന്റെ മകള്‍ ഐശ്വര്യയും തമ്മിലുള്ള വിവാഹം. ചെന്നൈയില്‍ ആര്‍ഭാടത്തോടെയുള്ള റിസപ്ഷനും നടന്നിരുന്നു. യാത്ര, ലിംഗാ എന്നിങ്ങനെ രണ്ട് മക്കളുണ്ട് ഇരുവര്‍ക്കും.

നടൻ ധനുഷ്, സംവിധായിക ഐശ്വര്യ രജനികാന്ത് (Image Credits: Facebook)

സൈന്ധവി- ജി വി പ്രകാശ്

എഴ് മാസം മുൻപായിരുന്നു ​ഗായിക സൈന്ധവിയും സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറും തമ്മിലുള്ള വിവാഹബന്ധം വേർപിരിയുന്നുവെന്ന വാർത്ത വന്നത്. സോഷ്യൽ മീഡിയയിൽ ഇതുസംബന്ധിച്ച് പ്രസ്താവന പങ്കുവെച്ചായിരുന്നു വിവാഹമോചനം പുറത്തുവിട്ടത്. പരസ്പര ബഹുമാനം കാത്തുസൂക്ഷിച്ച് ഞങ്ങൾ ഇരുവരുടെയും മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി വേർപിരിയുന്നുവെന്നാണ് ഇരവരും പങ്കുവെച്ച പ്രസ്താവനകളിൽ പറയുന്നത്. 11 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്. സ്‌കൂൾ കാലം മുതൽ പ്രണയത്തിലായിരുന്ന ജി വി പ്രകാശ് കുമാറും സൈന്ധവിയും 2013 ലാണ് വിവാഹിതരായത്. ഇരുവർക്കും ആവ്‌നി എന്ന് പേരുള്ള മകളുണ്ട്.

സാനിയ മിർസ- ഷുഐബ് മാലിക്ക്

ടെന്നീസ് താരം സാനിയ മിർസയും പാക്ക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും വിവാഹബന്ധം വേർപെടുത്തിയത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇതിനു പിന്നാലെ‌ തന്നെ ഷുഹൈബ് വീണ്ടും വിവാഹിതനായി. 2010ലാണ് പാക് ക്രിക്കറ്റർ ഷോയിബ് മാലിക്കിനെ സാനിയ വിവഹം കഴിക്കുന്നത്. ഇരുവർ‌ക്കും ഇസ്ഹാൻ എന്ന പേരുള്ള ഒരു മകൻ ഉണ്ട്.

ഹാർദിക് പാണ്ഡ്യ- നടാഷ സ്റ്റാൻകോവിച്ച്

ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും സെർബിയൻ മോഡ‍ൽ നടാഷ സ്റ്റാൻകോവിച്ചും വിവാഹ ബന്ധം വേർപെടുത്തിയത് ഈ വർഷം തന്നെയായിരുന്നു. 2020 മേയിലാണ് പാണ്ഡ്യയും നടാഷയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഹിന്ദു, ക്രിസ്റ്റ്യൻ രീതിയിൽ ഇരുവരും ഒരിക്കൽ കൂടി വിവാഹം കഴിച്ചു. ഇരുവർക്കും അഗസ്ത്യ എന്ന് പേരുള്ള ഒരു മകൻ ഉണ്ട്.

Related Stories
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ