Actor Don Lee: ആരാണ് മലയാളികളുടെ ആ കൊറിയൻ ലാലേട്ടൻ?

Actor Don Lee: നിരവധി ആക്ഷൻ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയ ഡോൺ ലീ ഇപ്പോൾ തൻ്റെ ആദ്യ ഇന്ത്യൻ ചിത്രം സ്പിരിറ്റിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. സലാർ-2ന് ശേഷമായിരിക്കും ചിത്രീകരണം

Actor Don Lee: ആരാണ് മലയാളികളുടെ ആ കൊറിയൻ ലാലേട്ടൻ?

Ma Dong-seok | Mohanlal

Published: 

10 Jul 2024 14:00 PM

ലാലേട്ടനെന്നാൽ മലയാളികൾക്ക് ഒരേ ഒരു വികാരമാണ് അതിപ്പോൾ നരസിംഹവും ആറാം തമ്പുരാനും രാവണപ്രഭുവും എന്നിങ്ങനെ ലിസ്റ്റ് നീളും. എന്നാൽ സമീപകാലത്തായി മറ്റൊരു ലാലേട്ടൻ കൂടി സിനിമയിലും സാമൂഹിക മാധ്യമങ്ങിളിലും ട്രെൻഡിങ്ങിലുണ്ട് അതാണ് കൊറിയൻ ലാലേട്ടൻ. മലയാളികൾ തന്നെയാണ് അങ്ങിനെയൊരു ചെല്ലപ്പേര് ആ താരത്തിന് നൽകിയത്. ആരാണ് ആ കൊറിയൻ ലാലേട്ടൻ എന്താണ് താരം വൈറലാകാൻ കാരണം തുടങ്ങിയവ ഒന്ന് പരിശോധിച്ചാലോ…

കൊറിയൻ സൂപ്പർതാരം ഡോൺ ലീയാണ് മലയാളികൾ കൊറിയൻ ലാലേട്ടൻ എന്ന വിളിക്കുന്ന നടൻ.  നിരവധി ആക്ഷൻ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയ ഡോൺ ലീ ഇപ്പോൾ തൻ്റെ ആദ്യ ഇന്ത്യൻ ചിത്രം സ്പിരിറ്റിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്.  സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം സലാർ-2ന് ശേഷമായിരിക്കും ചിത്രീകരണം ആരംഭിക്കുക. മാ ഡോങ്-സിയോക്ക് എന്നാണ് ഡോൺ ലീയുടെ മുഴുവൻ പേര്.

ALSO READ: Shalu Menon: ‘ഒരു നടിയെന്ന നിലയിലുള്ള പരിഗണന ജയിലില്‍ ലഭിച്ചില്ല, തറയില്‍ പാ വിരിച്ചാണ് കിടന്നത്, ഞാന്‍ തെറ്റ് ചെയ്തിട്ടില്ല’: ശാലു മേനോന്‍

2016 ൽ പുറത്തിറങ്ങിയ ‘ട്രെയിൻ ടു ബുസാൻ’ എന്ന ഹൊറർ ചിത്രമായിരുന്നു ഡോൺ ലീയുടെ ജനപ്രീതി ആഗോളതലത്തിൽ ഉയർത്തിയ ചിത്രം. ‘ദി ഔട്ട്ലോസ്’, ‘ദി ഗ്യാങ്സ്റ്റർ’ എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മറ്റ് ചില സിനിമകൾ. മോഹൻലാലിനെ അനുസ്മരിപ്പിക്കുന്ന ആക്ഷനുകളും ചിത്രങ്ങളും കൂടി ചേർന്നതോടെ ഡോൺ ലീ മലയാളികളുടെ കൊറിയൻ ലാലേട്ടനായി.

സപ്പോർട്ടിങ്ങ് റോളുകൾ മാത്രം ചെയ്തിരുന്ന താരം ലീഡ് റോളുകളിലേക്ക് എത്തിയതോടെയാണ് മാറ്റം ആരംഭിച്ചത്.  വിക്കിപീഡിയ വിവരങ്ങൾ പ്രകാരം ഏകദേശം 15 സീരിസുകളിലും 55-ൽ പരം സിനിമകളിലും താരം അഭിനയിച്ചു കഴിഞ്ഞു. ദ റൗണ്ടപ്പ് പണിഷ്മെൻ്റാണ് താരത്തിൻ്റെ ഏറ്റവും ഒടുവിൽ പുറത്തു വന്ന ചിത്രം.

ഒരു ചിത്രത്തിന് വാങ്ങുന്നത്

മോഹൻലാലിൻ്റെ  പുറത്തിറങ്ങാനിരിക്കുന്ന എമ്പുരാനിലും ഡോൺ ലീ ഉണ്ടെന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇത് വ്യാജ വാർത്തയാണെന്നാണ് പിന്നീട് പുറത്തു വന്ന റിപ്പോർട്ട്. ദക്ഷിണ കൊറിയയിലെ ഏറ്റനും സമ്പന്നനായ നടന്മാരിലൊരാൾ കൂടിയാണ് ഡോൺ ലീ. പട്ടികയിൽ മുൻപന്തിയിലുള്ള താരത്തിൻ്റെ ആകെ ആസ്തി 7 മില്യൺ ഡോളറാണ്. അതായത് കണക്ക് നോക്കിയാൽ ആസ്തി  58,03,68,950 58 കോടി വരും.

സ്പിരിറ്റ് എന്ന് മുതൽ

അടുത്ത വർഷമായിരിക്കും സ്പിരിറ്റിൻ്റെ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. സന്ദീപ് റെഡ്ഡി വാംഗ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കിയാര അദ്വാനി, നയൻതാര, പ്രഭാസ്, കീർത്തി സുരേഷ്, തൃഷ,കരീന കപൂർ ഖാൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രഭാസിൻ്റെ വില്ലനായാണ് ഡോൺ ലീ എത്തുക എന്നാണ് സൂചന. ഇത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വരാനുണ്ട്.

 

പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ