Chekuthan Youtuber-Mohanlal: മോഹൻലാലിനെ അധിക്ഷേപിച്ച് അറസ്റ്റിലായ ‘ചെകുത്താൻ ആര്

Chekuthan Youtuber: 'ചെകുത്താൻ' എന്ന യൂട്യൂബർ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയം. ആരാണ് അജു അലക്സ് എന്ന 'ചെകുത്താൻ'

Chekuthan Youtuber-Mohanlal: മോഹൻലാലിനെ അധിക്ഷേപിച്ച് അറസ്റ്റിലായ ചെകുത്താൻ ആര്

(Image Courtesy: Chekuthan's Facebook)

Updated On: 

09 Aug 2024 16:15 PM

മോഹൻലാലിനെ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ ‘ചെകുത്താൻ’ എന്ന യൂട്യൂബർ ആണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്. ഈ ‘ചെകുത്താൻ’ ആരെന്ന ചർച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ. അലക്സ് അജു എന്നാണ് ‘ചെകുത്താൻ’ന്റെ യഥാർത്ഥ പേര്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയാണ്. അജു അലക്സിന്റെ യൂട്യൂബ്, ഫേസ്ബുക് തുടങ്ങിയ സമൂഹമാധ്യമ പേജുകളുടെ പേരാണ് യഥാർത്ഥത്തിൽ ചെകുത്താൻ.

6 വർഷങ്ങൾക്ക് മുൻപാണ് അജു സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങുന്നത്. ആദ്യ കാലത്തിൽ മതാചാര്യന്മാരെ വിമർശിച്ച് കൊണ്ടായിരുന്നു അജു വിഡിയോകൾ ചെയ്തത്. മതാചാര്യന്മാർ പല വേദികളിലായി പറഞ്ഞ വിഷയങ്ങളെ കുറിച്ച് അജു വിമർശനങ്ങൾ നടത്തി. നിരീശ്വരവാദിയെന്ന് സ്വയം വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്ന അജു തന്റെ യൂട്യൂബ് ചാനലിന് അതിനു അനുസൃതമായ പേര് നൽകാൻ തീരുമാനിച്ചു. പോസ്റ്റ് ചെയ്യുന്ന വീഡിയോകളുടെ ഉള്ളടക്കവും ഇതിനു യോജിക്കുന്നതായത് കൊണ്ടാണ് ‘ചെകുത്താൻ’ എന്ന പേര് തന്നെ ചാനലിന് കൊടുത്തത്. ഈ പേര് കേൾക്കുമ്പോൾ ജനങ്ങളിൽ ഒരു ആകാംഷ ഉണ്ടാവുമെന്നതാണ് ഇത് തിരഞ്ഞെടുക്കാനുള്ള മറ്റൊരു കാരണം.

പിന്നീടാണ് സിനിമയെ പറ്റിയും അഭിനേതാക്കളെ പറ്റിയും വിഡിയോകൾ ചെയ്യാൻ തുടങ്ങിയത്. സിനിമ നിരൂപണം ആണ് പ്രധാന ഉള്ളടക്കം. അതിൽ ഒട്ടുമിക്കതും നടൻ മോഹൻലാലിനെ പരാമർശിച്ചു കൊണ്ടുള്ളതാണ്. മോഹൻലാലിന്റെ പുതിയ സിനിമകളെയും, താരത്തിന്റെ അഭിനയത്തേയും വിമർശിച്ച് നിരവധി വീഡിയോകളാണ് അജു ചെയ്തിട്ടുള്ളത്. കൂടാതെ നിരവധി സിനിമ താരങ്ങളെ കുറിച്ചും അജു മോശം പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.

READ MORE: ‘ചെകുത്താൻ’ കസ്റ്റഡിയില്‍; മോഹന്‍ലാലിനെ അധിക്ഷേപിച്ച കേസിൽ അറസ്റ്റ്

നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയതിനാണ് അജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. വയനാട്ടിലെ ദുരന്ത ഭൂമിയിലെ രക്ഷാപ്രവർത്തന ദൗത്യത്തിൽ ഏർപ്പെട്ട മോഹൻലാലിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനാണ് കേസ്. അജുവിനെതിരെ ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്ട് 2011 120(0) എന്നീ വകുപ്പുകളാണ് ചുമത്തിയത്. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനെന്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ വയനാട് ദുരന്ത ഭൂമിയിൽ പട്ടാള യൂണിഫോമിൽ സന്ദർശനം നടത്തിനെതിരെയാണ് ചെകുത്താൻ അധിക്ഷേപിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. യൂട്യൂബ് ചാനലിൽ അജു പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോകളാണ് കേസിനു ആധാരം.

നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടൻ ബാല കഴിഞ്ഞ ദിവസം താര സംഘടനായ ‘അമ്മ’യിലും പാലാരിവട്ടം പോലീസിനും അജുവിനെതിരെ പരാതി നൽകിയിരുന്നു.

 

Related Stories
Suchitra: ‘മോശമായി പെരുമാറിയാൽ ആ സ്ഥലത്ത് വെച്ചുതന്നെ പ്രതികരിക്കണം, അല്ലാതെ ഒരു വർഷം കഴിഞ്ഞല്ല’; നടി സുചിത്ര
Actor Ajith: അപകടത്തിന് പിന്നാലെ പിന്മാറ്റം; ദുബായി കാറോട്ട മത്സരത്തിൽ നിന്ന് അജിത്ത് പിന്മാറി
Assault Case: ‘മദ്യലഹരിയിൽ പിറകിലൂടെ കയറിപ്പിടിച്ചു’; സീരിയൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവിനെതിരെ പരാതി
Rahul Easwar: ‘ഞാൻ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും’ ;ഹണി റോസിന്റെ പരാതിയിൽ പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍
Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
Honey Rose: ‘മാപ്പർഹിക്കുന്നില്ല’; രാഹുൽ ഈശ്വറിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഹണി റോസ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?