5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

WCC: ‘ഇനി ഞങ്ങൾക്കെതിരായ സൈബർ അറ്റാക്കിന്റെ കാലമാണ്; നിയമപരമായി മുന്നോട്ടു പോകും’; ഡബ്ല്യൂ.സി.സി

ഇതിനായി വ്യാജ അക്കൗണ്ടുകള്‍ കൂട്ടമായി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും, പ്രതികരിക്കുന്ന സ്‌ത്രീകളെ മാനസികമായി തകര്‍ക്കുകയാണ് പുരുഷാധിപത്യത്തിന്‍റെ പ്രവണതയെന്നും ഡബ്ല്യൂസിസി കുറിച്ചു

WCC: ‘ഇനി ഞങ്ങൾക്കെതിരായ സൈബർ അറ്റാക്കിന്റെ കാലമാണ്; നിയമപരമായി മുന്നോട്ടു പോകും’; ഡബ്ല്യൂ.സി.സി
sarika-kp
Sarika KP | Published: 04 Sep 2024 14:50 PM

ഹേമ കമിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ തങ്ങളക്കെതിരായി സൈബർ‌ ആക്രമണത്തിന്റെ കാലമെന്ന് ഡബ്ല്യൂ.സി.സി. ഇതിനായി ഫേക്ക് ഐഡികൾ കൂട്ടമായി ഉണ്ടാക്കിയിരിക്കുകയാണെന്നും ഇതിനെയൊക്കെ നിയമപരമായി നേരിട്ടു കൊണ്ടു തന്നെ ഞങ്ങൾ മുന്നോട്ട് പോകുമെന്നും ഇവർ പറഞ്ഞു. പ്രതികരിക്കുന്ന സ്‌ത്രീകളെ മാനസികമായി തകര്‍ക്കുകയാണ് പുരുഷാധിപത്യത്തിന്‍റെ പ്രവണതയെന്നും ഡബ്ല്യൂസിസി കുറിച്ചു സോഷ്യൽ മീഡയയിലൂടെയായിരുന്നു പ്രതികരണം. സ്വന്തം അവസ്ഥ വ്യക്‌തമാക്കാൻ കഴിയുന്ന ഇര അന്നുതൊട്ട് ഒരു ഇരയേ അല്ല. അവൻ അല്ലെങ്കിൽ അവൾ ഒരു ഭീഷണിയാകുന്നു. എന്ന ജെയിംസ് ബാൾഡ് വിന്നിന്റെ വാചകങ്ങളോട് കൂടിയാണ് കുറിപ്പ് ആരംഭിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
നാലര വർഷം നീണ്ട ശ്രമങ്ങൾക്ക് ശേഷം പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമാ രംഗത്ത് നിലനിൽക്കുന്ന തൊഴിൽഘടനയെ കുറിച്ച് ഒട്ടനവധി പരാതികളും പ്രശ്‌നങ്ങളും ഉന്നയിച്ചിട്ടുണ്ട്. അതിൽ ലൈംഗിക ആരോപണവും പറയുന്നുണ്ട്. ജോലി ചെയ്യാനുള്ള അവസരത്തിനും, ജോലി സ്ഥലത്ത് സ്ത്രീയുടെ അന്തസ്സ് സംരക്ഷിക്കാനും, തൊഴിലിടത്ത് സ്ത്രീക്കു കൂടി അനുകൂലമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്. യാതൊരു പിന്തുണയുമില്ലാതെ തങ്ങളുടെ തൊഴിലിടത്തെ പ്രശ്‌നങ്ങൾ തുറന്നു പറഞ്ഞ്, പൊതുമധ്യത്തിൽ ശക്തരായി നിൽക്കുന്ന സ്ത്രീകൾക്കെല്ലാം ഞങ്ങളുടെ അഭിവാദ്യങ്ങൾ.

റിപ്പോർട്ട് കേരളത്തിലും പുറത്തും ഒട്ടേറെ അനുരണനങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കയാണ്. എന്നാൽ റിപ്പോർട്ട് പുറത്ത് വന്നപ്പോൾ സന്തോഷവും പിന്തുണയും അറിയിച്ചവർക്കായി പറയുകയാണ്. ഇനി ഞങ്ങൾക്കെതിരായ സൈബർ അറ്റാക്കിൻ്റെ കാലമാണ്. ഫേക്ക് ഐഡികൾ കൂട്ടമായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. പ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തകർക്കാനായി പുരുഷാധിപത്യ സമൂഹം എല്ലാ കാലത്തും ചെയ്യാറുള്ള കാര്യങ്ങളാണ് വ്യക്തിഹത്യകൾ. അതിനെ നിയമപരമായി നേരിട്ടു കൊണ്ടു തന്നെ ഞങ്ങൾ മുന്നോട്ടു പോകും.നേരത്തെ വന്ന സൈബർ അറ്റാക്കുകളുടെ തീയിൽ വാടാതെ പിടിച്ചു നിന്ന ഞങ്ങൾക്ക് നന്ദി പറയേണ്ടതും അവരോടു തന്നെയാണ്. ഞങ്ങളെ കൂടുതൽ ശക്തരാക്കിയതിന്, ഇനിയും ശക്തരാക്കുന്നതിന്!

Also read-Rima Kallingal : ഗായിക സുചിത്രയുടെ മയക്കുമരുന്ന് പാർട്ടി ആരോപണം; മറുപടിയുമായി റിമ കല്ലിങ്കൽ, കേസ് കൊടുക്കുമെന്നും നടി

അതേസമയം കഴിഞ്ഞ ദിവസം തൊഴിലിടത്തെ ചൂഷണങ്ങള്‍ മനോധൈര്യത്തോടെ വെളിപ്പെടുത്താന്‍ സിനിമ രംഗത്തെ സ്‌ത്രീകള്‍ മുന്നോട്ടുവന്നെന്ന് പറഞ്ഞുകൊണ്ട് ഡബ്ല്യൂസിസി ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ലൈംഗികാതിക്രമങ്ങള്‍ പോലെ ഗൗരവമുള്ളതാണ് തൊഴിലിടത്തെ ലിംഗ വിവേചനമെന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് ഡബ്ല്യൂസിസി പോസ്‌റ്റ് പങ്കുവച്ചത്. ചലച്ചിത്ര രംഗത്തെ വിവേചനങ്ങള്‍ ഇല്ലാതാക്കാന്‍ സുതാര്യവും സുസ്ഥിരവുമായ സംവിധാനം ഉണ്ടാവേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് ഓര്‍മ്മപ്പെടുത്തുന്നു. തൊഴിലിടത്തില്‍ പുലരേണ്ട ലിംഗ സമത്വത്തിനായി സര്‍ക്കാരും സംഘടനകളും ഉത്തരവാദിത്വത്തോടെ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. നമുക്ക് നമ്മുടെ വ്യവസായം നമ്മുടെ തൊഴിലിടം പുനര്‍നിര്‍മിക്കാം എന്നായിരുന്നു ഡബ്ല്യൂസിസി കുറിച്ചത്.