AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thudarum Villain Prakash Varma: നായകന്റെ ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലൻ; ‘തുടരും’ ചിത്രത്തിലെ സിഐ ജോര്‍ജ് സാര്‍’ നമ്മൾ ഉദ്ദേശിക്കുന്ന ആളല്ല!

Who Is Prakash Varma: ചിത്രം കണ്ട് പുറത്തിറങ്ങുന്നവർക്ക് പറയാനുള്ളത് വില്ലൻ കഥാപാത്രമായി എത്തി പ്രേക്ഷകരെ ഞെട്ടിച്ച സിഐ ജോർജ് മാത്തനെ കുറിച്ചാണ്. നായകന്റെ ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലൻ എന്നാണ് സിഐ ജോർജിന്റെ അഭിനയത്തെ കുറിച്ച് പ്രേക്ഷക പ്രതികരണം.

Thudarum Villain Prakash Varma: നായകന്റെ ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലൻ; ‘തുടരും’ ചിത്രത്തിലെ സിഐ ജോര്‍ജ് സാര്‍’ നമ്മൾ ഉദ്ദേശിക്കുന്ന ആളല്ല!
Prakash Varma
sarika-kp
Sarika KP | Published: 26 Apr 2025 14:46 PM

കഴിഞ്ഞ ദിവസമാണ് മോഹൻലാൽ ആരാധകർ ഏറെ കാത്തിരുന്ന തരുൺ മൂർത്തി ചിത്രം തുടരും തീയറ്ററുകളിൽ എത്തിയത്. ആ​ദ്യ ദിവസം തന്നെ ​മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. തങ്ങളുടെ പഴയ ലാലേട്ടൻ തിരിച്ചെത്തിയെന്നാണ് ചിത്രം കണ്ട് പുറത്തിറങ്ങുന്ന ഓരോ പ്രേക്ഷകർക്കും പറയാനുള്ളത്. സംസ്ഥാനത്തെ തീയറ്ററുകളിലെല്ലാം മോഹൻലാൽ ആരാധകർ ആഘോഷമാക്കുന്ന കാഴ്ചയും കണ്ടിരുന്നു. മോഹൻലാലിന്റെ അഭിനയമികവ് എങ്ങും ചർച്ചവിഷയമായി മാറിയിരിക്കുകയാണ്. ചിത്രത്തെ കുറിച്ചും നടന്റെ അഭിനയ മികവിനെ കുറിച്ചും പറയുന്നവർ പറയുന്ന മറ്റൊരു പേരാണ് ജോർജ് സാർ.

ചിത്രം കണ്ട് പുറത്തിറങ്ങുന്നവർക്ക് പറയാനുള്ളത് വില്ലൻ കഥാപാത്രമായി എത്തി പ്രേക്ഷകരെ ഞെട്ടിച്ച സിഐ ജോർജ് മാത്തനെ കുറിച്ചാണ്. നായകന്റെ ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലൻ എന്നാണ് സിഐ ജോർജിന്റെ അഭിനയത്തെ കുറിച്ച് പ്രേക്ഷക പ്രതികരണം. എന്നാൽ ഇന്ന് വരെ പ്രേക്ഷകർക്ക് അധികം കണ്ടുപരിചയമില്ലാത്ത ആളായതിനാൽ ആരാണ് ഈ വില്ലൻ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. പ്രകാശ് വർമയാണ് ആ വില്ലൻ. ബിഗ് സ്‌ക്രീനില്‍ ക്യാമറയ്ക്ക് മുന്നില്‍ പുതുമുഖമാണെങ്കിലും ക്യാമറയ്ക്ക് പിന്നിൽ വർഷങ്ങളുടെ അനുഭവപരിചയമുള്ള ടെക്‌നീഷ്യനാണ് പ്രകാശ് വര്‍മ.

ഇന്ത്യയിലെ അറിയപ്പെടുന്ന പരസ്യ ഫിലിം കമ്പനിയായ ‘നിര്‍വാണ’യുടെ സ്ഥാപകനാണ് പ്രകാശ് വര്‍മ. രാജ്യത്ത് തന്നെ മുൻനിരയിലാണ് നിർവാണ.ദേശീയ- അന്തര്‍ദേശീയ തലത്തില്‍ ഒട്ടേറെ പരസ്യചിത്രങ്ങളാണ് സംവിധായകനാണ്. വൊഡോഫോൺ സൂസൂ പരസ്യങ്ങളാണ് അദ്ദേഹത്തെ പ്രശസ്തിയിലെത്തിച്ചത്. ഹച്ചിനുവേണ്ടി നിർവാണ ചെയ്ത നായകുട്ടിയും എന്നും ജനപ്രിയ പരസ്യമായിരുന്നു. ഇതിനു പുറമെ മമ്മൂട്ടി നായകനായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനംചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിന് പ്രചോദനമായ ‘ഗ്രീന്‍ പ്ലൈ’യുടെ പരസ്യം പ്രകാശ് വര്‍മയാണ് സംവിധാനം ചെയ്തത്.

ഷാരൂഖ് ഖാന്‍ അഭിനയിച്ച ദുബായ് ടൂറിസത്തിന്റെ ‘ബി മൈ ഗെസ്റ്റ്’ പരസ്യം,ഫഹദ് ഫാസിലും നസ്രിയയും ഒന്നിച്ച കാമറിയുടെ പരസ്യം എന്നിവ സംവിധാനംചെയ്തത് പ്രകാശ് വര്‍മയാണ്. കാഡ്ബറി ജെംസിനും ഡയറിമില്‍കിനും ഇന്ത്യന്‍ റെയില്‍വേയ്ക്കും ഐഫോണിനും ഫെയ്‌സ്ബുക്കിനും വേണ്ടി പ്രകാശ് വര്‍മ പരസ്യചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേരള, രാജസ്ഥാന്‍, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, ഇന്‍ക്രഡിബിള്‍ ഇന്ത്യ ടൂറിസം പരസ്യങ്ങളും പ്രകാശ് സംവിധാനം ചെയ്തിട്ടുണ്ട്.