WCC Supports Honey Rose : അമ്മയ്ക്ക് പിന്നാലെ ഹണി റോസിന് പിന്തുണ പ്രഖ്യാപിച്ച് ഡബ്ല്യുസിസിയും; അവള്‍ക്കൊപ്പമെന്ന് കുറിപ്പ്; കൂടുതല്‍ പേര്‍ കുടുങ്ങും

Honey Rose Complaint Againt Boby Chemmanur : ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂരിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ബിഎൻഎസ് 75 (4) വകുപ്പും ഐടി ആക്ടിലെ 67–ാം വകുപ്പും ചുമത്തിയാണ് കേസെടുത്തത്. മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ബോബിയുടെ വിശദീകരണം. ഹണി റോസിന് വിഷമമുണ്ടായതില്‍ ഖേദമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

WCC Supports Honey Rose : അമ്മയ്ക്ക് പിന്നാലെ ഹണി റോസിന് പിന്തുണ പ്രഖ്യാപിച്ച് ഡബ്ല്യുസിസിയും; അവള്‍ക്കൊപ്പമെന്ന് കുറിപ്പ്; കൂടുതല്‍ പേര്‍ കുടുങ്ങും

ഹണി റോസ്‌

Updated On: 

08 Jan 2025 12:14 PM

ടി ഹണി റോസിന് പിന്തുണയറിയിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). അവള്‍ക്കൊപ്പമെന്ന ഹാഷ്ടാഗോടെ ഹണി റോസിന്റെ കുറിപ്പ് പങ്കുവച്ചാണ് ഡബ്ല്യുസിസി പിന്തുണ പ്രഖ്യാപിച്ചത്. ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് താന്‍ പൊതുവേദിയിൽ എത്തിയിട്ടില്ലെന്നും ഓരോരുത്തരും അവരവരുടെ ചിന്തകൾ അനുസരിച്ച് സ്വയം നിയമസംഹിതകൾ സൃഷ്ടിക്കുന്നതിൽ താന്‍ ഉത്തരവാദിയല്ലെന്നും വ്യക്തമാക്കി ഹണി സമൂഹമാധ്യമത്തിലിട്ട കുറിപ്പാണ് ഡബ്ല്യുസിസി പങ്കുവച്ചത്.

ഒരു അഭിനേത്രി എന്ന നിലയിൽ വിളിക്കുന്ന ചടങ്ങുകൾക്ക് പോകുന്നത് തന്റെ ജോലിയുടെ ഭാഗമാണെന്നും താരം പ്രതികരിച്ചിരുന്നു. വസ്ത്രധാരണത്തെക്കുറിച്ചോ തന്നെക്കുറിച്ചോ ക്രിയാത്മകമായോ സർഗാത്മകമായോ വിമർശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും വിരോധമോ പരാതിയോ ഇല്ലെന്നും, എന്നാല്‍ അത്തരം പരാമർശങ്ങൾക്കും ആംഗ്യങ്ങള്‍ക്കും നിയന്ത്രണം വേണമെന്ന് വിശ്വസിക്കുന്നുവെന്നും ഹണി പറഞ്ഞു.

”വിമർശനങ്ങളിൽ അസഭ്യഅശ്ലീലപരാമർശങ്ങൾ ഉണ്ടെങ്കിൽ ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് ഞാൻ നിങ്ങളുടെ നേരെ വരും. ഒരിക്കൽ കൂടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ നിങ്ങളോട് ഇതേ അവസ്ഥയിൽ കടന്നു പോകുന്ന എല്ലാ സ്ത്രീകൾക്കും ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു”-ഹണി റോസ് പറഞ്ഞു.

Read Also : ഹണിക്ക് വിഷമം തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു’; ബോബി ചെമ്മണ്ണൂർ

ഇതിന് പിന്നാലെ വ്യവസായി ബോബി ചെമ്മണൂര്‍ തനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തതായി വ്യക്തമാക്കി മറ്റൊരു കുറിപ്പും നടി പങ്കുവച്ചിരുന്നു. ബോബി ചെമ്മണൂരിന്റെ മാനസികനിലയുള്ള കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെ ഉണ്ടാകുമെന്നും ഹണി വ്യക്തമാക്കി. താങ്കള്‍ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂവെന്നും ഹണി ബോബിയോട് പറഞ്ഞു.

പിന്തുണയറിയിച്ച് അമ്മയും

ഹണി റോസിന് താരസംഘടന അമ്മയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഹണി റോസിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുവാനും, അതുവഴി സ്ത്രീത്വത്തെയും, അവരുടെ തൊഴിലിനേയും, അപഹസിക്കുവാനും ചിലർ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളെ അപലപിക്കുന്നുവെന്ന് അമ്മ വ്യക്തമാക്കി. ഹണി റോസ് നടത്തുന്ന എല്ലാ വിധ നിയമപ്പോരാട്ടങ്ങൾക്കും പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും, എല്ലാവിധ നിയമസഹായം നൽകുവാൻ ഒരുക്കമാണെന്നും അമ്മ അഡ്‌ഹോക്ക് കമ്മിറ്റി അറിയിച്ചു.

ബോബി ചെമ്മണൂരിനെതിരെ കേസ്‌

ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂരിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ബിഎൻഎസ് 75 (4) വകുപ്പും ഐടി ആക്ടിലെ 67–ാം വകുപ്പും ചുമത്തിയാണ് കേസെടുത്തത്. മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ബോബിയുടെ വിശദീകരണം. ഹണി റോസിന് വിഷമമുണ്ടായതില്‍ ഖേദമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ മോശം പരാമര്‍ശം നടത്തിയ മറ്റുള്ളവര്‍ക്കെതിരെയും ഉടന്‍ പരാതി നല്‍കാനാണ് ഹണിയുടെ തീരുമാനം. നേരത്തെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് 30 പേര്‍ക്കെതിരെ കേസെടുക്കുകയും, ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് അഭ്യൂഹമുണ്ട്.

Related Stories
Lyca Productions: എമ്പുരാൻ മാത്രമല്ല, ലൈക്കയിൽ വലിയ പ്രശ്നങ്ങൾ വേറെയും; പ്രൊഡക്ഷന് ഷട്ടർ
Sobhana Vettiyar: ‘ആരുമറിയാത്ത എന്നെ ഇവിടം വരെ എത്തിച്ചത് അവനാണ്; നന്ദി അവനോടും ദൈവത്തോടും മാത്രം’; ശ്രീകാന്ത് വെട്ടിയാറിനെക്കുറിച്ച് അമ്മ ശോഭന പറയുന്നു
Sujatha Mohan: അത് കേട്ടതോടെ ഞാന്‍ ഗാനമേളക്കും പാട്ടിനും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയായി: സുജാത മോഹന്‍
L2: Empuraan: എമ്പുരാൻ്റെ വേൾഡ് വൈഡ് റിലീസ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കിയത് ഇവർ
Mammootty Health Update : ‘റംസാനായത് കൊണ്ട് വിശ്രമത്തിലാണ്’; മമ്മൂട്ടിക്ക് ക്യാൻസറാണെന്നുള്ള അഭ്യൂഹങ്ങളെ തള്ളി താരത്തിൻ്റെ ടീം
AR Rahman: റഹ്മാന് നിർജലീകരണത്തെ തുടർന്നുള്ള ആരോ​ഗ്യപ്രശ്നം; ആശുപത്രി വിട്ടു
മോമോസ് കഴിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചോളൂ ഇല്ലെങ്കില്‍
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?