WCC: ‘സുരക്ഷിതമായ തൊഴിൽ ഇടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം’; കുറിപ്പ് പങ്കുവച്ച് ഡബ്ല്യൂസിസി
'മാറ്റം അനിവാര്യം' എന്ന ഹാഷ്ടാഗോടെ പങ്കുവച്ച പോസ്റ്റിൽ പറയുന്നതിങ്ങനെ: "നോ എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്- അത് നിങ്ങളുടെ തെറ്റല്ല. അതെല്ലാം ഉള്ള സ്ത്രീകളോട്- സുരക്ഷിതമായ തൊഴിൽ ഇടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം". ഇതിനു പിന്നാലെ നിരവധി പേരാണ് പോസ്റ്റ് പിന്തുണച്ച് എത്തുന്നത്.
മലയാള സിനിമ മേഖലയിലെ സ്ത്രീകൾ നേരിട്ട പ്രശ്നങ്ങളും ചൂഷണങ്ങളും തുറന്നുകാട്ടുന്നതായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. ഏറെ കാലത്തെ നിയമ പോരാട്ടങ്ങൾക്ക് ശേഷം പുറത്തിറങ്ങിയ റിപ്പോർട്ട് മലയാള സിനിമയെ ആകെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. നിരവധി അഭിനേത്രികളാണ് നടന്മാർക്കെതിരെ ആരോപണങ്ങളുമായി എത്തുന്നത്. പലർക്കും സിനിമ മേഖലയിൽ നേരിടേണ്ടി വന്നത് മാനസികവും ശാരീരകവുമായ പീഡനങ്ങളായിരുന്നു. സംഭവത്തിൽ പ്രമുഖ താരങ്ങളായ സിദ്ദിഖ്, മുകേഷ്, ബാബു രാജ്, ജയസൂര്യ, മണിയൻ പിള്ള രാജു, ഇടവേള ബാബു തുടങ്ങിയ താരങ്ങളുടെ മുഖംമൂടികളാണ് അഴിഞ്ഞുവീണത്. ഈ പശ്ചാത്തലത്തിൽ വുമൺ ഇൻ സിനിമ കളക്ടീവ്(ഡബ്യൂസിസി) സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് സൈബർ ലോകത്ത് ശ്രദ്ധനേടുന്നത്.
‘മാറ്റം അനിവാര്യം’ എന്ന ഹാഷ്ടാഗോടെ പങ്കുവച്ച പോസ്റ്റിൽ പറയുന്നതിങ്ങനെ: “നോ എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്- അത് നിങ്ങളുടെ തെറ്റല്ല. അതെല്ലാം ഉള്ള സ്ത്രീകളോട്- സുരക്ഷിതമായ തൊഴിൽ ഇടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം”. ഇതിനു പിന്നാലെ നിരവധി പേരാണ് പോസ്റ്റ് പിന്തുണച്ച് എത്തുന്നത്. ‘മാറ്റം’ അത് കൂടിയേ തീരൂ, ഡബ്ല്യൂസിസിയുടെ പോരാട്ടം തുടരുക എന്നീങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെടുന്നത്.
അതേസമയം ആരോപണങ്ങൾക്ക് വിധേയരാകുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഇതുവരെ പത്തിൽ അധികം പേരുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവന്നത് മുതൽ ആരോക്കെയാണ് ഈ പട്ടികയിൽ എന്നതരത്തിലുള്ള ചർച്ചകൾ സജീവമായിരുന്നു. ഇതിനിടെയിലാണ് ആദ്യ ദിവസം തന്നെ നടൻ സിദ്ദിഖിനെതിരെയും എഴുത്തുകാരനും സംവിധായകനും ചലച്ചിത്ര അക്കാദമി അധ്യക്ഷനുമായ രഞ്ജിത്തിനെതിരെയും ആരോപണം ഉയരുന്നത്. ഇതിനു പിന്നാലെ ഇരുവരും തങ്ങളുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് രാജിവച്ച് മാറിനിൽക്കുകയായിരുന്നു. രഞ്ജിത്തിൽ നിന്ന് തനിക്ക് നേരെ പീഡന ശ്രമമുണ്ടായെന്ന് വെളിപ്പെടുത്തി കൊണ്ട് ആദ്യ ബംഗാളി നടിയുടെ ആരോപണമാണ് തുടക്കം. രക്ഷപ്പെടാനായി സംവിധായകന്റെ മുറിയിൽ നിന്ന് ഇറങ്ങി ഓടേണ്ടി വന്നെന്നും കേരളത്തെ കുറിച്ച് ഓർക്കുമ്പോഴെല്ലാം ആ ദുരനുഭവം മനസിലേക്ക് ഓടി വരികയാണെന്നും നടി തുറന്നു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അമ്മ ജനറല്‍ സെക്രട്ടറി നടൻ സിദ്ദിഖിനെതിരെ ആരാപണവുമായി ഒരു യുവനടി രംഗത്ത് എത്തുന്നത്. 2016 ല്‍ പ്രായപൂര്‍ത്തിയാകും മുന്‍പ് പീഡിപ്പിച്ചുവെന്നാണ് യുവ നടിയുടെ ആരോപണം. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ പട്ടികയിലെ പേരുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ പട്ടികയിലെ പേരുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. പുതിയതായി താരസംഘടനയായ അമ്മയുടെ ജോയിൻ്റ് സെക്രട്ടറിയായ നടൻ ബാബുരാജ്, നടൻ ഷൈൻ ടോം ചാക്കോ, സംവിധായകൻ ശ്രീകുമാർ മേനോൻ, ജയസൂര്യ എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്.