AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vincy Aloshious: ചിക്കൻപോക്സ് പിടിപെട്ടത് തലവര മാറ്റി; ‘നായികാ നായകനിൽ നിന്ന് സിനിമകളിലേക്ക് കുതിച്ച് വിന്‍സി

Actress Vincy Aloshious Profile: കുട്ടിക്കാലം മുതൽ അഭിനയ മോഹവുമായി നടന്ന വിൻ സി കാവ്യാ മാധവന്റെയൊക്കെ ഇന്റർവ്യൂ ടിവിയിൽ കണ്ടാണ് വളർന്നത്. പ്ലസ്ടു പഠനകാലത്തു മോണോ ആക്ടിൽ ജില്ലാ തലം വരെ മത്സരിച്ചു.

Vincy Aloshious: ചിക്കൻപോക്സ് പിടിപെട്ടത് തലവര മാറ്റി; ‘നായികാ നായകനിൽ നിന്ന് സിനിമകളിലേക്ക് കുതിച്ച് വിന്‍സി
Vincy Aloshious
sarika-kp
Sarika KP | Published: 19 Apr 2025 16:39 PM

മലയാളികൾക്ക് സുപരിചിതയാണ് നടി വിൻ സി അലോഷ്യസ്‍. കഴിഞ്ഞ ദിവസങ്ങളിൽ നടി നടത്തിയ പരാമർശങ്ങൾ വലിയ രീതിയിൽ‌ കയ്യടി നേടിയിരുന്നു. നടൻ ഷൈന്‍ ടോം ചാക്കോ തന്നോട് മോശമായി പെരുമാറിയെന്ന വിന്‍സിയുടെ ധീരമായ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു.

ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ വിൻ സിയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു. കുട്ടിക്കാലം മുതൽ അഭിനയ മോഹവുമായി നടന്ന വിൻ സി കാവ്യാ മാധവന്റെയൊക്കെ ഇന്റർവ്യൂ ടിവിയിൽ കണ്ടാണ് വളർന്നത്. പ്ലസ്ടു പഠനകാലത്തു മോണോ ആക്ടിൽ ജില്ലാ തലം വരെ മത്സരിച്ചു. എന്നാൽ വിൻസിയുടെ തലവര മാറിയത് കോളേജ് കാല​ഘട്ടത്തിലായിരുന്നു.

Also Read:പതിനെട്ടടവും പയറ്റി ഷൈൻ ടോം; പക്ഷേ ആ തെളിവുകൾക്ക് മുന്നിൽ പതറി; ഒടുവിൽ കുറ്റസമ്മതം

കോളേജിൽ പഠിക്കുന്ന സമയത്തുണ്ടായ ട്രിപ്പിനിടെ ചിക്കൻപോക്സ് പിടിപെട്ടതാണ് വിന്‍ സി എന്ന നടിയിലേക്കുള്ള ആദ്യ വഴിതിരിവ്. ട്രിപ്പ് മുടങ്ങി വീട്ടിലിരുന്നപ്പോൾ ടിവിയിൽ മഴവിൽ മനോരമയില ‘നായികാ നായകൻ’ റിയാലിറ്റി ഷോയുടെ പരസ്യം കാണാനിടയായി. ഉടനെ ഇതിലേക്ക് അയച്ച വിൻസ് ഷോയിലെത്തി. ഇവിടെ ​ഗംഭീര പ്രകടനം കാഴ്ചവച്ച നടി, ചിക്കൻകറി വെക്കുന്ന ഒരു ടാസ്കിലൂടെയാണ് മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയത്. ഇവിടെ നിന്ന് നടി എത്തിയത് സിനിമകളിലേക്കാണ്. ‘വികൃതി’ ആയിരുന്നു നടിയുടെ ആദ്യ സിനിമ. കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണമന, സോളമന്റെ തേനീച്ചകൾ, സൗദി വെള്ളയ്ക്ക തുടങ്ങിയവയാണ് പ്രധാന സിനിമകൾ.

2023 ല്‍ രേഖയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം തേടിയെത്തി. മലയാളിയും മധ്യപ്രദേശിലെ ആദിവാസികൾക്കായി ജീവിച്ച് രക്തസാക്ഷിയുമായ സിസ്റ്റർ റാണി മരിയയുടെ ജീവിതവുമായി ബന്ധപ്പെട്ട ‘ദ് ഫെയ്സ് ഓഫ് ദ് ഫെയ്സ്‌ലെസ്’ എന്ന ഹിന്ദി സിനിമയിലും അഭിനയിച്ചു.ഷൈൻ ടോം ചാക്കോ വിൻസി അലോഷ്യസ് എന്നിവർ നായികാനായകന്മാരായി എത്തുന്ന ‘സൂത്രവാക്യം ആണ് നടിയുടെ വരാനിരിക്കുന്ന ചിത്രം.