Mithra Kurian : നയന്‍താരയുടെ ബന്ധു, കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച കേസിൽ പ്രതി; സിനിമയിൽ ദിലീപിനെ തട്ടിയെടുത്ത മിത്ര കുര്യൻ
Mithra Kurian Cinema Career And Disappear : ബോഡിഗാർഡിന് മുമ്പ് മിത്ര കുര്യന് നായിക പ്രധാന്യമുള്ള വേഷങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും കൂടുതൽ ശ്രദ്ധ ലഭിച്ച തുടങ്ങിയത് ദിലീപ് ചിത്രത്തിലൂടെ തന്നെയാണ്. എന്നാൽ വിവാഹത്തിന് ശേഷം, മറ്റുള്ള നടിമാരെ പോലെ മിത്രയ്ക്കും സിനിമജീവിതം അവസാനിപ്പിക്കേണ്ടി വന്നു.
സിദ്ധഖ് ചിത്രം ബോഡിഗാർഡ് തുടക്കം മുതൽ അവസാനം വരെ ഒരു ദിലീപ്-നയൻതാര സിനിമയായി നിറഞ്ഞ നിൽക്കുന്നതായിരുന്നു. എന്നാൽ ക്ലൈമാക്സിൽ സിദ്ധിഖ് കൊണ്ടുവന്ന വമ്പൻ ട്വിസ്റ്റ് പ്രേക്ഷകരിൽ സിനിമയിലെ നായകനും നായികയ്ക്കുമൊപ്പം മിത്ര കുര്യൻ (Mithra Kurian) എന്ന നടിയും കൂടി സംവിധായകൻ രജിസ്റ്റർ ചെയ്യിപ്പിച്ചു. അതുവരെ നായികയുടെ വാലായി നടന്ന സഹനടി, ഒരു പ്രതിനായികയായി മാറിയ കഥസന്ദർഭമായിരുന്നു ആ ചിത്രലുണ്ടായിരുന്നത്. തമിഴിലേക്ക് മൊഴിമാറ്റിയപ്പോഴും പ്രതിനായിക കഥാപാത്രത്തെ അവതരിപ്പിച്ചത് മിത്ര തന്നെയായിരുന്നു. അങ്ങനെ ഒരൊറ്റ ചിത്രം കൊണ്ട് മിത്ര കുര്യൻ എന്ന നായിക നടിക്ക് ജന്മം കൊള്ളുകയായിരുന്നു അന്ന് അവിടെ. എന്നാൽ പതിവ് പല്ലവി, വിവാഹം കുടുംബജീവിതം മറ്റൊരുള്ളവരെ പോലെ മിത്രയ്ക്കും വെള്ളിത്തിരയോട് വിട പറയേണ്ടി വന്നു!
സൈഡ് റോൾ വേഷങ്ങളിലൂടെ തന്നെയാണ് മിത്ര തൻ്റെ കരിയർ ആരംഭിക്കുന്നത്. ഫാസിൽ ചിത്രം വിസ്മയത്തുമ്പത്ത്, മയൂഖം, സിദ്ധിഖിൻ്റെ തമിഴ് ചിത്രം സാധു മിറാണ്ട തുടങ്ങിയ സിനിമകളിൽ എല്ലാം അനിയത്തി, നായികയുടെ സുഹൃത്ത് എന്നീ വേഷങ്ങളിലായിരുന്നു മിത്ര സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ വി.കെ പ്രകാശ് ഒരുക്കിയ ഗുലുമാൽ എന്ന ചിത്രത്തിൽ നായിക പ്രാധാന്യമുള്ള വേഷം മിത്രയ്ക്ക് ലഭിച്ചിരുന്നു. പക്ഷെ മിത്രയുടെ കരിയറിൽ വലിയ ഒരു മാറ്റമുണ്ടാകുന്നത് ബോഡിഗാർഡ് എന്ന ചിത്രത്തിൽ അവതരിപ്പിച്ച പ്രതിനായിക വേഷത്തിലൂടെയാണ്.
ALSO READ : Karthika Mathew : പൈനാപ്പിൾ പെണ്ണേ…! അന്ന് പൃഥ്വിക്കൊപ്പം തകർത്താടിയ താരം; ഇന്ന് മൂന്ന് മക്കളുടെ അമ്മ
പക്ഷെ ക്ലെച്ചു പിടിച്ചില്ല
ബോഡിഗാർഡിലൂടെയും അതിൻ്റെ തമിഴ് പതിപ്പായ വിജയിയുടെ കാവലനിലൂടെയും ശ്രദ്ധേയയായെങ്കിലും മിത്രയ്ക്ക് ഒരു മികച്ച സിനിമ കരിയർ പടുത്തുയർത്താൻ സാധിച്ചില്ല. നടിക്ക് ഫെയിം നൽകി കൊടുത്ത സേതുലക്ഷ്മി കഥാപാത്രത്തിന് മുകളിൽ അവതരിപ്പിക്കാൻ തക്ക മറ്റൊരു വേഷം മിത്രയ്ക്ക് പിന്നീട് ലഭിച്ചില്ല. മലയാളത്തിലും തമിഴിലും അവസരങ്ങൾ മാറി ഉപയോഗിച്ചെങ്കിലും ഒരു മാർക്കറ്റോ പേരോ ഉണ്ടാക്കിയെടുക്കാൻ മിത്രയ്ക്ക് സാധിച്ചില്ല. ഏറ്റവും ഒടുവിൽ കരിയറിൽ ഒരു ബ്രേക്ക് ത്രൂ ഉണ്ടാക്കി നൽകിയ സിദ്ധിഖിൻ്റെ ചിത്രമായ ലേഡീസ് ആൻഡ് ജൻ്റിൽമാനിൽ നായിക പ്രാധാന്യമുള്ള കഥാപാത്രത്തെ മിത്ര അവതരിപ്പിച്ചു. പക്ഷെ ആ മോഹൻലാൽ ചിത്രം ബോക്സ്ഓഫീസിൽ തകർന്നടിഞ്ഞപ്പോൾ മിത്രയുടെ സിനിമ കരിയറിനും അവിടെ അന്ത്യം കുറിച്ചു.
വിവാഹവും സിനിമയോടുള്ള വിട പറച്ചിലും
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ സംഗീത സംവിധായകൻ വില്യം ഫ്രാൻസിസുമായി 2015ലാണ് മിത്ര വിവാഹിതയാകുന്നത്. അപ്പോഴേക്കും മിത്രയുടെ സിനിമ ജീവിതം ഏറെ കുറെ അവസാനിച്ചിരുന്നു. എന്നാൽ ബിഗ് സ്ക്രീനോട് വിട പറഞ്ഞെങ്കിലും മിനി സ്ക്രീനിൽ ഒരു കൈ മിത്ര അപ്പോൾ തന്നെ നോക്കി. തമിഴിൽ സിരയിലൂടെയാണ് നടി തൻ്റെ അഭിനയ ജീവിതം തുടർന്നത്. അതേസമയം കുടുംബ ജീവിതത്തിനായി നടി ഇടയ്ക്ക് ബ്രേക്ക് എടുക്കുകയും ചെയ്തിരുന്നു. അങ്ങനെ ഭാര്യയായും അമ്മയായും കുടുംബ ജീവിതം തുടരുമ്പോഴാണ് 2020ൽ ആറ് വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് മിത്ര തിരികെ വന്നു. അതു മിനിസ്ക്രീനിൽ തന്നെയായിരുന്നു. സീ കേരളം ചാനലിൽ അമ്മ മകൾ എന്ന സീരിയലിലൂടെയാണ് മിത്ര തൻ്റെ മിനിസ്ക്രീൻ കരിയർ നിലനിർത്തിയത്.
2016ൽ കെഎസ്ആർടിസി ഡ്രൈവറെ തല്ലിയ കേസ്
മിത്രയുടെ സിനിമ ജീവിത്തിൽ വലിയ ബ്രേക്ക് സംഭവിക്കാൻ ഇടയായ സംഭവങ്ങളിൽ ഒന്നായി കരുതന്നത് കെഎസ്ആർടിസിയുമായിട്ടുള്ള കേസാണ്. പെരുമ്പാവൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെച്ച് കെഎസ്ആർടിസി ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ മിത്ര കുര്യനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മിത്രയ്ക്കൊപ്പം രണ്ട് പേർക്കെതിരെയായിരുന്നു അന്ന് കേസെടുത്തിരുന്നത്. കെഎസ്ആർടിസി ബസ് മിത്ര സഞ്ചരിച്ച കാറിൽ ഉരസി എന്ന പേരിലാണ് നടിയും സംഘവും ബസ് സ്റ്റാൻഡിൽ എത്തി ഡ്രൈവറെ മർദ്ദിച്ചത്. എന്നാൽ തനിക്കൊപ്പമുണ്ടായിരുന്നത് തൻ്റെ പിതാവും മറ്റൊരാളുമായിരുന്നയെന്നും തങ്ങൾ ആരെയും ഉപദ്രവിച്ചിട്ടില്ലയെന്നുമായിരുന്നു മിത്ര കുര്യൻ അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.
നയൻതാരയുടെ ബന്ധു
പെരുമ്പാവൂർ സ്വദേശിനിയായ മിത്ര കുര്യൻ്റെ യഥാർഥ പേര് ഡാൽമ കുര്യൻ എന്നാണ്. തെന്നിന്ത്യൻ താരറാണിയും തിരുവല്ലക്കാരി ഡയാന മറിയം കുര്യൻ എന്ന നയൻതാരയുടെ ഒരു അടുത്ത ബന്ധുവാണ് താൻ എന്നും മിത്ര കുര്യൻ ഒരിക്കൽ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അതേസമയം ആ ബന്ധം എങ്ങനെയാണെന്ന് നടി അഭിമുഖത്തിൽ വിശദീകരിച്ചിരുന്നില്ല. നയൻതാരയുടെ രണ്ടാമത്തെ ചിത്രമായ വിസ്മയത്തുമ്പത്തിലൂടെയാണ് മിത്രയുടെ കരിയറിന് തുടക്കമാകുന്നത്. നടിക്ക് ബ്രേക്ക് ത്രൂ ലഭിക്കുന്ന ബോഡിഗാർഡിലും നായിക നയൻതാരയായിരുന്നു.