5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Girija Shettar : വന്ദനത്തിലെ ഗാഥ; ബോളിവുഡിൽ നായികയായി അവസരം ലഭിച്ചിട്ടും വേണ്ടയെന്ന് വെച്ച് ലണ്ടണിലേക്ക് പോയ ഗിരിജ ഷെട്ടാർ

Why Actress Girija Shettar Left Film Career : ദക്ഷിണേന്ത്യൻ സിനിമകളിൽ സജീവമാകുമ്പോൾ തന്നെ ഗിരിജ ഷെട്ടാറിന് ബോളിവുഡിൽ നിന്നും വിളി വന്നു. എന്നാൽ ഗിരിജ ഷൂട്ടിങ്ങിനടയിൽ വെച്ച് തന്നെ സിനിമ ജീവിതം വേണ്ടെന്ന് വെക്കുകയായിരുന്നു.

Girija Shettar : വന്ദനത്തിലെ ഗാഥ; ബോളിവുഡിൽ നായികയായി അവസരം ലഭിച്ചിട്ടും വേണ്ടയെന്ന് വെച്ച് ലണ്ടണിലേക്ക് പോയ ഗിരിജ ഷെട്ടാർ
Girija ShettarImage Credit source: Girija Shettar Instagram
jenish-thomas
Jenish Thomas | Published: 09 Jan 2025 21:50 PM

ഐ ലവ് ഗാഥ ജാം എന്ന പറയാത്ത 80, 90 കാലഘട്ടങ്ങളിൽ ജനിച്ച മലയാളികൾ ഇല്ല. അത്രത്തോളമായിരുന്നു വന്ദനം എന്ന സിനിമയിലൂടെ ഗാഥ എന്ന കഥാപാത്രം മലയാളികളിലേക്ക് ഇറങ്ങി ചെന്നത്. ഒട്ടും മലയാളത്വമില്ലാത്ത ഒരു നടിയെ വെച്ച് പ്രിയദർശൻ ഗാഥയെ അവതരിപ്പിച്ചപ്പോൾ മലയാളികൾ എങ്ങനെയോ എവിടെയോ ആ നടിയെ ഹൃദയം കൊണ്ട് സ്വീകരിച്ചു. പക്ഷെ കണ്ട് കൊതി തീരും മുമ്പ് ഗാഥയെ അവതരിപ്പിച്ച ഗിരിജ ഷെട്ടാർ (Girija Shettar) തൻ്റെ ജീവിതം മൂടികെട്ടിവെച്ചു.

മണിരത്നത്തിൻ്റെ കണ്ടുപ്പിടുത്തം

മണിരത്നം ഒരുക്കിയ തെലുങ്ക് ചിത്രം ഗീതാജ്ഞലിയിലൂടെയാണ് ഗിരിജ ഷെട്ടാർ അഭിനയത്തിലേക്ക് കടന്നുവരുന്നത്. കന്നഡികയായ അച്ഛൻ്റെയും ബ്രിട്ടീഷുകാരിയായ അമ്മയുടെ മകളായി ബ്രിട്ടണിൽ ജനിച്ച താരം ഭരതനാട്യം പഠിക്കാനായി ഇന്ത്യയിലേക്ക് വന്നപ്പോഴാണ് മണിരത്നം ഗിരിജയെ സിനിമയിലേക്കെത്തിക്കുന്നത്. നാഗാർജുനയുടെ നായികയായി എത്തിയ ഗിരിജയ്ക്ക് ഗീതാജ്ഞലിയിലൂടെ വില ഫെയിം ലഭിക്കുകയും ചെയ്തു. തുടർന്ന ഗിരിജയെ പ്രിയദർശൻ മലയാളത്തിലേക്ക് അവതരിപ്പിക്കുന്നത്.

ALSO READ : Actress Chithra : കരിയറിൽ കത്തി നിൽക്കുമ്പോൾ വിവാഹം, എന്നാൽ വീണ്ടും സജീവമാകുന്നതിനിടെ അപ്രതീക്ഷിത വിയോഗം; നടി ചിത്രയ്ക്ക് സംഭവിച്ചത്

മലയാളികൾക്ക് പ്രിയങ്കരിയായ താരം വന്ദനത്തിന് പുറമെ മറ്റൊരു ചിത്രത്തിലും പിന്നീട് കണ്ടിട്ടില്ല. 80കളുടെ അവസാനവും 90കളിലും റിലീസായി റിപ്പീറ്റ് വാല്യൂയുള്ള ചിത്രങ്ങളിൽ ഒന്നാണ് വന്ദനം. അതിൽ ഐ ലവ് ഗാഥ ജാം, ഐ ലവ് യു പറയിപ്പിക്കുന്ന സീനും മലയാളികൾക്ക് നൊസ്റ്റാൾജിയ നൽകുന്നതാണ്. വന്ദനത്തിൽ ഗാഥയായി എത്താൻ സാധിച്ചത് ഒരു വലിയ ഭാഗ്യമായിട്ടാണ് താൻ കാണുന്നത് എന്നാണ് ഒരിക്കൽ ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗിരിജ പറഞ്ഞത്.

മികച്ച ഓഫർ ലഭിച്ചു പിന്നാലെ പടി ഇറക്കം

വന്ദനത്തിന് ശേഷം ബോളിവുഡിലും ഒപ്പം തെലുങ്കിൽ നിന്നും ഗിരിജയ്ക്ക് മികച്ച ഓഫർ ലഭിച്ചു. രണ്ടിലും ആദ്യം കരാർ ഒപ്പിട്ടെങ്കിലും ബോളിവുഡ് ചിത്രത്തിൽ നിന്നും ചിത്രീകരണത്തിനിടെ ഗിരിജ പിൻവാങ്ങി. തെലുങ്കിൽ റൊമാൻ്റിക് ചിത്രമായ ഹൃദയാജ്ഞലി പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ പിന്നീട് യാതൊരു കാരണവുമില്ലാതെ സിനിമയിൽ നിന്നും ഗിരിജ അകലം പാലിച്ചു. തൻ്റെ വ്യക്തപരമായ ആവശ്യങ്ങൾക്ക് വേണ്ടി സിനിമ ജീവിതം അന്ന് വേണ്ടെന്ന വെച്ചതും, അതിൽ തനിക്കിപ്പോൾ കുറ്റബോധമുണ്ടെന്നായിരുന്നു പിന്നീട് പല അഭിമുഖങ്ങളിൽ ഗിരിജ വ്യക്തമാക്കിട്ടുള്ളത്.

ഗിരിജ എവിടെയായിരുന്നു

സിനിമ ജീവിതം ഉപേക്ഷിച്ച് നടി ഉടൻ ലണ്ടണിലേക്ക് തിരികെ പോകുകയായിരുന്നു. ലണ്ടനിലേക്ക് തിരികെ പോയതോടെ ഗിരിജ തൻ്റെ പഠനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. യോഗ ഫിലോസഫിയിൽ ഡോക്ടറേറ്റ് നേടിയ താരം ആത്മീയ ജീവതത്തിലേക്ക് നീങ്ങി. ഈ കാലയളവിലാണ് പുതുച്ചേരിയിലെ ഓർബിന്ധോയിൽ പ്രവർത്തിച്ചത്.

തിരിച്ചുവരവ്

സിനിമകളിൽ നിന്നും വിട്ട് നിന്നെങ്കിലും ഗിരിജ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ ഏകദേശം 30 വർഷങ്ങൾക്ക് ശേഷം ഗിരിജ സിനിമ മേഖലയിൽ തിരിച്ചു വന്നിരിക്കുകയാണ്. കന്നഡ ചിത്രം ഇബ്ബാനി തബ്ബിഡ ഇല്ലയലി എന്ന സിനിമയിലൂടെ ഗിരിജ സിനിമയിലേക്ക് തിരികെ വന്നിരിക്കുന്നത്. രക്ഷിത് ഷെട്ടി നിർമിച്ച ചിത്രത്തിൽ സിംഗിൾ മദറായ കഥാപാത്രത്തെയാണ് ഗിരിജ അവതരിപ്പിച്ചത്. ചിത്രം സെപ്റ്റംബറിൽ തിയറ്ററുകളിൽ എത്തുകയും ചെയ്തു.